ദില്ലി:കോൺഗ്രസ് നേതാവും ആലപ്പുഴ എം.പിയുമായ കെസി വേണുഗോപാലിനെ ആൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി(എ.െഎ.സി.സി) ജനറൽ സെക്രട്ടറിയായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിയമിച്ചു. പിസി വിഷ്ണു നാഥിനെ എഐസിസി സെക്രട്ടറിയായും നിയമിച്ചു. ഇരുവര്‍ക്കും കര്‍ണാടകത്തിന്റെ ചുമതല ആണ് നല്‍കിയിരിക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിനെ കര്‍ണാടകത്തിന്റെയും ഗോവയുടെയും ചുമതലയില്‍ നിന്ന് ഒഴിവാക്കി.കേരളത്തിലെ കെ പി സി സി അധ്യക്ഷനായി കെ സി വേണുഗോപാലിന്റെ പേര് സജീവമായി പരിഗണിച്ചിരുന്നു. എഐസി സി ജനറല്‍ സെക്രട്ടറിയായി നിയമിച്ച സാഹചര്യത്തില്‍ കെ സി വേണുഗോപാലിനെ ഇനി കെപി സിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കില്ലെന്നാണ് സൂചന.
ഈ വര്‍ഷം അവസാനം കര്‍ണാടകയില്‍ നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ദിഗ് വിജയ് സിംഗിനെ ചുമതയില്‍ നിന്നും നീക്കി കെസി വേണുഗോപാലിന് ചുമതല നല്‍കിയിരിക്കുന്നത്. പിസി വിഷ്ണുനാഥ് ഉള്‍പ്പടെ നാല് പേരെ കര്‍ണാടകത്തിലെ ചുമതല നല്‍കി എഐഐസി സെക്രട്ടറിമാരായി നിയമിച്ചു. ഡോ. എ ചെല്ലാകുമാറിണ് ഗോവയുടെ ചുമതല നല്‍കി. ഗോവ നിയമസഭാ തെരെഞ്ഞെടുപ്പില്‍ ഏറ്റവും വല്യ ഒറ്റ കക്ഷി ആയിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കാത്തത് ദിഗ്‌വിജയ് സിംഗിന്റെ പിടിപ്പ് കേട് കാരണമാണെന്ന ആക്ഷേപം പാര്‍ട്ടിയില്‍ സജീവമായി ഉയര്‍ന്നിരുന്നു.
കര്‍ണാടകത്തില്‍ ഈ വര്‍ഷം അവസാനം ആണ് നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസിനെ സംബന്ധിച്ചെടുത്തോളം വളരെ നിര്‍ണ്ണായകമാണ്. ഈ സാഹചര്യത്തില്‍ ആണ് രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തന്‍ കൂടി ആയ കെസി വേണുഗോപാലിനെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിയമിച്ചത്. പിസി വിഷ്ണുനാഥ്, മാണിക ടാഗോര്‍, മധു യാഷ്‌കി ഗൗഡ്, സാകെ സെല്‍ജനാഥ് എന്നിവരെ ആണ് കര്‍ണാടകത്തിന്റെ ചുമതല ഉള്ള എഐസിസി സെക്രട്ടറിമാരായി നിയമിച്ചത്.