കണ്ണൂര്‍: ഇരിക്കൂര്‍ മണ്ഡലത്തില്‍ പ്രദേശവാസികളുടെ പ്രതിഷേധം ഭയന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെസി ജോസഫിന് പുറത്തിറങ്ങാന്‍ കഴിയാത്ത സഹചര്യമോ? ഇരിക്കൂരില്‍ നിന്ന് കേള്‍ക്കുന്ന വാര്‍ത്തകള്‍ പ്രതിഷേധത്തിന്റെ കാിന്യം വെളിവാക്കുന്നതാണ്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ ഉരുക്ക് കോട്ടയായ തെര്‍മലയില്‍ മരണവീട് സന്ദര്‍ശനത്തിനെത്തിയ കെസി ജോസഫിനെ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു.
35 വര്‍ഷമായി താറുമാറായി കിടക്കുന്ന റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടികാട്ടിയാണ് പ്രദേശവാസികള്‍ ക്ഷുഭിതരായത്. റോഡ് എന്ത് കൊണ്ട് നന്നാക്കിയില്ല എന്ന് ചോദ്യത്തിന് നന്നാക്കാം എന്നായിരുന്നു മന്ത്രികൂടിയായ സ്ഥാനാര്‍ത്ഥിയുടെ മറുപടി. ഇനി റോഡ് നിങ്ങള്‍ നന്നാക്കേണ്ടതില്ല എന്ന ബഹളം വച്ച് യുവാക്കളടങ്ങുന്ന സംഘം കെസി ജോസഫിനെ മരണവീട്ടിലേക്ക് കടത്തി വിട്ടില്ല. ഒടുവില്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ പോലുമാകാതെ കെസി ജോസഫ് മടങ്ങുകയായിരുന്നു. ഇരിക്കൂര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ പ്രവര്‍ത്തകരുടെയും നിരാശ പ്രതിഫലിപ്പിക്കുന്നതാണ് കഴിഞ്ഞ ദിവസം നടന്ന ഈ സംഭവം.
കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശക്തമായ പല മേഖകളിലും ഇപ്പോഴും പോസ്റ്ററുകള്‍ പോലും ഒട്ടിചിട്ടില്ല. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങുന്ന പ്രവര്‍ത്തകരാകട്ടെ ഇത്തവണ പരാജയം സമ്മതിച്ച തരത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും.