കെസി ജോസഫിനെതിരെ മുസ്ലീം ലീഗും പരസ്യമായി രംഗത്തി; മണ്ഡലം മുഴുവന്‍ കെസിയെ പരാജയപ്പെടുത്താന്‍ ആവശ്യപ്പെട്ട് പോസ്റ്ററുകള്‍

കണ്ണൂര്‍: ഇരിക്കൂര്‍ മണ്ഡലത്തില്‍ യുഡിഎഫിലെ പ്രബല കക്ഷിയായ മുസ്ലീം ലീഗും പരസ്യമായി കെസി ജോസഫിനെതിരെ രംഗത്ത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ലീഗുമായുണ്ടായ തര്‍ക്കങ്ങളുണ്ടായിരുന്നു. നിരവധി വാര്‍ഡുകളില്‍ കോണ്‍ഗ്രസിന്റെ കാലുവാരല്‍ ശക്തമായതോടെ ലീഗ് സ്ഥാനാര്‍ത്ഥികള്‍ ദയനീയമായി പരജായപ്പെടുകയായിരുന്നു. ഇതിനു പിന്നാലെ കെസി ജോസഫിനെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കിയും ലിഗും കോണ്‍ഗ്രസും തമ്മിലുള്ള വിടവ് ശക്തമാക്കി.

തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയവും കെസി ജോസഫിനെ ഇനി മണ്ഡലത്തില്‍ അംഗീകരിക്കില്ലെന്ന ലീഗ് പ്രവര്‍ത്തകരുടെ വികാരവും മാനിക്കാതെ കെസിയെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് ലീഗ് പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കുന്നത്. മന്ത്രി നേരിട്ടെത്തി പ്രാദേശിക ലീഗുനേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും കെസി ജോസഫിനെതിരെ പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. ഇതോടെ മണ്ഡലം തിരഞ്ഞടുപ്പ് കണ്‍വെന്‍ഷനില്‍ ലീഗ് നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തില്ല. കെസി ജോസഫിനെ തോല്‍പ്പിക്കാനാഹ്വാനം ചെയ്ത് ലീഗിന്റെ പോഷക സംഘടകളുടെ പേരില്‍ മണഡലത്തില്‍ വ്യാപകമായി പോസ്റ്ററുകളും ഒട്ടിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഇരിക്കൂരില്‍ നിസകരണം പ്രഖ്യാപിച്ചതിന് പിന്നാലെ ലീഗിന്റെ നിലപാടും കെസി ജോസഫിന് ഇരുട്ടടി ആയിരിക്കുകയാണ്. മൂന്ന് പതിറ്റാണ്ടിലധികം യുഡിഎഫിന് വന്‍ വിജയം നല്‍കിയ മണ്ഡലം ഇതോടെ കൈവിടുമെന്ന് ഉറപ്പായി. കെസി ജോസഫിനും വേണ്ടി പ്രവര്‍ത്തനത്തിനിറങ്ങാന്‍ കഴിയില്ലെന്ന് ലീഗ് പ്രവര്‍ത്തകരും പരസ്യമായി പ്രഖ്യപിക്കുന്നു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി ഇവന്റ് മാനേജ്‌മെന്റ് ഇറങ്ങിയട്ടും പ്രവര്‍ത്തനങ്ങള് ആതെ താളം തെറ്റിയിരിക്കുകയാണ്. ബൂത്ത്കമ്മിറ്റികള്‍ ഒരിടത്തും ചേരുന്നില്ല. അടിച്ച പോസ്റ്ററുകള്‍ ഓഫിസുകളില്‍ കെട്ടികിടക്കുകയാണ്.

Top