കറുത്ത കുര്‍ബാന.. ആര്‍ത്തവ രക്തദാഹികള്‍..! കാഡല്‍ പറയുന്ന ആസ്ട്രല്‍ പ്രൊജക്‌ഷന്‍ ?ലോകനിയമങ്ങള്‍ക്ക് അതീതരായി ജീവിക്കാമെന്ന മോഹം

തിരുവനന്തപുരം: സാത്താന്‍ സേവയുടെ ഭാഗമായ ദുര്‍മന്ത്രവാദത്തിലെ കടുത്ത ഇനമാണ് ആസ്ട്രല്‍ പ്രൊജക്ഷന്‍. ലോകനിയമങ്ങള്‍ക്ക് അതീതരായി ജീവിക്കാമെന്ന വ്യാമോഹമാണ് സാത്താന്‍ സേവക്കാരെ ഇതിലേക്ക് നയിക്കുന്നത്.നന്തന്‍കോട്ട് മാതാപിതാക്കളടക്കം നാലുപേരെ വെട്ടിനുറുക്കിക്കൊന്ന് കത്തിച്ച കേഡല്‍ ജിന്‍സണ്‍ താന്‍ ആസ്ട്രല്‍ പ്രൊജക്ഷന്‍ പരീക്ഷിച്ചതാണ് എന്നാണ് പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. എന്താണ് ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്നത് സംബന്ധിച്ച് അധികമാര്‍ക്കും വലിയ അറിവുണ്ടാവില്ല.കാഡല്‍ ജീന്‍സണ്‍ രാജ് മാതാപിതാക്കളടക്കം നാലുപേരെ കൂട്ടക്കൊല ചെയ്തത് സാത്താന്‍ സേവയുടെ ഭാഗം. വാര്‍ത്ത കേട്ടു കേരളം ഞെട്ടി. വിദൂരങ്ങളിലെവിടെയോ ഉണ്ടായിരിക്കാമെന്ന് കരുതിയിരുന്ന സാത്താന്‍ സേവ ഇതാ മലയാളിയുടെ അയല്‍പക്കത്തും അരങ്ങേറിയിരിക്കുന്നു. അതീന്ദ്രീയഭാവം കൈവരിച്ച് നീതിയ്ക്കും നിയമത്തിനും അതീതരായി ജീവിക്കാമെന്നുള്ള അന്ധവിശ്വാസമാണ് സാത്താന്‍ സേവക്കാരെ ഇതിലേക്ക് നയിക്കുന്നത്. ഈ ദുര്‍മന്ത്രവാദത്തിലെ കൂടിയ ഇനമായ ‘ആസ്ട്രല്‍ പ്രൊജക്‌ഷന്‍’ നടപ്പാക്കിയെന്നാണ് കാഡല്‍ മൊഴി നല്‍കിയത്.

ആസ്ട്രല്‍ പ്രൊജക്‌ഷന്‍

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശരീരത്തില്‍ നിന്ന് ആത്മാവിനെ, സൂക്ഷ്മദേഹത്തെ മോചിപ്പിക്കാനുള്ള ക്രിയയാണ് ‘ആസ്ട്രല്‍ പ്രൊജക്‌ഷന്‍’ എന്നറിയപ്പെടുന്നത്. വിദേശങ്ങളില്‍ ഏറെക്കുറെ പരസ്യമായി സാത്താന്‍സേവയും ആസ്ട്രല്‍ പ്രൊജക്‌ഷനും അരങ്ങേറുന്നുണ്ട്. ആസ്ട്രല്‍ എന്ന പദത്തിന് നക്ഷത്രമയം എന്നാണ് അര്‍ഥം. ശരീരത്തില്‍നിന്ന് മനസിനെ മറ്റൊരു ലോകത്ത് എത്തിക്കുകയാണ് ഉദ്ദേശ്യം. ഓസ്ട്രേലിയയില്‍ നിന്നു നാട്ടില്‍ വന്നശേഷം ഇന്റര്‍നെറ്റിലൂടെയാണു കാഡല്‍ സാത്താന്‍ സേവയുടെ തുടര്‍പാഠങ്ങള്‍ പഠിച്ചെടുത്തത്.

പ്രപഞ്ചം പഞ്ചഭൂത നിര്‍മിതമാണ്. അഗ്നി, വായു, ജലം, ഭൂമി, ആകാശം എന്നിവയാണ് അവ. സത്യമെന്നത്‌ ഇന്ദ്രിയങ്ങള്‍ അനുഭവിക്കുന്നതല്ല. ഇന്ദ്രിയങ്ങള്‍ മായയാണ്. മാതാവിനെയും പിതാവിനെയും ഹനിച്ച്‌ പാരമ്പര്യസിദ്ധമായ അറിവിന്റെ ലോകങ്ങളിലേക്ക്‌ പ്രവേശിക്കണം. എന്നാലെ മായയില്‍ നിന്ന് മുക്തിയുള്ളൂ. ജീവിത സാക്ഷാത്കാരമുള്ളൂ. ഈ സിദ്ധാന്തമായിരിക്കാം കാഡല്‍ അനുവര്‍ത്തിച്ചത്. പൊലീസ് അന്വേഷണത്തിലേ വ്യക്തമാകൂ. പിന്നീട് മാതാപിതാക്കളോട് പശ്ചാത്തപിക്കണം; പ്രായശ്ചിത്തം ചെയ്യണം. അപ്പോഴേ, അറിവുണ്ടാകൂവത്രെ. അതിനായി കടുത്ത ശാരീരിക സാധനകള്‍ വേണം. ശരീരത്തിന്റെ സ്പന്ദനങ്ങള്‍ രൂപപ്പെടുന്നതും കടന്നുപോകുന്നതും വരെ അറിയണം. തന്ത്രവിദ്യയെ പോലെ കടുത്ത മാര്‍ഗങ്ങളാണ് പരിശീലിക്കുന്നത്.astral1
ശരീരം അഞ്ച്‌ കോശങ്ങളോടു കൂടിയതാണ്. അന്നമയം, പ്രാണമയം, മനോമയം, വിജ്ഞാനമയം, ആനന്ദമയം. മൃതശരീരത്തിലല്ല, ജീവനുള്ള ശരീരത്തിലാണ് പരീക്ഷണം നടത്തേണ്ടതെന്ന് ഇവര്‍ വിശ്വസിക്കുന്നു. ജീവന്‍ എന്നത്‌ സ്വന്തമല്ലെന്ന് നിരന്തരം ബോധിപ്പിക്കുന്നത്‌ അന്നമയമാണ്‌. അന്നമയകോശത്തെ പഠിക്കാന്‍ മുപ്പത്‌ ദിവസം അന്നമൊന്നും കഴിക്കാതിരിക്കണം. അപ്പോള്‍ സംസാരിക്കാന്‍ കഴിയാതാകും; കാഴ്ചയില്ലാതാകും. കാമമയകോശമാണ് ആസ്ട്രല്‍ ബോഡി എന്നറിയപ്പെടുന്നത്. അധമവികാരങ്ങളായ അസൂയ, അസഹിഷ്ണുത, അഹങ്കാരം തുടങ്ങിയവയുടെ കൂടാരം. സഹനശക്തി കുറയുന്നതും പ്രകോപിതരാകുന്നതും ഭയപ്പെടുന്നതും കാമമയത്തിന്റെ അസ്ഥിരത കൊണ്ടാണെന്ന് സത്താന്‍ സേവക്കാര്‍ പറയുന്നു.
പൂര്‍ണബോധത്തോടെ ആസ്ട്രല്‍ ബോഡിയെ (കാമമയ കോശം) ശരീരത്തില്‍ നിന്നും ഉയര്‍ത്തി വേര്‍പെടുത്തുന്നതിനെയാണ് ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്നുപറയുന്നത്. ഇതില്‍ വിജയിച്ചാല്‍ വിശാലമായതും നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ പറ്റാത്തതുമായ കാഴ്ചകള്‍ അനുഭവിക്കാനാകും. വ്യക്തികളുടെ സൂക്ഷ്മശരീരത്തെ തൊടാനാകും. ആസ്ട്രല്‍ പ്രൊജക്‌ഷന്‍ നടത്തിയ വ്യക്തിക്ക് അതിഭയങ്കരമായ ഊര്‍ജവും ധൈര്യവും കിട്ടും. ഒരുവിധ ശക്തികള്‍ക്കും തൊടാന്‍ പോലുമാകില്ല. ഈ അവസ്ഥയില്‍ ഇഷ്ടമുള്ളിടത്തേക്ക് പറക്കാനാവും. ആസ്ട്രല്‍ ട്രാവല്‍ എന്നാണിത് അറിയപ്പെടുന്നത്. ഇഷ്ടത്തിനനുസരിച്ച് ലോകത്തെ മാറ്റാനാകുമെന്നും സാത്താന്‍ സേവകര്‍ പ്രചരിപ്പിക്കുന്നു.

സാത്താന്‍ സേവ
എല്ലാ മതത്തിലുമുണ്ട് ദുര്‍മന്ത്രവാദം. നന്മയെ അല്ല തിന്മയെ പ്രാര്‍ഥിക്കുന്നവര്‍. സാത്താനും ചാത്തനും ജിന്നുമെല്ലാം അതിന്റെ ഭാഗം. സാധാരണ മനുഷ്യരില്‍ നിന്ന് വ്യത്യസ്ത ജീവിതമാണ് സാത്താന്‍ സേവക്കാരുടേത്. ആചാരങ്ങളിലും അടിമുറി മാറ്റം. ഭീകര സ്വപ്നങ്ങളില്‍പ്പോലും കാണാത്തത്ര വിചിത്രവും പീഢിതവുമായ ആചാരങ്ങള്‍. കാഡല്‍ തന്നെ അയല്‍ക്കാരോടോ ബന്ധുക്കളോടെ മിണ്ടിയിരുന്നില്ല. പ്രത്യേക വേഷത്തിലേ ആളുകള്‍ ഇയാളെ കണ്ടിട്ടുള്ളൂ. അതിനാല്‍ ഏറെക്കാലമായി കാഡല്‍ ഈ വലയത്തില്‍പ്പെട്ടിരിക്കാം.

നഗ്നമേനിയില്‍ കറുത്തതോ കട്ടപിടിച്ച രക്തത്തിന്റെയോ നിറമുള്ള ഉടുപ്പിട്ടയാളാണ് പൊതുവെ ഇക്കൂട്ടരുടെ കൂട്ടച്ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുക. തലയോട്ടിയില്‍ നിറച്ച മൂത്രമോ രക്തമോ ആണ് ആരാധനയ്ക്ക് ഉപയോഗിക്കുക. മനുഷ്യ കൊഴുപ്പ് ഉപയോഗിച്ച് തയ്യാറാക്കിയ മെഴുകുതിരി കത്തിക്കുക, ചുട്ടെടുത്ത മനുഷ്യമാംസം ഉപയോഗിക്കുക എന്നിവയും ഇവരുടെ ശീലമാണെന്ന് പറയപ്പെടുന്നു. മദ്യപാനം, അമിത ലൈംഗികത, നവജാത ശിശുക്കളോടുള്ള ക്രൂരത തുടങ്ങിയവയും ചിലയിടങ്ങളിലുണ്ട്.

വേണം മനശക്തി

മൂന്നു കാര്യങ്ങള്‍ ആസ്ട്രല്‍ പ്രൊജക്ഷന് നിര്‍ബന്ധമായും വേണം. അപാര മനശക്തി, ഉറച്ച വിശ്വാസം, സ്വയം നിയന്ത്രണം. ഇതൊക്കെ കണ്‍കെട്ടാണെന്ന് വിശ്വസിക്കുന്നവര്‍ ഈ പണിക്ക് പോകരുതെന്ന് ആദ്യമേ ഇവര്‍ ഉപദേശിക്കും. ഉള്‍ബോധത്തിന്റെ തുറന്ന സമീപനം ഈ ക്രിയക്ക് ആവശ്യമാണ്. ഇല്ലെങ്കില്‍ അസാധാരണ അനുഭവങ്ങളെ സ്വീകരിക്കാതെ മനസ് തള്ളിക്കളയും. സ്വപ്നസമാനമായ അനുഭവമെങ്കിലും ഇത് യാഥാ‌ര്‍ഥ്യമാണെന്നും സ്വയം നിയന്ത്രണം മറന്നുപോകരുതെന്നും മുന്നറിയിപ്പുമുണ്ട്.murder1
പൂര്‍ണ നിശബ്ദമായ മുറിയാണ് ആസ്ട്രല്‍ പ്രൊജക്ഷന് പൊതുവെ തെരഞ്ഞെടുക്കുന്നത്. അരണ്ട ചുവന്ന വെളിച്ചം നല്ലതാണ്. കട്ടിലില്‍ മലര്‍ന്ന് കിടക്കണം. ചിന്തകളെ പൂര്‍ണമായി ഒഴിവാക്കണം. മനസും ശരീരവും ശാന്തമാകണം. പേശികള്‍ അയച്ചിടണം. യാതൊരു ബലംപിടുത്തവും പാടില്ല. ഏതാനും മിനിറ്റുകള്‍ ദീര്‍ഘ ശ്വാസോച്ഛ്വാസം എടുക്കണം. മുറിയില്‍ ശ്വാസനിശ്വാസത്തിന്റെ ശബ്ദതാളം മാത്രം. നേരത്തെ പഠിച്ചിട്ടുള്ളതോ തത്സമയ വിഡിയോയില്‍ പറയുന്നതോ ആയ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്തുടരണം. വേറൊരു അവസ്ഥയില്‍ എത്തിയതായി തോന്നും. അപ്പോള്‍ ശരീരത്തെ വേര്‍പെടുത്തി ഉയര്‍ത്തുന്നതായി സങ്കല്‍പ്പിക്കണം. എന്നാല്‍ ശരിയായ ശരീരം അനങ്ങുകയുമരുത്. തുടര്‍ക്രിയകള്‍ക്ക് ശക്തമായ മനോബോധ്യം വേണം. ഇല്ലെങ്കില്‍ മനോനില തെറ്റും. ചികിത്സയെന്നും ഫലിക്കാതെ വരാം.

പല സാധനകള്‍ക്ക് ശേഷം ശരീരത്തിനകത്ത് തീപ്പൊള്ളലേറ്റതായി തോന്നും. ചെവിയില്‍ എന്തോ ഇരമ്പും. മുറിയ്ക്കകമാകെ ഗൂഢത തങ്ങിനില്‍ക്കും. അഗാധ ഗര്‍ത്തത്തിലേക്കും കൊടുമുടി തുമ്പിലേക്കും മാറിമാറി പോകുന്നതായി അനുഭവപ്പെടും. ഈ അവസ്ഥയില്‍ വലിയതോതില്‍ ഭയമുണ്ടാകും. കൂരിരുട്ടില്‍ നടുക്കടലില്‍ ഒറ്റപ്പെട്ട പോലെ. ഭയപ്പെടരുത്. കരയരുത്. അങ്ങനെ ചെയ്താല്‍ ഭ്രാന്തായിപ്പോകും. ഈ ദുരിതങ്ങളിലൂടെ കടന്നുപോയാല്‍ പിന്നീടെത്തുക ശരീരത്തിന് ഭാരമില്ലാത്ത അവസ്ഥയിലാണത്രെ. കണ്ണ് തുറന്നാല്‍ ചുറ്റിലും നിറങ്ങളുടെ ഘോഷയാത്ര. സ്വശരീരത്തെ മുകളില്‍ നിന്ന് കാണാം. മൃതദേഹം പോലെ തോന്നും. പക്ഷേ മരിച്ചെന്ന് കരുതി സങ്കടപ്പെടരുത്. പതിയെ സ്വന്തം ശരീരത്തില്‍ നിന്ന് നീങ്ങാനാവും. ചുറ്റുമുള്ള ലോകത്തേക്ക് പാറിപ്പറക്കാം. എവിടെയും പോകാം. ആരെയും കാണാനുമാകുന്ന ആസ്ട്രല്‍ ലോകം

Top