ഇരിക്കൂറില്‍ കെസി ജോസഫിനെതിരെ പഞ്ചായത്ത് തലം മുതല്‍ വിതമ കണ്‍വെന്‍ഷനുകള്‍; യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിലച്ചു

കണ്ണൂര്‍: ഇരിക്കൂറില്‍ കെസി ജോസഫിനെതിരെ ബൂത്ത് തലം മുതല്‍ പ്രതിഷേധ യോഗങ്ങള്‍. മണ്ഡലത്തില്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മരവിച്ചതോടെ എന്ത് ചെയ്യുമെന്നറിയാതെ നേതൃത്വം അങ്കലാപ്പില്‍. കെസി ജോസഫ് വിളിച്ച തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ ആളില്ലാതെ പൊളിയുകയും കെസിക്കെതിരെ സംഘടിപ്പിക്കുന്ന യോഗങ്ങളില്‍ നൂറ് കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുക്കുകയും ചെയ്യുന്നതാണ് മണ്ഡലത്തിലെ സാഹചര്യം. വിമത കണ്‍വെന്‍ഷനുകളില്‍ മുഴുവന്‍ കെസി ജോസഫ് പിന്മാറമെന്നാണ് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. ഇരിക്കൂറില്‍ കെസി ജോസഫിനെ പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ മുന്‍ മണ്ഡലം പ്രസിഡന്റ് കെ ആര്‍ അബ്ദുള്‍ ഖാദര്‍ വിമത സ്ഥാനാര്‍ത്ഥിയായി രംഗത്തെത്തും.

കെ സി ജോസഫിനെ മാറ്റി കണ്ണൂര്‍ ജില്ലക്കാരനായ ആരെയങ്കിലും സ്ഥാനാര്‍ത്ഥിയാക്കണമെന്ന് വിമത കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിലെ യുവ എംഎല്‍എമാര്‍ ഒരു അവസരം ലഭിച്ചപ്പോള്‍ മണ്ഡലത്തില്‍ ചെയ്ത കാര്യങ്ങള്‍ പോലും ചെയ്യാന്‍ കെ സി ജോസഫിന് ഇതുവരെ സാധിച്ചിട്ടില്ല. വികസന മുരടിപ്പ് തീര്‍ക്കുന്ന കോട്ടയകാരനായ ജോസഫിനെ ഇനി അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത ഡിസിസി ജനറല്‍ സെക്രട്ടറി ജോസഫ് അഭിപ്രായപ്പെട്ടു. കെ ആര്‍ അബ്ദുള്‍ ഖാദറും കണ്‍വെന്‍ഷനില്‍ പ്രസംഗിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും പിന്നീട് വിവിധ ഇടങ്ങളില്‍ കണ്‍വെന്‍ഷന്‍ വിളിച്ച ശേഷം വിപുലമായ പരിപാടികളോട് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് കണ്‍വെന്‍ഷന്‍ തീരുമാനിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അബ്ദുള്‍ഖാദര്‍ തന്നെ മണ്ഡലത്തില്‍ വിമതനായി മത്സരരംഗത്ത് ഉണ്ടാകും. കോണ്‍ഗ്രസിന്റെ കുത്തകസീറ്റ് കെസി ജോസഫിന്റെ പേരില്‍ ഇടുമുന്നണി നേടുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.

മുഖ്യമന്ത്രിയേയും കെസി ജോസഫിനെ പിന്തുണയ്ക്കുന്നതിന്റെ പേരില്‍ കോണ്‍ഗ്രസുകാര്‍ കുറ്റപ്പെടുത്തുന്നുണ്ട്. 32 ാം വയസ് മുതല്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണു കെ സി ജോസഫ്. കോണ്‍ഗ്രസുകാര്‍ തന്നെ രംഗത്തെത്തിയതോടെ മണ്ഡലം മാറാനുള്ള ശ്രമം നടത്തിയെങ്കിലും ഇരിക്കൂറില്‍ തന്നെ തുടരാനായിരുന്നു തീരുമാനം. കെ സി ജോസഫ് നേരത്തെ പിന്മാറിയിരുന്നെങ്കില്‍ മത്സരിക്കാന്‍ സാധ്യത കെപിസിസി ജനറല്‍ സെക്രട്ടറി സജീവ് ജോസഫിനു തന്നെയായിരുന്നു. എന്നാല്‍, കെ സി ജോസഫിനെ തന്നെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതോടെ സജീവിന്റെ വാതിലുകള്‍ അടഞ്ഞു.

ഇരിക്കൂര്‍ മണ്ഡലത്തില്‍ മന്ത്രി കെ.സി. ജോസഫ് വീണ്ടും സ്ഥാനാര്‍ത്ഥിയാവുന്നതു ചെറുക്കാന്‍ യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. പ്രകടനവും കോലം കത്തിക്കലുമെല്ലാം പിന്നിട്ട് രേഖാമൂലം പരാതിയുമായും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. എട്ടാംതവണയും കെ.സി. മത്സരിക്കുന്നതു ഒഴിവാക്കണമെന്നു ആവശ്യപ്പെട്ട് കെപിസിസി നേതൃത്വത്തിനു പരാതി നല്‍കിയതിനു പുറമെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നികിനും പ്രതിഷേധക്കാര്‍ നിവേദനം സമര്‍പ്പിച്ചു.

കോണ്‍ഗ്രസ് ഇരിക്കൂര്‍ മണ്ഡലം പ്രസിഡന്റ് കെ ആര്‍ അബ്ദുള്‍ഖാദര്‍ സ്ഥാനം രാജിവച്ച് കെ സി ജോസഫിനെതിരെ മത്സരിക്കുമെന്ന് നേരത്തെ തന്നെ വ്യകമാക്കിയിരുന്നു. 34 വര്‍ഷമായി കോട്ടയത്തുനിന്ന് വന്ന് ഇരിക്കൂറില്‍ മത്സരിക്കുന്ന ജോസഫ് വീണ്ടും മത്സരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് അബ്ദുള്‍ഖാദര്‍ പറയുന്നത്. ഇറക്കുമതിചെയ്ത സ്ഥാനാര്‍ത്ഥിയെ വര്‍ഷങ്ങളോളം സഹിച്ചു. ഇനി ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Top