കാവ്യയുടെ ആരും അറിയാത്ത ചില കഥകളുണ്ട്. ആരും ഞെട്ടുന്ന ഒരു ആരാധനയുടെ കഥ. കാവ്യയെ സ്വന്തമാക്കി മാറ്റാൻ ആഗ്രഹിച്ച ഒരു ആരാധകനുണ്ട്. കണ്ണൂർ സ്വദേശി പ്രകാശനാണ് ഈ ആരാധകർ. കോടീശ്വരൻ ആയാൽ കാവ്യയെ തൻെറ ജീവിതപങ്കാളി ആക്കാൻ സാധിക്കുമെന്നായിരുന്നു പ്രകാശൻ്റെ വിശ്വാസം. അതിനായി ഇയാൾ ക്ഷേത്രത്തിൽ വഴിപാടുകൾ കഴിപ്പിക്കുകയും ഭാഗ്യം പരീക്ഷിക്കുന്നതിനായി സ്ഥിരമായി ലോട്ടറി ടിക്കറ്റുകൾ വാങ്ങുകയും ചെയ്തിരുന്നു. നാട്ടിൽ കാവ്യാ പ്രകാശൻ എന്നാണ് ഇയാൾ അറിയപ്പെടുന്നതുപോലും.
കാവ്യയുടെ ചിത്രത്തിനൊപ്പം പ്രകാശൻ തൻ്റെ ചിത്രവും ചേർത്ത് വീട്ടിലെ ചുവരിൽ ഒട്ടിച്ചിട്ടുണ്ട്.നാട്ടുകാരും സുഹൃത്തുക്കളും ആദ്യമൊക്കെ തമാശയയാണ് ഐതിനെയൊക്കെ കണ്ടതെങ്കിലും പ്രകാശൻ തൻ്റെ ആഗ്രഹങ്ങൾക്ക് പിന്നാലെ പോകുന്നത് അതിശയമായിരുന്നെന്ന് നാട്ടോകാർതന്നെ പറയുന്നു.
ഒരുകാലത്ത് മലയാള സിനിമയിലെ നായികാ സങ്കൽപമായി മലയാളി പ്രേക്ഷകര്‍ മനസാ അംഗീകരിച്ചിരുന്നത് കാവ്യ മാധവനെ ആയിരുന്നു. ബാലതാരമായ് സിനിമയില്‍ തുടക്കം കുറിച്ച കാവ്യ ‘പൂക്കാലം വരവായ്’ എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്. അതിനു ശേഷം മമ്മൂട്ടി നായകനായി 1996ല്‍ പുറത്തിറങ്ങിയ അഴകിയ രാവണന്‍ എന്ന ചിത്രത്തില്‍ കാവ്യ അവതരിപ്പിച്ച അനുരാധയുടെ ചെറുപ്പകാലം ശ്രദ്ധിക്കപെട്ടു.
‘ചന്ദ്രനുദിക്കുന്ന ദിക്കില്‍’ എന്ന ചിത്രത്തിലാണ് ആദ്യം നായികയായി വേഷമിട്ടത്. ചന്ദ്രനുദിക്കുന്ന ദിക്ക് എന്ന ലാൽ ജോസ് ചിത്രത്തിലൂടെ മലയാള സിനിമയിൽ നായികയായെത്തിയ കാവ്യമാധവന് പിന്നീട് കൈനിറയെ ചിത്രങ്ങളായിരുന്നു. മധുരനൊമ്പരക്കാറ്റ്, കൊച്ചു കൊച്ചു സന്തോഷങ്ങൾ, സഹയാത്രികയ്ക്ക് സ്നേഹപൂർവം, തെങ്കാശിപ്പട്ടണം തുടങ്ങിയ സമാന്തര- വാണിജ്യ സിനിമകളിൽ കാവ്യ അവിഭാജ്യഘടകമായി മാറി.
തുടര്‍ന്ന് ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ, മീശമാധവൻ, സദാനന്ദൻ്റെ സമയം, പെരുമഴക്കാലം, കൊച്ചിരാജാവ് എന്നീ സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ നടി ചിരപ്രതിഷ്ഠ നേടി. കമൽ സംവിധാനം ചെയ്ത ഗദ്ദാമ എന്ന ചിത്രത്തിലെ പ്രകടനം കാവ്യയുടെ സിനിമാ കരിയറിലെ തന്നെ മികച്ചതായി അടയാളപ്പെടുത്തിയിരുന്നു. ഈ ചിത്രത്തിലെ പ്രകടനത്തിലൂടെ ഏറ്റവും നല്ല നടിക്കുള്ള കേരള ചലച്ചിത്ര പുരസ്കാരവും ഏറ്റവും നല്ല നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡും ഏറ്റവും നല്ല നടിക്കുള്ള ഫിലിംഫെയർ പുരസ്കാരവും നേടിയിരുന്നു.
2009 ഫെബ്രുവരി 5ന് ആയിരുന്നു കാവ്യയും നിഷാല്‍ ചന്ദ്രയുമായുള്ള വിവാഹം. എന്നാല്‍ ആ ദാമ്പത്യം അധികനാള്‍ നീണ്ടു നിന്നില്ല. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 2011 മേയ് മാസത്തില്‍ നിഷാല്‍ചന്ദ്രയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി.തുടര്‍ന്ന 2016 നവംമ്പര്‍ 25ന് ചലച്ചിത്രതാരം ദിലീപിനെ വിവാഹം ചെയ്തു. ദിലീപുമായുളള വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് കാവ്യ മാധവൻ. ദിലീപിനൊപ്പം സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയാണ് താരം.