സുന്ദരിയായി കാവ്യ വീണ്ടും ക്യാമറയ്ക്ക് മുന്നില്‍..!! ദിലീപിനൊപ്പമുള്ള ചിത്രങ്ങള്‍ വൈറലാകുന്നു

മലയാളികളുടെ മനസ് കീഴടക്കിയ സുന്ദരിയാണ് കാവ്യ മാധവന്‍. അയലത്തെ സുന്ദരിയുടെ പരിവേഷവുമായി മലയാളി കുടുംബ സദസ്സുകള്‍ക്ക് പ്രീയപ്പെട്ടവളായ കാവ്യ മാധവന്‍ ദിലീപുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും പൊതു വേദികളില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം ഒരു ചടങ്ങില്‍ കാവ്യ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ വൈറലാകുകയാണിപ്പോള്‍.

നടന്‍ കുഞ്ചാക്കോ ബോബന്റെ മകന്‍ ഇസഹാക് ബോബന്‍ കുഞ്ചാക്കോയുടെ മാമോദീസ ചടങ്ങില്‍ പങ്കെടുക്കാന്‍ ദിലീപിനൊപ്പം എത്തിയ കാവ്യയുടെ ചിത്രങ്ങളും വിഡിയോയുമാണ് ഇപ്പോള്‍ വൈറലാവുന്നത്. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരം ക്യാമറകള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്.

91-ല്‍ പുറത്തിറങ്ങിയ പൂക്കാലം വരവായി എന്ന കമല്‍ ചിത്രത്തിലൂടെ ബാലതാരമായി അഭിനയരംഗത്തെത്തിയ കാവ്യ ലാല്‍ ജോസ് ചിത്രമായ ചന്ദ്രനുദിക്കുന്ന ദിക്കിലൂടെയാണ് നായികയായി മാറുന്നത്. പിന്നീട് അന്‍പതോളം ചിത്രങ്ങളില്‍ നായികയായി വേഷമിട്ട് മലയാളികളുടെ മനസ്സില്‍ കുടിയേറി.

2016 ഡിസംബര്‍ 25 നാണ് കാവ്യയും ദിലീപും വിവാഹിതരാകുന്നത്. 2018 ഒക്ടോബറില്‍ ഇരുവര്‍ക്കും പെണ്‍കുഞ്ഞ് ജനിച്ചു. മഹാലക്ഷ്മിയെന്നാണ് മകള്‍ക്ക് നല്‍കിയ പേര്. മകളുടെ പേരിടല്‍ ചടങ്ങിനിടെ പകര്‍ത്തിയ താരത്തിന്റെ ചിത്രങ്ങളും നേരത്തെ വൈറലായി മാറിയിരുന്നു.

Top