കണ്ണൂർ : ഇടഞ്ഞു നിൽക്കുന്ന ക്രിസ്ത്യൻ മതവിഭാഗത്തെ അനുനയിപ്പിക്കാൻ മുസ്ലിം ലീഗ് കോൺഗ്രസ് നീക്കം മലബാറിൽ ക്രിസ്ത്യാനി ആയ ഒരാൾക്ക് തിരുവമ്പാടി സീറ്റ് വിട്ടുനൽകി സീറോ മലബാർ സഭയെ അനുനയിപ്പിക്കാനാണ് നീക്കം .സീറോ മലബാർ സഭാഗത്തെ മത്സരിപ്പിക്കുകയാണെങ്കിൽ മലബാറിൽ ലീഗിന്റെ കൈവശം ഉള്ള തിരുവമ്പാടി സീറ്റ് വിട്ടുനൽകാൻ തയ്യാറാണ് എന്നാണു ലീഗ് പറയുന്നത്. പകരം പേരാമ്പ്ര ലീഗിനു നല്‍കും. ഇതു സംബന്ധിച്ച് യു.ഡി.എഫ്. നേതൃത്വത്തില്‍ ആശയവിനിമയം സജീവമായപ്പോൾ കെപിസിസി ജനറൽ സെക്രട്ടറിയും രാഹുൽ ബ്രിഗേഡുമായ അഡ്വ .സജീവ് ജോസഫിനാണ് മുന്തിയ പരിഗണന.
ക്രിസ്ത്യൻ സഭയെ അനുകൂലമാക്കാനല്ല കോൺഗ്രസ് -മുസ്ലിം ലീഗിന്റെ നീക്കമാണിത് .നിരവധി തവണ സ്ഥാനാര്‍ത്ഥി പട്ടികയില്‍ വന്നിട്ടും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ സ്‌നേഹപൂര്‍വ്വമായ അഭ്യര്‍ത്ഥനയ്ക്കുമുന്നില്‍ പലതവണ മാറ്റിനിര്‍ത്തപ്പെട്ട സജീവ് ജോസഫിന് ഇത്തവണ ഉറച്ച് സീറ്റു നൽകുക എന്നും ഇതിനു പിന്നിൽ ഉണ്ട് .ഇരിക്കൂർ ഉളിക്കലുകാരൻ ആയ സജീവന് മുന്തിയ പരിഗണന ഇരിക്കൂറും പേരാവൂരും നൽകിയിരുന്നു .ഇത്തവണയും ഈ രണ്ട് സീറ്റുകളിൽ പരിഗണിക്കാൻ സാധ്യതയുണ്ട് .എന്നാൽ ലീഗിന്റെ ആവശ്യം സ്വീകരിച്ച് തിരുവമ്പാടി സജീവന് നൽകാനും നീക്കമുണ്ട് .കെ പി സി സി ജനറല്‍ സെക്രട്ടറി എന്ന ഉന്നത പദവിയിലിരിക്കുന്ന, എപ്പോഴും ചിരിച്ച മുഖത്തോടെ ജാതിമത രാഷ്ട്രീയ ഭേദമന്യേ എല്ലാവരോടും ഇടപഴകുന്ന സജീവ് ജോസഫിനെ ക്രിസ്ത്യൻ സഭക്കും സ്വീകാര്യനാണ്.ലവ് ജിഹാദ് , ഹാജിയെ സോഫിയ വിഷയങ്ങളിൽ കേരളത്തിലെ ക്രിസ്ത്യൻ സഭകൾ മുസ്ലിം ലീഗിനും കോൺഗ്രസിനുമെതിരെ ഇടഞ്ഞു നിൽക്കുകയാണ് .ക്രിസ്ത്യാനികളെ അനുനയിപ്പിക്കുക എന്ന നീക്കമാണിപ്പോൾ യുഡിഎഫ് അണിയറയിൽ നടക്കുന്നത് .
ഇരിക്കൂറിൽ ഇത്തവണയും സീറ്റ് വിട്ടുകൊടുക്കാൻ കെസി ജോസഫ് തയ്യാറാകില്ല എന്നാണു സൂചന .ജോസഫ് തയ്യാറായാലും ഗ്രുപ്പിന്റെ കയ്യിൽ ഇരിക്കുന്ന ഉറച്ച സീറ്റ് വിട്ടുനൽകാൻ ഉമ്മൻ ചാണ്ടി തയ്യാറാകില്ല എന്നാതാണ് സത്യം .ജോസഫ് ഇരിക്കൂർ വിട്ടാലും എ ‘ഗ്രൂപ്പിലെ ഒരാളെ തന്നെ മത്സരിപ്പിക്കാനാണ് നീക്കം .
തിരുവമ്പാടി സീറ്റ് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുണ്ടെങ്കിലും മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമുള്ള താമരശേരി രൂപത അടക്കമുള്ള ക്രൈസ്‌തവസഭകള്‍ കേരളാ കോണ്‍ഗ്രസിനു സീറ്റ് നല്‍കണമെന്ന നിലപാടിലാണെന്നു സൂചനയുണ്ട്. ക്രിസ്‌ത്യന്‍ വോട്ടുകള്‍ ഏറെയുള്ള മണ്ഡലത്തില്‍ ജോസ് വിഭാഗംകൂടി എത്തിയതോടെ എല്‍.ഡി.എഫിന് വോട്ട് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഇതുകൂടി മുന്നില്‍കണ്ട് മുസ്ലിം ലീഗ് സീറ്റ് കൈമാറാന്‍ സന്നദ്ധത പുലര്‍ത്തുമെന്നാണു കരുതുന്നത്.
സമീപകാലത്തായി മലബാറില്‍ ക്രൈസ്‌തവരിലെ ചില വിഭാഗങ്ങള്‍ ഇടതുപക്ഷത്തോടു കൂടുതല്‍ ആഭിമുഖ്യം പുലര്‍ത്തുന്നുണ്ട്. ഇത് മധ്യകേരളത്തിലും പ്രതിഫലിച്ചെന്ന് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍ പി.ജെ. ജോസഫ് എം.എല്‍.എയുടെ മകന്‍ അപു ജോണ്‍ ജോസഫിനെ തിരുവമ്പാടിയില്‍ മത്സരിപ്പിക്കണമെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ അപു ഇവിടെ മത്സരത്തിന് ഇറങ്ങുമെന്നാണ് കരുതുന്നത്. ഇതുവഴി പരമ്പരാഗതമായി അനുകൂലമായിരുന്ന ക്രൈസ്‌തവ മേഖലയിലെ വോട്ടുകള്‍ യു.ഡി.എഫിലേക്ക് അടുപ്പിക്കാനാകുമെന്നാണ് കരുതുന്നത്. ഇതു മറ്റു മണ്ഡലങ്ങളിലും ഗുണം ചെയ്യുമെന്ന് യു.ഡി.എഫിലെ ഒരു വിഭാഗം കരുതുന്നു.
സിറ്റിങ് എം.എല്‍.എയായ സി.പി.എമ്മിലെ ജോര്‍ജ് എം. തോമസ് ആരോഗ്യപ്രശ്‌നങ്ങളാല്‍ ഇത്തവണ മല്‍സരിക്കില്ലെന്നും സൂചനയുണ്ട്. തുടക്കകാലത്ത് കോണ്‍ഗ്രസ് മല്‍സരിച്ചിരുന്ന മണ്ഡലത്തില്‍ 1991 മുതലാണ് മുസ്ലിം ലീഗ് മല്‍സരിക്കുന്നത്. 2006 ല്‍ മത്തായി ചാക്കോയാണ് എല്‍.ഡി.എഫിനായി സീറ്റ് പിടിച്ചെടുത്തത്. അദ്ദേഹത്തിന്റെ മരണശേഷം ജോര്‍ജ് എം. തോമസ് ഇവിടെ ലീഗിനെ പരാജയപ്പെടുത്തി. 2011 ല്‍ മുസ്ലിം ലീഗിലെ സി. മൊയിന്‍കുട്ടിയോട് പരാജയപ്പെട്ട ജോര്‍ജ് എം. തോമസ് 2016 ല്‍ വീണ്ടും വിജയിച്ച് നിയമസഭയിലെത്തി. 3008 വോട്ടായിരുന്നു ഭൂരിപക്ഷം. മലബാറിലടക്കം 15 സീറ്റുകളാണ് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം ആവശ്യപ്പെടുന്നത്. 12 സീറ്റുകള്‍ ലഭിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. വിജയസാധ്യത കൂടുതലുള്ള മണ്ഡലങ്ങളില്‍ മല്‍സരിക്കാനാണ് ജോസഫ് വിഭാഗത്തിന്റെ നീക്കം.