കാവ്യയെയും നാദിർഷയെയും വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്.ദിലീപിന്റെ ഭാവി നിർണയിക്കുന്നത് ഇനി കാവ്യയും നാദിർഷയും

കൊച്ചി:യുവ നടിയെ ആക്രമിച്ച കേസ് അന്വേഷണം അന്തിമഘട്ടത്തില്‍ എത്തിയ സാഹചര്യത്തില്‍ കാവ്യാ മാധവനെയും നാദിർഷയെയും വീണ്ടും ചോദ്യം ചെയ്യും. ഇതിന് ശേഷമായിരിക്കും കുറ്റപത്രം സമർപ്പിക്കുക. ദിലീപിന്റെ സഹായി അപ്പുണ്ണിയെ കേസിൽ പ്രതിയാക്കണമോയെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തില്ല. ഇക്കാര്യങ്ങൾ പൂർത്തിയാക്കിയ ശേഷം അടുത്തമാസം ആദ്യ ആഴ്ച കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. ഇതിനിടയിൽ ജാമ്യം ലഭിച്ചില്ലെങ്കിൽ വിചാരണത്തടവുകാരനായി ദിലീപിന് ജയിലിൽ കഴിയേണ്ടി വരും. ഒക്ടോബർ ഏഴാകുന്നതോടെ ദിലീപ് അറസ്റ്റിലായിട്ട് 90 ദിവസം പൂർത്തിയാകും. ഇതിന് മുമ്പ് കുറ്റപത്രം നൽകിയാൽ സ്വാഭാവിക ജാമ്യമെന്ന അവകാശം ഇല്ലാതാകും.അതേസമയം കാവ്യയുടെ മൊഴികൾ ദിലീപിന്റെ ജയിൽ ഉറപ്പാക്കിയാതായി സൂചന .

അന്വേഷണഘട്ടത്തിൽ വിവിധയിടങ്ങളിൽ നിന്ന് നാദിർഷയുടെ പങ്കിലേക്ക് നയിക്കുന്ന തെളിവുകൾ ലഭിച്ചിരുന്നു. ഇക്കാര്യങ്ങളിൽ നാദിർഷയുടെ മറുപടി പരസ്പരവിരുദ്ധമായിരുന്നു. ആദ്യ ഘട്ടത്തിൽ ചോദ്യം ചെയ്തപ്പോൾ നാദിർഷ പറഞ്ഞത് പലതും കളവാണെന്ന് പിന്നീട് കണ്ടെത്തി. അതിനാലാണ് വീണ്ടും ചോദ്യം ചെയ്തത്. കൂടുതൽ വിവരങ്ങൾ ലഭിക്കേണ്ടതുണ്ടെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന. പൾസർ സുനി വസ്ത്രശാലയായ ലക്ഷ്യ’യിൽ എത്തിയതുമായി ബന്ധപ്പെട്ടാണ് കാവ്യയെ ചോദ്യം ചെയ്യുന്നത്. നാദിർഷ, കാവ്യ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി വന്ന ശേഷമായിരിക്കും ചോദ്യം ചെയ്യൽ.ജയിലിലെ ഫോൺവിളി, ദിലീപിനെഴുതിയ കത്ത് എന്നിവയുമായി ബന്ധപ്പെട്ട് വിഷ്ണു, മേസ്തിരി സുനിൽ, വിപിൻ ലാൽ, ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ നശിപ്പിച്ച അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു മാത്യു എന്നിവർക്കെതിരെയും അന്വേഷണം പൂർത്തിയായി. കേസിലെ പ്രധാന തൊണ്ടിയായ മൊബൈൽ ഫോൺ ലഭിച്ചില്ലെന്ന പരാമർശത്തോടെയാകും കുറ്റപത്രം സമർപ്പിക്കുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി, ഫോണ്‍ കൈമാറിയതായി പറയുന്ന പ്രതി അഡ്വ. പ്രതീഷ് ചാക്കോ, ഫോണ്‍ നശിപ്പിച്ചതായി മൊഴി നല്‍കിയ പ്രതി അഡ്വ. രാജു ജോസഫ്, നടിയെ ഉപദ്രവിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന ആരോപണം നേരിടുന്ന പ്രതി നടന്‍ ദിലീപ് എന്നിവരെ ചോദ്യം ചെയ്തിട്ടും ഫോണ്‍ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഫോണ്‍ ഒളിപ്പിച്ചതുമായി ബന്ധപ്പെട്ട് അറിവുള്ളതായി പൊലീസ് സംശയിക്കുന്ന ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്‍, അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ എന്നിവരെയും പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തിട്ടും തൊണ്ടിമുതലിനെക്കുറിച്ചു വിവരം ലഭിച്ചില്ല. ഇതു കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രോസിക്യൂഷന്‍ കേസ് ദുര്‍ബലമാവുമെന്ന ചിന്തയിലാണു പ്രതികള്‍ സംഘടിതമായി തൊണ്ടി മുതല്‍ ഒളിപ്പിച്ചതെന്നാണ് അന്വേഷണ സംഘം കരുതുന്നത്.നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബര്‍ 8ന് അങ്കമാലി കോടതിയില്‍ സമര്‍പ്പിക്കും. ഗൂഢാലോചന, കൂട്ടബലാത്സംഗം തുടങ്ങി നിരവധി കുറ്റങ്ങള്‍ ചുമത്തും. ജീവപര്യന്തം തടവുശിക്ഷയ്ക്കുള്ള കുറ്റങ്ങളാണ് ചുമത്തുക. കുറ്റപത്രം സമര്‍പ്പിച്ചാലും അന്വേഷണം തുടരും. ദിലീപിനെതിരായ കുറ്റപത്രത്തില്‍ ഇക്കാര്യം പ്രത്യേകം വ്യക്തമാക്കും. കൃത്യത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കിട്ടാത്തതിനാലാണിത്.

ദിലീപിനെതിരേ അഞ്ച് പേരുടെ നിര്‍ണായക മൊഴികൾ ജയിൽ ഉറപ്പിക്കും

നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരേ ശക്തമായ തെളിവുകളാണ് പോലീസ് കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്. രണ്ട് തവണ ഹൈക്കോടതിയിലും രണ്ട് തവണ മജിസ്‌ട്രേറ്റ് കോടതിയിലും ജാമ്യാപേക്ഷ നല്‍കിയ ദിലീപിന് തിരിച്ചടി നേരിട്ടിരുന്നു.ഇപ്പോള്‍ ഹൈക്കോടതിയില്‍ മൂന്നാം തവണ ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇക്കാര്യം പരിഗണിച്ച കോടതി വീണ്ടും വേഗത്തില്‍ ജാമ്യാപേക്ഷയുമായ വീണ്ടും വരാന്‍ എന്താ പുതിയ കാര്യമെന്ന് ചോദിച്ചിരുന്നു. അതിനിടെയാണ് ദിലീപിനെതിരേ അഞ്ച് പേരുടെ നിര്‍ണായക മൊഴികളുണ്ടെന്ന റിപ്പോര്‍ട്ട് വരുന്നത്. പോലീസിനെ ഉദ്ധരിച്ച് മംഗളമാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.ദിലീപിനെതിരേ നല്‍കിയെന്ന് പറയുന്ന നിര്‍ണായക സാക്ഷി മൊഴികളാണ് പോലീസിന്റെ തുറുപ്പുചീട്ട്. സിനിമാ രംഗത്തുള്ളവുരേടെത് ഉള്‍പ്പെടെയാണ് ഈ സാക്ഷി മൊഴികള്‍.

കേസില്‍ ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്ന സാക്ഷിമൊഴികളാണ് ഇവയെല്ലാമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഇല്ലാതെ തന്നെ കുറ്റപത്രം തയ്യാറാക്കാന്‍ പോലീസിനെ പ്രേരിപ്പിക്കുന്ന ഘടകം ഇതാണ്.സുനിക്ക് ക്വട്ടേഷന്‍ നല്‍കിയതു മുതലുള്ള സാക്ഷിമൊഴികള്‍ പോലീസിന്റെ പക്കലുണ്ട്. അതുകൊണ്ട് തന്നെ ദിലീപ് ജാമ്യത്തിനായി ഏത് കോടതിയെ സമീപിച്ചാലും അനുകൂല തീരുമാനമുണ്ടാകില്ലെന്നും അന്വേഷണ സംഘം പറയുന്നു.
സാക്ഷിമൊഴികള്‍ മാത്രമല്ല പോലീസിന്റെ കൈവശം. നിരവധി ശാസ്ത്രീയ തെളിവുകളുമുണ്ട്. കേസില്‍ ഇനി ആരെയും ചോദ്യം ചെയ്യേണ്ട ആവശ്യം പോലീസിനില്ല. പക്ഷേ ചിലപ്പോള്‍ രുണ്ടുപേരെ കൂടി ചോദ്യം ചെയ്‌തേക്കും.ദിലീപിന്റെ ഭാര്യ കാവ്യാമാധവന്‍, സംവിധായകനും സുഹൃത്തുമായ നാദിര്‍ഷ എന്നിവരെ ഒരുതവണ കൂടി ചോദ്യം ചെയ്യണമെന്ന ആലോചനയും പോലീസിനുണ്ട്. ഇക്കാര്യം അന്വേഷണത്തിന്റെ പുരോഗതി പരിശോധിച്ചാകും തീരുമാനിക്കുക.ദിലീപ് ഒടുവില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ തനിക്കെതിരേ സാക്ഷിമൊഴികള്‍ ഇല്ലെന്ന് ബോധിപ്പിച്ചിരുന്നു. ആക്രമണത്തിന് ഇരയായ നടിയും തനിക്കെതിരേ ഒന്നും പറഞ്ഞിട്ടില്ലെന്നും ദീലിപ് വ്യക്തമാക്കിയിട്ടുണ്ട്.കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ അഭ്യൂഹങ്ങള്‍ക്കെല്ലാം അറുതിയാകും. നിര്‍ണായക മൊഴി നല്‍കിയത് ആരെല്ലാമാണെന്ന് പോലീസ് കുറ്റപത്രത്തില്‍ വിശദീകരിക്കും. അതിന് ശേഷമായിരിക്കും പ്രതി ഭാഗം മറ്റു കാര്യങ്ങള്‍ ആലോചിക്കുക..

Top