വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരൻ തന്നെ; പ്രബലരെ രംഗത്തിറക്കി ഉപതെരഞ്ഞെുപ്പ് നേരിടാന്‍ ബിജെപി

ലോകസഭയിലേയ്ക്ക് കേരളത്തില്‍ നിന്നും ഒരാളെ എത്തിക്കാന്‍ കഴിയാത്ത ദുഖം മാറ്റാന്‍ ബിജെപി ശ്രമം. ഉടന്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളെ ഗൗരവമായി എടുത്ത് നിയമസഭയില്‍ എത്താനാണ് ബിജെപി തീരുമാനം. അതിനായി പ്രബലരെ തന്നെ അങ്കത്തിനിറക്കാനും തീരുമാനമായി. വിജയ സാധ്യതയുള്ള സീറ്റായി കണക്കാക്കുന്ന ഇടങ്ങളില്‍ അനുയോജ്യരായവരെ തന്നെ നിര്‍ത്തും.

തിരുവനന്തപുരം ജില്ലയാണ് കേരളത്തില്‍ ബിജെപിക്ക് ആദ്യമായി ഒ രാജഗോപാലിലൂടെ ഒരു എംഎല്‍എയെ സമ്മാനിച്ചത്. 2016ലെ തിരഞ്ഞെടുപ്പില്‍ നേമത്ത് നിന്ന് ജയിച്ച് രാജഗോപാല്‍ നിയമസഭയില്‍ എത്തി. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തിരുവനന്തപുരം കൈവിട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ നിന്ന് തന്നെ രണ്ടാമത്തെ എംഎല്‍എയെ നിയമസഭയിലേക്ക് അയക്കാനാണ് നിലവില്‍ ബിജെപിയുടെ നീക്കങ്ങള്‍. കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന കെ മുരളീധരന്‍ വടകരയില്‍ മത്സരിച്ച് ജയിച്ചതോടെ വട്ടിയൂര്‍ക്കാവില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നിരിക്കുകയാണ്.

വട്ടിയൂര്‍ക്കാവ് പിടിക്കാന്‍ കുമ്മനം രാജശേഖരനെ തന്നെ ഇക്കുറിയും ഇറക്കാനാണ് ബിജെപി ആലോചിക്കുന്നത്. 2016ലെ നിയമസഭാ തിരഞ്ഞെടുുപ്പിലും കുമ്മനം തന്നെ ആയിരുന്നു വട്ടിയൂര്‍ക്കാവില്‍ നിന്ന് മത്സരിച്ചത്. അന്ന് 7622 വോട്ടുകള്‍ക്കാണ് കുമ്മനത്തെ കെ മുരളീധരന്‍ പരാജയപ്പെടുത്തിയത്.

അന്ന് സിപിഎമ്മിന്റെ ടിഎന്‍ സീമയെ മൂന്നാം സ്ഥാനത്തേക്ക് തളളിയാണ് കുമ്മനം രണ്ടാമത് എത്തിയത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഒ രാജഗോപാല്‍ മുന്നിലെത്തിയ മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. എന്നാല്‍ ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ലീഡ് തിരിച്ച് പിടിച്ചു.

വട്ടിയൂര്‍ക്കാവില്‍ ശശി തരൂരിന് മൂവായിരം വോട്ടുകളുടെ ലീഡുണ്ടായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തരൂരിന് പിന്നില്‍ രണ്ടാമത് എത്താന്‍ സാധിച്ചു എന്നത് തന്നെയാണ് വട്ടിയൂര്‍ക്കാവില്‍ കുമ്മനത്തെ തന്നെ പരിഗണിക്കാനുളള പ്രധാനകാരണം. ഒരു ലക്ഷത്തിനടുത്ത് വോട്ടുകള്‍ക്കാണ് കുമ്മനത്തിന്റെ തോല്‍വി. കിട്ടിയത് മൂന്ന് ലക്ഷം വോട്ടുകള്‍.

വട്ടിയൂര്‍ക്കാവില്‍ കുമ്മനം മത്സരിക്കണോ എന്നത് ആര്‍എസ്എസ് ആവും തീരുമാനിക്കുക. കുമ്മനം അല്ലെങ്കില്‍ ബിജെപിയില്‍ നിന്ന് സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിളള, കെ സുരേന്ദ്രന്‍, എസ് സുരേഷ് എന്നിവര്‍ക്കാണ് സാധ്യത. എന്തായാലും ശക്തമായ ത്രികോണ മത്സരം ഇക്കുറി വട്ടിയൂര്‍ക്കാവില്‍ ഉണ്ടാവും.

കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്ത് പോയതിന്റെയും ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ തോല്‍വിയുടേയും ക്ഷീണം തീര്‍ക്കാനുമാണ് വട്ടിയൂര്‍ക്കാവില്‍ സിപിഎം ശ്രമിക്കുക. എം വിജയകുമാറിനെയോ തിരുവനന്തപുരം മേയര്‍ വികെ പ്രശാന്തിനെയോ വട്ടിയൂര്‍ക്കാവില്‍ സിപിഎം പരീക്ഷിച്ചേക്കും എന്നാണ് സൂചന.

മുരളീധരന്‍ ലോക്സഭയിലേക്ക് പോയത് വട്ടിയൂര്‍ക്കാവ് നഷ്ടപ്പെടാന്‍ കാരണമാകരുത് എന്ന കരുതലില്‍ ആവും കോണ്‍ഗ്രസ് ഇക്കുറി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുക. പത്മജാ വേണുഗോപാലിന് ആയിരിക്കും മണ്ഡലത്തില്‍ പ്രഥമ പരിഗണന. പിസി വിഷ്ണുനാഥ്, പ്രയാര്‍ ഗോപാലകൃഷ്ണന്‍ എന്നിവരുടെ പേരുകളും പറഞ്ഞ് കേള്‍ക്കുന്നു.

Top