കൊച്ചി: വ്യാജവാർത്തകളിലൂടെ മാധ്യമങ്ങൾ വേട്ടയാടുന്നു .കഥയറിയാതെയാണ് മാധ്യമങ്ങള്‍ തങ്ങളെ വേട്ടയാടുന്നതെന്ന് നടി കാവ്യാ മാധവന്‍. ഒരു നവ മാധ്യമത്തിന് നല്‍കിയ പ്രതികരണത്തിലാണ് കാവ്യയുടെ വാക്കുകള്‍. പ്രതി പറഞ്ഞ കഥകള്‍ വിശ്വസിച്ച് മാധ്യമങ്ങള്‍ പടച്ചു വിടുന്ന വാര്‍ത്തകള്‍ കേട്ട് ജയിലിലിരുന്നു സാക്ഷാല്‍ പള്‍സര്‍ സുനി പോലും ചിരിക്കുന്നുണ്ടാവുമെന്നായിരുന്നു കാവ്യയുടെ പ്രതികരണം.സ്വന്തം വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന താന്‍ ഒളിവിലാണെന്ന് വരെ വാര്‍ത്തകള്‍ വന്നു. തിരിച്ചു പ്രതികരിക്കാത്തത് റേറ്റിംഗിനായി മത്സരിക്കുന്നവര്‍ക്ക് വീണ്ടും റേറ്റിംഗ് കൂട്ടാന്‍ അവസരം നല്‍കേണ്ടെന്ന് കരുതിയാണ്. മാധ്യമങ്ങളിലും മാധ്യമ പ്രവര്‍ത്തകരിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടു.മാധ്യമങ്ങൾ മൊത്തം റേറ്റിങ്ങിനായി കള്ളം പ്രചരിപ്പിക്കുന്ന വെറും ടൂളുകളായി കടന്നാക്രമിക്കുകയാണ്നി കാവ്യാമാധവനും.
മാധ്യമ വാര്‍ത്തകള്‍ക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥനു പോലും പ്രതികരിക്കേണ്ടി വന്നു. എല്ലാ കാലത്തും മാധ്യമങ്ങളുമായി സഹകരിച്ച താരങ്ങളാണ് തങ്ങള്‍. എന്നിട്ടും മനപൂര്‍വ്വം വേട്ടയാടുകയാണ് – കാവ്യ പറഞ്ഞു.ലക്ഷ്യയെന്ന വസ്ത്ര വ്യാപാര സ്ഥാപനം ഓസ്ട്രേലിയയില്‍ നിന്നും ഫാഷന്‍ ഡിസൈനിങ്ങില്‍ പഠനം പൂര്‍ത്തിയാക്കി വന്ന സഹോദരന്‍ തുടങ്ങിയതാണ്. ഈ സ്ഥാപനത്തിനെതിരെ പടച്ചുവിട്ട വാര്‍ത്തകള്‍ സഹോദരന്റെ കരിയര്‍ കൂടി ഇല്ലാതാക്കാനാണ്. മറച്ചു വയ്ക്കാന്‍ ഒന്നുമില്ലാത്തതുകൊണ്ടാണ് സി സി ടി വിയുടെ ഹാര്ഡ് ഡിസ്ക് വരെ സന്തോഷത്തോടെ പോലീസിനു കൈമാറിയത്.
ഇതെല്ലാം തെറ്റായിരുന്നെന്നു മനസിലാക്കുമ്പോള്‍ തിരുത്തുന്നതുകൊണ്ട് മാത്രം പരിഹരിക്കപ്പെടുന്നതല്ല മാധ്യമങ്ങള്‍ തങ്ങളുടെ ജീവിതത്തില്‍ ഇപ്പോള്‍ ഉണ്ടാക്കിയ മുറിവെന്നും കാവ്യ പറയുന്നു.ഒരു പ്രതി പറയുന്ന വാക്കുകള്‍ക്ക് വില കല്‍പ്പിക്കുന്ന മാധ്യമങ്ങള്‍ കുട്ടിക്കാലം മുതല്‍ അറിയുന്ന തന്നെയും കുടുംബത്തെയും ഇങ്ങനെ വേട്ടയാടിക്കൊണ്ടിരിക്കുന്നത് വേദനിപ്പിക്കുന്ന അനുഭവമാണെന്നും അവര്‍ പ്രതികരിച്ചു.ഒരു ദിവസം പുറത്തുപോകാന്‍ ഒരുങ്ങി പുറത്തേക്ക് നോക്കിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ വീടിനു മുമ്പില്‍ തമ്പടിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. കാര്യം തിരക്കിയപ്പോള്‍ പോലീസ് വരുന്നുണ്ടെന്നായിരുന്നു മറുപടിയെന്ന്‍ കാവ്യയുടെ മാതാപിതാക്കള്‍ പറഞ്ഞു.എന്നാല്‍ പോലീസ് വന്നിട്ടാകാം യാത്രയെന്ന് കരുതി ഒരുപാട് നേരം കാത്ത് നിന്നെങ്കിലും ആരും വന്നില്ല. ഇതെല്ലാം എന്തിനുവേണ്ടിയാണെന്ന് മനസിലാകുന്നില്ല – മാതാപിതാക്കള്‍ പറഞ്ഞു.