ഇരിക്കൂര്‍ നഷ്ടപ്പെടുമെന്ന് സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; കോണ്‍ഗ്രസ് വോട്ടുബാങ്കുകളില്‍ വിളല്‍ വീഴും

തിരുവനന്തപുരം: മൂന്ന് പതിറ്റാണ്ടിനുമേലെ കോണ്‍ഗ്രസിനെ മാത്രം പിന്തുണച്ച ഇരിക്കൂറില്‍ ഇത്തവണ വിജയ സാധ്യത കുറവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ജില്ലാ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ സര്‍വ്വേയിലാണ് ഇക്കുറി കോണ്‍ഗ്രസിന് ഇരിക്കൂര്‍ നഷ്ടപ്പെട്ടേക്കാമെന്ന സൂചനകളുളളത്. നിലവിലെ എംഎല്‍ എ കെസി ജോസഫിനെതിരെ ശക്തമായ പ്രതിഷേധമാണ് സ്ഥാനാര്‍ത്ഥിയുടെ പരാജയത്തിലേക്ക് വഴിതുറക്കുക എന്ന് റിപ്പോര്‍ട്ട് പറയുന്നു. മണ്ഡലത്തിലെ പിന്നോക്കാവസ്ഥ മുന്‍പത്തേക്കാളുമപരി വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു.
ഇരിക്കൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെസി ജോസഫിനെ ഇത്തവണ മത്സരിപ്പിക്കരുതെന്ന് കോണ്‍ഗ്രസ് ഗ്രൂപ്പ് വ്യത്യാസമില്ലാതെ ആവശ്യപ്പെട്ടിരുന്നെങ്കിലും കെസി ജോസഫിന്റെ പിടിവാശിയില്‍ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. കെസി ജോസഫിനോട് മാറി നില്‍ക്കാന്‍ എകെ ആന്റണിയുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയിരുന്നില്ല.

കോണ്‍ഗ്രസിന്റെ കുത്തക വോട്ടുകള്‍ കെസി ജോസഫിനെതിരായ വികാരമായി മാറുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പറയുന്നത്. ഇക്കാര്യം മന്ത്രിയെ മുഖ്യമന്ത്രിയും ധരിപ്പിച്ചുട്ടുണ്ട്. ഇരിക്കൂര്‍ നഷ്ടപ്പെടുമെന്ന് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളും മുഖ്യമന്ത്രിയേയും കെപിസിസി അധ്യക്ഷനെയും ധരിപ്പിച്ചിട്ടുണ്ട്. പ്രദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങാല്‍ വിമുഖതകാണിക്കുന്നതും. നേതാക്കള്‍ സ്താനാര്‍ത്ഥിക്കെതിരായിയ നില്‍ക്കുന്നതും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുന്നുണ്ട്. കോണ്‍ഗ്രസിലെ ശക്തമായ ഒരു വിഭാഗം ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ രഹസ്യമായും പരസ്യമായും പാലംവലിക്കുമെന്ന സൂചനകളാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുള്ളത്. റിപ്പോര്‍ട്ട് കിട്ടിയതോടെ മണ്ഡലത്തില്‍ കോടികള്‍ ഇറക്കി പ്രചാരണം കൊഴുപ്പിക്കാനാണ് കെസി ജോസഫ് ഇപ്പോള്‍ ശ്രമം നടത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top