ഉപയോഗിച്ച് കഴിഞ്ഞതിനുശേഷം കൈ ഒഴിഞ്ഞു ഒടുവിൽ കാമുകന് പിടിവീണു!.. കാവ്യലാലിന്റെ മരണത്തില്‍ കാമുകന്‍ അബിന്‍ലാല്‍ പിടിയില്‍..

കൊച്ചി:കൊട്ടിയത്ത് സ്ത്രീധനത്തിന്റെ പേരില്‍ വിവാഹം മുടങ്ങിയതിന് പിന്നാലെ അദ്ധ്യാപിക കാവ്യാലാല്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസിലെ പ്രതി അബിന്‍ പ്രദീപിനെ പോലീസ് പിടികൂടി. എറണാകുളത്ത് നിന്നാണ് അബിനെ പോലീസ് പിടികൂടിയത്. അദ്ധ്യാപിക കാവ്യാലാല്‍ മരിച്ചത് മുതല്‍ അബിനും കുടുംബവും ഒളിവിലായിരുന്നു. സംഭവം നടന്ന് രണ്ടര മാസത്തിന് ശേഷമാണ് അബിന്‍ പോലീസ് പിടിയിലാകുന്നത്. കാവ്യ ലാലിന്റെ മരണത്തിന് ഉത്തരവാദിയായ യുവാവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അമ്മയും ബന്ധുക്കളും ജില്ലാ പോലീസ് ആസ്ഥാനത്തിനുമുന്‍പില്‍ നിരാഹാരസമരം നടത്താണ് തീരുമാനിച്ചിരുന്നു

കാവ്യാലാലിനെ റെയില്‍ ട്രാക്കില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. കാവ്യയുമായി വിവാഹം ഉറപ്പിച്ച അബിനെതിരെ ആത്മഹത്യാ പ്രേരണക്കും മാനഭംഗത്തിനും കേസെടുത്തിരുന്നു. നേരത്തെ കേസില്‍ കാവ്യ ലാലിന്റെ മരണത്തില്‍ പ്രതിയായ യുവാവിന് കോടതി ജാമ്യം നിഷേധിച്ചിട്ടും അറസ്റ്റ് ചെയ്യാന്‍ പോലീസ് മടിക്കുന്നു എന്ന ആരോപണം ഉയര്‍ന്നിരുന്നു.കേസ് അട്ടിമറിക്കാനും പ്രതിയെ രക്ഷപ്പെടുത്താനുമാണ് പരവൂര്‍ പോലീസ് ശ്രമിക്കുന്നതെന്ന് കര്‍മസമിതി ചെയര്‍മാന്‍ സജി ദേവരാജനും കണ്‍വീനര്‍ എസ്.ജലജമണിയും പരാതിപ്പെട്ടിരുന്നു.ഓഗസ്റ്റ് 24ന് പൊഴിക്കര മാമൂട്ടില്‍ പാലത്തിനടുത്ത് റെയില്‍പ്പാതയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അദ്ധ്യാപിക കാവ്യ ലാലിന്റെ മരണത്തില്‍ ഒന്നാംപ്രതിയായ മയ്യനാട് കൂട്ടിക്കട തൃക്കാര്‍ത്തികയില്‍ അബിന്‍ പ്രദീപിന് കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇയാളുടെ അമ്മയും രണ്ടാംപ്രതിയുമായ ബീനയ്ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാവ്യയുടെ അമ്മ ജീന നല്‍കിയ പരാതിയിലാണു കാവ്യ കാമുകന്‍ അബിന് അയച്ച മെസേജുകളും കൂടുതല്‍ വിവരങ്ങളും ഉള്‍പ്പെടുത്തിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കണം, സംസ്ഥാനം വിട്ടുപോകാന്‍ പാടില്ല, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് അമ്മ ബീനയ്ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. തുടരന്വേഷണത്തില്‍ ലൈംഗികപീഡനം നടന്നിട്ടുള്ളതായി കണ്ടെത്തിയതോടെ അബിന്റെ പേരില്‍ ബലാത്സംഗക്കുറ്റംകൂടി ചുമത്തി പോലീസ് കേസെടുക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ചത്. വിശദമായ വാദം കേട്ട കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഒന്നാംപ്രതിക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് കഴിഞ്ഞ 28ന് ഉത്തരവായത്. കഴിഞ്ഞ ആറു വര്‍ഷമായി സ്‌നേഹിച്ചിരുന്ന അബിന്‍ എന്ന യുവാവ് ഒഴിവാക്കിയതാണ് ആത്മഹത്യയിലേയ്ക്കു നയിച്ചത് എന്നു പറയുന്നു. സാമ്പത്തികമായി ഉയര്‍ന്ന അബിന്റെ കുടുംബം ഭീമമായ തുകയാണു സ്ത്രീധനം ചോദിച്ചത്.

ജൂലൈ 25 ന് കാവ്യ അബിന്‍ പഠിക്കുന്ന എസ് എന്‍ഐടിയില്‍ എത്തിയിരുന്നു. എന്നാല്‍ ബന്ധം തുടരാന്‍ താല്‍പ്പര്യം ഇല്ല എന്ന് പറഞ്ഞ് അബിന്‍ ഒഴിവാക്കുകയായിരുന്നു. ജൂലൈമാസം അവസാനം കാവ്യ വീണ്ടും അബിന്റെ വീട്ടില്‍ പോയി എങ്കിലും അബിന്‍ കാവ്യയെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തു.കാവ്യയുടെയും അബിന്റെയും ബന്ധം വീട്ടുകാര്‍ക്ക് അറിവുള്ളതായിരുന്നു. മരണത്തിന് ഉത്തരവാദിയെ പിടികൂടാത്തതിനെ തുടര്‍ന്നു കാവ്യയുടെ അമ്മ മുഖ്യമന്ത്രിക്കു പരാതി നല്‍കി. കാവ്യ അബിനയച്ച വാട്ട്‌സാപ്പ് മെസേജുകളാണു തെളിവായി നല്‍കിരിക്കുന്നത്. അബിയേട്ടാ, എനിക്ക് ഇയാളില്ലാതെ ജീവിക്കാന്‍ പറ്റില്ല. ഞാന്‍ എന്റെ സ്വഭാവം മാറ്റി. ഇനി ദേഷ്യപ്പെടില്ല. ഒരിക്കലും അബിയേട്ടാ. എനിക്ക് ഇഷ്ടക്കൂടുതലേയുള്ളു. പ്ലീസ് നമുക്ക് പഴയ പോലെ ആകാം. ഒന്ന് വിളിക്ക്.
കാവ്യ അയച്ച മറ്റൊരു സന്ദേശം ഇങ്ങനെയായിരുന്നു; ‘അബിയേട്ടാ ഒന്ന് വിളിക്ക്, ഞാന്‍ മരിച്ചുപോകും അബിയേട്ടാ. എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല. ഞാന്‍ ഇഷ്ടമല്ലെന്ന് പറയുന്നത് അബിയേട്ടന്‍ അത് സോള്‍വ് ചെയ്യുന്നത് കേള്‍ക്കാന്‍ വേണ്ടി ആയിരുന്നു. ഇനി പറയില്ല ,പ്ലീസ്.’ ആവശ്യങ്ങള്‍ കഴിഞ്ഞപ്പോ ഒരു റീസണ്‍ ഉണ്ടാക്കി ഒഴിവാക്കുകയാണല്ലേ? അല്ലെങ്കില്‍ ഇയാള്‍ ഇങ്ങനെ കാണിക്കില്ല. മെസഞ്ചറില്‍ പണ്ട് എനിക്ക് സെന്റ് ചെയ്ത ബോഡി പാര്‍ട്‌സ് എല്ലാം കിടപ്പുണ്ട്.
അഥവാ ഞാന്‍ മരിച്ചാല്‍ എന്നെ വീട്ടില്‍ക്കൊണ്ടുപോയി ചെയ്തതെല്ലാം ഞാന്‍ എഴുതിക്കൊടുത്തിട്ടേ പോകൂ. റിട്ടേണ്‍ കംപ്ലയിന്റ് കൊടുക്കാന്‍ പറഞ്ഞു ഞാന്‍ തിരക്കിയപ്പോള്‍, എല്ലാരും അറിയട്ടേ ചെയ്തിട്ടുള്ളതൊക്കെ’. ഇതായിരുന്നു മൂന്നാമത്തെ സന്ദേശം.കാവ്യ ജീവനൊടുക്കിയതിന് പിന്നാലെ അബിന്‍ നാടുവിട്ടു. എന്നാല്‍ സംഭവം നടന്ന് രണ്ടര മാസങ്ങള്‍ക്ക് ശേഷമാണ് അബിന്‍ പോലീസ് പിടിയിലാകുന്നത്.

Top