കാവ്യമാധവന്‍ രാജരാജേശ്വര ക്ഷേത്രത്തില്‍ പൊന്നിന്‍കുടം വെച്ച്‌ വഴിപാട് നടത്തി

കണ്ണൂർ : നടിയെ അക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ അറസ്റ്റിന് ശേഷം രണ്ടാം ഭാര്യയും നടിയുമായ കാവ്യ മാധവനെയും അമ്മ ശ്യാമളയെയും കേസില്‍ ചോദ്യം ചെയ്യാന്‍ പോവുകയാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ കാവ്യയും കുടുംബവും കണ്ണൂരിലാണുള്ളത്.

വ്യാഴാഴ്ച രാത്രി തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രത്തില്‍ കാവ്യാമാധവന് വേണ്ടി പൊന്നിന്‍കുടം വെച്ചു വഴിപാട് നടത്താനാണ് മാതാപിതാക്കളും സഹോദരന്‍ മിഥുന്‍ ഉള്‍പ്പെടെ ക്ഷേത്രത്തിലെത്തിയത്. രാത്രി എട്ടോടെ തിരക്കൊന്നുമില്ലാതിരുന്ന സമയത്തായിരുന്നു ക്ഷേത്രദര്‍ശനം. കാവ്യാ മാധവനും തളിപ്പറമ്പി ലെത്തിയെങ്കിലും ബന്ധുവീട്ടില്‍ തങ്ങിയതായാണ് വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുലര്‍ച്ചെ തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രത്തിലും തൊഴുതായിരുന്നു മടക്കം. രാജരാജേശ്വര ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ് പൊന്നിന്‍കുടം സമര്‍പ്പണം.ഇവിടെയെത്താറുള്ള പ്രമുഖ വ്യക്തികളുള്‍പ്പെടെ ഐശ്വര്യത്തിനും ഉദ്ദിഷ്ടകാര്യത്തിനും വേണ്ടി പൊന്നിന്‍കുടം സമര്‍പ്പിക്കാറുണ്ട്.

Top