ശോഭ സുരേന്ദ്രനെ വാരി തോൽപ്പിക്കാൻ ബിജെപി ഔദ്യോഗിക പക്ഷം.ശോഭയുടെ വരവോടെ ബിജെപിയിലെ തമ്മിലടി രൂക്ഷമാകും

തിരുവനന്തപുരം: കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ ശോഭ സുരേന്ദ്രൻ മത്സരിക്കും .കേരളത്തിലെ ഔദ്യോഗിക പ്കസ്ജഹത്തിന്റെ കടുത്ത എതിർപ്പിന് ശേഷമാണ് ശോഭയെ സ്ഥാനാർഥി ആക്കിയത് കേന്ദ്രത്തിന്റെ പ്രത്യേകിച്ച് പ്രധാനമത്രിയുടെ ഇടപെടൽ വരെ ഉണ്ടായതിനുശേഷമാണ് സഭക്ക് സെറ്റ് കിട്ടിയത് എന്നും റിപ്പോർട്ട് ഉണ്ട് .സഭയോട് ഇടഞ്ഞു നിൽക്കുന്ന കേരളത്തിലെ പ്രബലമായ ബിജെപി പക്ഷം ശോഭയെ തോൽപ്പിക്കാൻ കച്ചകെട്ടി ഇറങ്ങുമെന്നുറപ്പാണ് .ശോഭ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് വെട്ടാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ ശ്രമങ്ങള്‍ എല്ലാം പാളി. ശോഭ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നു.

കഴക്കൂട്ടത്ത് താന്‍ തന്നെ ആയിരിക്കും ബിജെപി സ്ഥാനാര്‍ത്ഥിയെന്ന് കഴിഞ്ഞ ദിവസം തന്നെ ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്ര നേതൃത്വത്തില്‍ നിന്ന് ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും ശോഭ വ്യക്തമാക്കിയിരുന്നു. ശോഭ സുരേന്ദ്രനെ കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും കേന്ദ്ര മന്ത്രി വി മുരളീധരനും രംഗത്ത് വന്നിരുന്നു എന്നാണ് ആക്ഷേപം. ശോഭയ്ക്ക് സീറ്റ് നല്‍കിയാല്‍ രാജിവയ്ക്കുമെന്ന് സുരേന്ദ്രന്‍ ഭീഷണി മുഴക്കിയതായും വാര്‍ത്തകള്‍ വന്നിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News

ശോഭ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന് കേന്ദ്ര നിര്‍ദ്ദേശം വന്നതിന് ശേഷവും സംസ്ഥാന നേതൃത്വം അത് ഒഴിവാക്കാനുള്ള നീക്കങ്ങള്‍ നടത്തിയിരുന്നു എന്നും ആക്ഷേപം ഉയര്‍ന്നു. ഇതിനായി ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ശ്രമവും നടന്നിരുന്നു.ശോഭ സുരേന്ദ്രനെ ഒഴിവാക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടിയായത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ, അമിത് ഷായും ശോഭയ്ക്ക് വേണ്ടി ഇടപെട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു.

കഴക്കൂട്ടം ഉൾപ്പെടെ നാലു മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കൊല്ലത്ത് എം സുനിലും കരുനാഗപ്പള്ളിയിൽ ബിറ്റി സുധീറും മത്സരിക്കും. നേരത്തെ പ്രഖ്യാപിച്ച മാനന്തവാടിയിൽ മണികണ്ഠൻ പിന്മാറിയ സാഹചര്യത്തിൽ മുകുന്ദൻ പള്ളിയറ സ്ഥാനാർഥിയാകും.

.കഴിഞ്ഞ ഞായറാഴ്ചയാണ് ബിജെപിയുടെ സ്ഥാനാര്‍ഥിപട്ടിക പുറത്തെത്തിയത്. അതില്‍ കഴക്കൂട്ടത്തെ സ്ഥാനാര്‍ഥിയുടെ പേര് ഉണ്ടായിരുന്നില്ല. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ കഴക്കൂട്ടത്ത് ഒരു ‘സസ്പെന്‍സ്’ ഉണ്ടെന്നായിരുന്നു ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ പല അഭ്യൂഹങ്ങളും പ്രചരിച്ചു. പല പ്രമുഖരുടെ പേരുകളും മണ്ഡലത്തിലേക്ക് പരിഗണിക്കുന്നുവെന്നായിരുന്നു വാർത്തകൾ. ഇതിനിടെ കഴക്കൂട്ടത്ത് തുഷാർ വെള്ളാപ്പള്ളിയെ സ്ഥാനാർത്ഥിയാക്കുമെന്ന സൂചനകളും പുറത്തുവന്നിരുന്നു.

എന്നാല്‍ ആ സസ്പെന്‍സ് നിലനിര്‍ത്താനോ അതിന് അനുസരിച്ച സ്ഥാനാര്‍ഥിയെ കൊണ്ടുവരാനോ ബിജെപിക്ക് കഴിഞ്ഞില്ല. ഇതിന് പിന്നാലെയാണ് ശോഭാ സുരേന്ദ്രനെ കഴക്കൂട്ടത്ത് സീറ്റ് നൽകാൻ ദേശീയ നേതൃത്വം തീരുമാനിച്ചത്. ഏറെ ചര്‍ച്ചകൾക്ക് ഒടുവിൽ കഴക്കൂട്ടം മണ്ഡലത്തിൽ ശോഭാ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കുന്നതിൽ വിജയ സാധ്യത മാത്രമാണ് പരിഗണിച്ചതെന്നും ദേശീയ നേതൃത്വം വ്യക്തമാക്കുന്നു.

2016ൽ ഏറ്റവും വാശിയേറിയ ത്രികോണ പോര് കണ്ട മണ്ഡലങ്ങളിലൊന്നാണ് കഴക്കൂട്ടം. കടകംപള്ളി സുരേന്ദ്രനും വി മുരളീധരനും എം എ വാഹിദും ഏറ്റുമുട്ടിയപ്പോൾ 7347 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ കടകംപള്ളി വിജയിച്ചു. ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥിയായി ഇക്കുറിയും കടകംപളളി സുരേന്ദ്രനാണ് മത്സരരംഗത്തുള്ളത്.

ഇക്കുറി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന തീരുമാനത്തിലായിരുന്നു ശോഭ സുരേന്ദ്രൻ. എന്നാൽ പിണറായി മന്ത്രിസഭയിൽ ദേവസ്വം മന്ത്രിയായിരുന്ന കടകംപളളി സുരേന്ദ്രനെതിരേ മത്സരിക്കണമെന്ന പാർട്ടി നിർദ്ദേശം അംഗീകരിക്കുകയായിരുന്നു. വിശ്വാസങ്ങൾക്കെതിരായ പോരാട്ടത്തിന് നേതൃത്വം കൊടുത്ത് വിശ്വാസികളെ വേദനിപ്പിച്ച വ്യക്തിയാണ് കടകംപള്ളി സുരേന്ദ്രനെന്നും അങ്ങനെയുള്ള ഒരാൾക്കെതിരേ വിശ്വാസികളുടെ താൽപര്യം സംരക്ഷിക്കാൻ വേണ്ടിയാണ് താൻ മത്സരിക്കുന്നതെന്നും ശോഭ സുരേന്ദ്രൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ശബരിമല പ്രശ്നത്തിൽ ഊന്നി കഴക്കൂട്ടത്ത് പ്രചാരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് ബിജെപി തീരുമാനം. ശോഭാ സുരേന്ദ്രന്‍റെ വരവോടെ ശക്തമായ ത്രികോണ പോരിനാണ് കഴക്കൂട്ടത്ത് കളമൊരുങ്ങുന്നത്. ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായ കടകംപള്ളി സുരേന്ദ്രനും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ എസ് എസ് ലാലും ഇതിനകം തന്നെ മണ്ഡലത്തിൽ സജീവമാണ്.

മാനന്തവാടിയില്‍ ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച മണികണ്ഠന്‍ പിന്‍മാറിയിരുന്നു. ബിജെപിയുടെ പ്രഖ്യാപനം താന്‍ അറിയാതെയാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് മണികണ്ഠന്‍ പിന്മാറിയത്. സ്ഥാനാര്‍ഥിയായി നില്‍ക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് ജോലിചെയ്ത് കുടുബമൊത്ത് ജീവിക്കാനാണ് ആഗ്രഹമെന്നം അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇവിടെ വേറെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.

ഒരു വര്‍ഷത്തോളം പാര്‍ട്ടി വേദികളില്‍ നിന്ന് മാറി നിന്നിരുന്ന ആളാണ് ശോഭ സുരേന്ദ്രന്‍. കേന്ദ്ര ഇടപെടലുകളെ തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ തിരികെ എത്തിയ ശോഭ സുരേന്ദ്രന്‍ ഇത്തവണ മത്സരിക്കാനില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. പിഎസ് സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണയര്‍പിച്ച് ശോഭ നടത്തിയ ഒറ്റയാള്‍ സമരം സീറ്റ് മോഹിച്ചുകൊണ്ടുള്ളതാണെന്ന ആരോപണം ഉയര്‍ന്നതിന് പിറകെ ആയിരുന്നു ഈ പ്രഖ്യാപനം.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വി മുരളീധരന്‍ മത്സരിച്ച മണ്ഡലം ആണ് കഴക്കൂട്ടം. അന്ന് 7,347 വോട്ടുകള്‍ക്കായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ വിജയം. ഇത്തവണ കടകംപള്ളി തന്നെയാണ് സിപിഎം സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡോ എസ്എസ് ലാല്‍ ആണ്.ശോഭ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥിയാകുന്നത് തടയാന്‍ ശ്രമിച്ചു എന്ന ആരോപണം കേന്ദ്ര മന്ത്രി വി മുരളീധരന്‍ തള്ളി. ശോഭ സുരേന്ദ്രന്‍ ശക്തയായ സ്ഥാനാര്‍ത്ഥിയാണെന്നും പ്രചാരണത്തിന് കഴക്കൂട്ട് എത്തുമെന്നും അദ്ദേഹം പറഞ്ഞു. ശോഭയെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.എന്തായാലും ശോഭയെ തൊൽപ്പിക്കാൻ കരുനീക്കം ശക്തമാകും .

Top