കാവ്യാ മാധവന് തന്നെ അറിയാം കാവ്യയുടെ പണം താൻ പലപ്പോഴും തട്ടിയെടുത്തിട്ടുണ്ട്- പൾസർ സുനി

തൃശൂർ: ദിലീപിന്‍റെ ഭാര്യ കാവ്യാ മാധവന് തന്നെ നന്നായി അറിയാമെന്നും തന്നെ അറിയില്ലെന്ന് കാവ്യാ മാധവൻ പോലീസിന് മൊഴി നൽകിയത് കളവാണെന്ന് നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രതി പൾസർ സുനി. കുന്നംകുളം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണ് സുനി ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ബൈക്ക് മോഷണക്കേസുമായി ബന്ധപ്പെട്ടാണ് സുനിയെ ഇന്ന് ഹാജരാക്കിയത്.കാവ്യാ മാധവന് തന്നെ വ്യക്തമായി അറിയാം. ഇല്ല എന്ന് പറയുന്നത് ശരിയല്ല. കാവ്യയുടെ പണം താൻ പലപ്പോഴും തട്ടിയെടുത്തിട്ടുണ്ട്. നടി ആക്രമിച്ച സംഭവത്തിൽ മാഡത്തിന് പങ്കില്ലെന്നും സുനി വ്യക്തമാക്കി.

നേരത്തെ ഓഗസ്റ്റ് 16ന് മുൻപ് കേസിലെ വിഐപി മാഡത്തിന്‍റെ പേര് പുറത്ത് പറഞ്ഞില്ലെങ്കിൽ താൻ പറയുമെന്ന് സുനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് ശേഷം കോടതി അനുമതിയോടെ സുനി വിയ്യൂർ ജയിലേയ്ക്ക് മാറി. ജയിൽ ജീവനക്കാരും കളമശേരി ജയിലിലെ തടവുകാരും തന്നെ മർദ്ദിക്കുന്നുവെന്ന് പരാതിപ്പെട്ടാണ് സുനി ജയിൽ മാറ്റത്തിന് അങ്കമാലി കോടതിയുടെ സമ്മതം വാങ്ങിയത്.ammakavya

അതേസമയം ദിലീപിന്റെ വക്കീൽ രാമൻപിള്ളക്ക് ഹൈക്കോടതിയുടെ താക്കീത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതിഭാഗത്തിന് ഹൈക്കോടതിയുടെ താക്കീത്. കേസിൽ ദിലീപിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്പോഴാണ് സംഭവം. പ്രതിഭാഗം ആക്രമിക്കപ്പെട്ട നടിയുടെ പേര് കോടതിയിൽ പറഞ്ഞതോടെയാണ് ഹൈക്കോടതി ഇടപെട്ട് താക്കീത് നൽകിയത്.

കേസിൽ ദിലീപിന് ജാമ്യം തേടിയുള്ള പ്രതിഭാഗത്തിന്‍റെ വാദം തുടരുകയാണ്. മുതിർന്ന അഭിഭാഷകൻ ബി.രാമൻപിള്ളയാണ് ഹൈക്കോടതിയിൽ ഹാജരായിരിക്കുന്നത്. ദിലീപിന് കേസിൽ പങ്കില്ലെന്നും ഗൂഢാലോചന തെളിയിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നുമാണ് പ്രതിഭാഗത്തിന്‍റെ വാദം. എന്നാൽ ദിലീപിന്‍റെ ജാമ്യത്തെ പ്രോസിക്യൂഷൻ ശക്തമായി എതിർക്കുകയാണ്.

Top