നാട്ടിലും സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ശക്തം; കെസി ജോസഫ് ഇരിക്കൂറില്‍ നിന്ന് പിന്മാറിയേക്കും

കണ്ണൂര്‍: ഇരിക്കൂര്‍ മണ്ഡലം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെസി ജോസഫിനെതിരെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുള്‍പ്പെടെയ പരസ്യമായി പ്രതിഷേധത്തിനിറങ്ങിയതോടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ കെസി ജോസഫില്‍ സമ്മര്‍ദ്ദം ശക്തമായി. ഇരിക്കൂര്‍ ഇത്തവണ നഷ്ടപ്പെടുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടും. വ്യാപകമായ പ്രതിഷേധങ്ങളുമാണ് കെ സി ജോസഫിനെ വലയ്ക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ പിടിവാശിയില്‍ പിടിച്ചുവാങ്ങിയ ഇരിക്കൂരില്‍ എ വിഭാഗം പോലും പ്രവര്‍ത്തനങ്ങളില്‍ ഇറങ്ങാതെ പ്രതിഷേധത്തിലാണ്. മൂന്ന് പതിറ്റാണ്ടിനപ്പുറം ഇരിക്കൂരില്‍ എംഎല്‍എ യായിട്ടും ഒരു തരി വികസനമെത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സോഷല്‍ മീഡിയയിലെ കെസി ക്കെതിരെയുള്ള മണ്ഡലത്തിലെ പ്രതിഷേധങ്ങളും ചൂണ്ടികാട്ടുന്നു.12931057_595560717261521_6935837837954911780_n

സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ കെസിയുടെ അടുത്ത ബന്ധുക്കളും ഇരിക്കൂരിലെ വേണ്ടപ്പെട്ടവരും നിര്‍ദ്ദേശിച്ചതോടെ ഇരിക്കൂരില്‍ നിന്ന് മടങ്ങാന്‍ കെസിയും ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കെസി ക്കെതരിയായി ഇരിക്കൂര്‍ നിവസികള്‍ തുടങ്ങിയ ഫേസ് ബുക്ക് പേജ് വൈറലായതോടെ ഇരിക്കൂര്‍ മണ്ഡലത്തിന്റെ അവസ്ഥ ലോകം മുഴുവനും അറിഞ്ഞു, പൊട്ടിപൊളിഞ്ഞ റോഡുകളും വികസനമെത്താത്ത കുഗ്രാമങ്ങളുമാണ് മുന്ന് പതിറ്റാണ്ട് എംഎല്‍എ യായി കെസി യുടെ സമ്മാനമെന്ന് സോഷ്യല്‍ മീഡിയ പരിഹസിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മീഡിയയില്‍ സജീവമാകുന്ന പോസ്റ്റ് ഇങ്ങനെഇരിക്കൂറില്‍ ഒരു മാറ്റത്തിനായ് അവസാന അറ്റം വരെ ശ്രമിച്ച ഇന്ദിരാ ഗാന്ധിയുടെ കൊച്ച് മകനെ പാര്‍ട്ടി പിളര്‍ത്തും എന്ന് ഭീഷണി പെടുത്തി നേടി എടുത്ത സ്ഥാനാര്‍ത്ഥിത്വം നേരും നെറിയുമുള്ള കോണ്‍ഗ്രസ് കാരന് ഒരിക്കലും അംഗീകരാക്കാന്‍ വയ്യ. മലയോര മേഖലയിലെ കൈ പത്തിക്ക് മാത്രം വോട്ട് ചെയുന്ന പഴയ തലമുറയെ വച്ച് ജയിക്കാം എന്ന ധാരണയില്‍ നിങ്ങള്‍ ചെയ്ത ഈ പ്രവര്‍ത്തി നൂറ് കണക്കിന് പുതു തലമുറയിലെ കോണ്‍ഗ്രസ് അനുഭാവ ചെറുപ്പക്കാരെ ഇരിത്തി ചിന്തിപ്പിച്ചിട്ടുണ്ട്.

12985399_1152043241497239_1757215187176060411_n

അവരെ മുഴുവന്‍ ഭീഷണി കൊണ്ട് നേരിടാന്‍ സാധിക്കുമോ? ഭാവിയില്‍ ഈ പ്രസ്ഥാനത്തിന് ദോഷം ചെയുന്ന കാര്യങ്ങള്‍ ആണിത്… ചോദ്യങ്ങള്‍ ചോദിച്ചാല്‍ നീ എപ്പോള്‍ നാട്ടില്‍ വരും? ഇങ്ങ് വാ? കാണിച്ച് തരാം? ഇതൊക്കെയാണ് ഉത്തരങ്ങള്‍… കഷ്ടം തന്നെ… ചിന്തിക്കുന്നവന് ദൃഷ്ടാന്തം ഉണ്ട്. ഇരിക്കൂര്‍ മണ്ഡലത്തിലെ നിരവധി റോഡുകളുടെ ചിത്രങ്ങലും സോഷ്യല്‍ മീഡിയ ഏററെടുത്തിരിക്കുകയാണ്. പ്രാചരണം ശക്തമായതോടെ കോണ്‍ഗ്രസുകാര്‍ പലരും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാതെ മുങ്ങി നടക്കുകയാണ്.
എന്നാല്‍ കെസി ജോസഫിന് എല്ലാ വിധ പിന്തുണയും നല്‍കിയാണ് ഉമ്മന്‍ ചാണ്ടി മുന്നോട്ട് പോകുന്നത്. ഇരിക്കുറില്‍ നിന്ന് മാറേണ്ട യാതൊരു കാര്യവുമില്ലെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്.

Top