കൊച്ചി:നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനുണ്ടാകുമെന്ന സൂചന നല്‍കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഏപ്രില്‍ 15 നും 30 നും ഇടയില്‍ തെരഞ്ഞെടുപ്പ് നടന്നേക്കും. ഒറ്റ ഘട്ടമായാകും തെരഞ്ഞെടുപ്പ് നടത്തുക. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷണറെ അറിയിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പിന് വേഗത്തില്‍ സജ്ജമാകാന്‍ എസ്.പിമാരോടും, കളക്ടര്‍മാരോടും കമ്മീഷന്‍ നിര്‍ദേശം നല്‍കി. കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി അടിയന്തിര നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഇന്ന് വൈകിട്ട് മാധ്യമങ്ങളെ കാണുന്നുണ്ട്.
ജില്ലാ കളക്ടര്‍മാരുമായും ,എസ്.പിമാരുമായും നടത്തിയ ചര്‍ച്ചയിലാണ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിശദീകരിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിന് വേഗത്തില്‍ സജ്ജമാകണം, എല്ലാ ജില്ലകളിലും പൊലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷ സംബന്ധിച്ച നടപടികള്‍ സ്വീകരിക്കണം, പ്രശ്നബാധിത ബൂത്തുകളില്‍ കര്‍ശന സുരക്ഷയൊരുക്കണം, കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശം നല്‍കി. പൊലീസ് സുരക്ഷ സംബന്ധിച്ചും ഉദ്യോഗസ്ഥ വിന്യാസം സംബന്ധിച്ചും സംസ്ഥാന പൊലീസ് മേധാവിയുമായും ചീഫ് സെക്രട്ടറിയുമായും കമ്മീഷന്‍ ഇന്ന് ചര്‍ച്ച നടത്തും.
ഏപ്രില്‍ രണ്ടാം വാരത്തിന് മുന്‍പ് തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് എല്‍.ഡി.എഫും യു.ഡി.എഫും തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പ് മേയില്‍ മതിയെന്ന നിലപാടാണ് ബിജെപി സ്വീകരിച്ചത്. സന്ദര്‍ശനം പൂര്‍ത്തിയാക്കി നാളെയാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ അടങ്ങുന്ന സംഘം ദില്ലിക്ക് മടങ്ങുന്നത്. അടുത്തയാഴ്ച അവസാനത്തോടെ അഞ്ച് സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.