കോഴിക്കോട്: തിരഞ്ഞെടുപ്പല്ലേ പാര്‍ട്ടി കോണ്‍ഗ്രസ്സല്ലേ,ഇതെങ്കിലും ഇലെങ്കില്‍ പിന്നെന്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഏറെക്കാലം വിജയിപ്പിച്ച തിരുവമ്പാടി നിയോജക മണ്ഡലം ലീഗ് തങ്ങള്‍ക്ക് വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് കെ.സി അബു പരസ്യമായി രംഗത്ത്. ഇതോടെ തെരഞ്ഞെടുപ്പിന് മുമ്പ് കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസ് ലീഗ് പോര് ശക്തമായി. ജയസാധ്യതയുള്ള സീറ്റ് തിരികെനല്‍കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് കെ.സി. അബു ചാനലുകളോട് പരസ്യമായി പ്രതികരിച്ചതാണ് വിവാദമായത്.
പ്രസ്താവനക്കെതിരെ കെപിസിസി പ്രസിഡന്റ് വി എം. സുധീരന്‍ രംഗത്തത്തെി. അഭിപ്രായപ്രകടനം അനവസരത്തിലാണെന്നും പരസ്യമായി പറയാന്‍ പാടില്ലാത്തതാണ് അബു പറഞ്ഞതെന്നും സുധീരന്‍ വ്യക്തമാക്കി. ഡി.സി.സി പ്രസിഡന്റിനെയും അദ്ദേഹം അതൃപ്തി അറിയിച്ചു. ഇതോടെ, മുന്‍ നിലപാടില്‍നിന്ന് ഡി.സി.സി പ്രസിഡന്റ് പിന്മാറി. സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റിയ വരികളാണിതെന്നും കോഴിക്കോട് ജില്ലയിലെ 13 മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും അബു പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമാണ് തിരുവമ്പാടി ലഭിക്കുകയെന്നത്. ജയസാധ്യതയുള്ള ഒരു സീറ്റെങ്കിലും വേണമെന്ന കാര്യം പ്രകടിപ്പിക്കുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഒരുതരത്തിലും തിരുവമ്പാടി സീറ്റില്‍ വിട്ടുവീഴ്ചവേണ്ടെന്നാണ് മുസ്ലിം ലീഗിന്റെ നിലപാട്.പക്ഷേ അത് അവര്‍ പരസ്യമായി പറഞ്ഞിട്ടില്‌ളെന്നുമാത്രം. കോഴിക്കോട് ജില്ലയില്‍ ആകെയുള്ള പതിനാലു സീറ്റില്‍ നിലവില്‍ ഒറ്റ കോണ്‍ഗ്രസ് എംഎ!ല്‍എ പോലുമില്ല.യു.ഡി.എഫ് ജയിച്ച തിരുവമ്പാടി, കൊടുവള്ളി, കോഴിക്കോട് സൗത്ത് മണ്ഡലങ്ങള്‍ മുസ്ലിംലീഗിന്റെ കൈയിലാണ്. ഈ സാഹചര്യത്തിലാണ് മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസ് ജയിച്ചിരുന്ന, മലയോര മേഖലയും ക്രിസ്ത്യന്‍ ഭുരിപക്ഷ പ്രദേശവുമായ തിരുവമ്പാടി വിട്ടുകിട്ടണമെന്ന് അബു ആവശ്യപ്പെട്ടത്.
ശനിയാഴ്ച ചേര്‍ന്ന ഡി.സി.സി യോഗത്തിലും തിരുവമ്പാടി സീറ്റ് ലീഗ് വിട്ടുതരണമെന്ന വികാരമാണ് ഭാരവാഹികള്‍ പങ്കുവച്ചത്. ജില്ലയില്‍ വിജയം ഉറപ്പുള്ള ഏതെങ്കിലും ഒരു സീറ്റ് ലീഗില്‍നിന്ന് ഉഭയകക്ഷി ധാരണയില്‍ ഏറ്റെടുക്കണമെന്ന് ഭാരവാഹികള്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഇക്കാര്യം യു.ഡി.എഫ് നേതൃത്വത്തെ അറിയിക്കാനും ധാരണയായി.ഏറെക്കാലമായി കേരള കോണ്‍ഗ്രസ് മത്സരിച്ചു തോല്‍ക്കുന്ന പേരാമ്പ്ര മണ്ഡലവും കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യവും യോഗത്തിലുയര്‍ന്നു. പകരം തെക്കന്‍ജില്ലകളിലെ ഏതെങ്കിലും ഒരു സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കണം.
അതിനിടെ, തെരഞ്ഞെടുപ്പിന് ജില്ലയില്‍ യു.ഡി.എഫ് ഒരുങ്ങി. യു.ഡി.എഫിന്റെ പ്രഥമ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ മാര്‍ച്ച് മൂന്നിന് കോഴിക്കോട്ട് ചേരാന്‍ ഡി.സി.സി യോഗം തീരുമാനിച്ചു. ഉച്ചക്കുശേഷം നടക്കുന്ന കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് വി എം. സുധീരന്‍ എന്നിവര്‍ പങ്കെടുക്കും. ബൂത്ത്‌ലെവല്‍ ഓഫിസര്‍മാരായ സജീവ സിപിഐ(എം) പ്രവര്‍ത്തകരെക്കുറിച്ച് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കാനും തീരുമാനിച്ചു. പ്രസിഡന്റ് കെ.സി. അബു അധ്യക്ഷത വഹിച്ചു. എം ടി. പത്മ, കെ.പി. ബാബു, കെ. രാമചന്ദ്രന്‍, ഐ. മൂസ എന്നിവര്‍ സംസാരിച്ചു.