സന്ധിരോഗ ചികിത്സയില്‍ വന്‍മാറ്റത്തിന് കളമൊരുക്കി നാനോസ്‌കോപ്പി ചികിത്സ കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍!

കണ്ണൂര്‍ : സന്ധിരോഗങ്ങളുടെ ചികിത്സയില്‍ വന്‍മാറ്റത്തിന് കളമൊരുക്കിക്കൊണ്ട് ആര്‍ത്രോസ്‌കോപ്പിയുടെ നൂതന പരിവര്‍ത്തനമായ നാനോസ്‌കോപ് ചികിത്സ കണ്ണൂര്‍ ആസ്റ്റര് മിംസില്‍ ആരംഭിച്ചു. കേരളത്തില്‍ ആദ്യമായാണ് നാനോസ്‌കോപ് നിര്‍വ്വഹിക്കുന്നത് എന്ന സവിശേഷത കൂടി ഇതിനുണ്ട്.

സന്ധികളെ ബോധിക്കുന്ന രോഗങ്ങള്‍ക്ക് പൊതുവെ സ്വീകരിക്കുന്ന താക്കോല്‍ദ്വാര ശസ്ത്രക്രിയാ രീതിയാണ് ആര്‍ത്രോസ്‌കോപ്പി. എന്നാല്‍ ഈ രീതിയില്‍ തന്നെ സംഭവിച്ചിരിക്കുന്ന സാങ്കേതികമായ വലിയ പുരോഗതിയുടെ ഭാഗമായാണ് നാനോസ്‌കോപ്പ് (Nanoscope) എന്ന പുതിയ ചികിത്സാ സംവിധാനം അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. താക്കോല്‍ദ്വാരം എന്ന കാഴ്ചപ്പാടില്‍ നിന്ന് മാറി സൂചിമുനമ്പ് എന്ന കാഴ്ചപ്പാടിലേക്കുള്ള മാറ്റമാണ് നാനോസ്‌കോപ്പിലൂടെ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിശക്തമായ മുട്ട് വേദനമൂലം ചികിത്സ തേടിയെത്തിയ 39 വയസ്സുകാരനിലാണ് കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ സീനിയര്‍ കണ്‍സല്‍ട്ടന്റ് & ആര്‍ത്രോസ്‌കോപ്പിക് സര്‍ജന്‍ ഡോ. ശ്രീഹരിയും ടീമുമാണ് കേരളത്തിലെ ആദ്യ നാനോസ്‌കോപ്പിന് നേതൃത്വം വഹിച്ചത്. സൂചിമുമ്പിന് തുല്യമായ വലുപ്പം മാത്രമുള്ള ദ്വാരം സൃഷ്ടിച്ചശേഷം അതിലൂടെ പ്രവേശിപ്പിക്കുവാന്‍ സാധ്യമായ വളരെ നേര്‍ത്ത ഉപകരണങ്ങള്‍ കടത്തിവിട്ടാണ് ചികിത്സ പൂര്‍ത്തീകരിച്ചത്. വളരെ നേര്‍ത്ത ദ്വാരം മാത്രമായതിനാല്‍ കൈക്കുഴ, കാല്‍മുട്ട, കാല്‍പാദം, കാല്‍കുഴ തുടങ്ങിയവ ഉള്‍പ്പെടെയുള്ള സന്ധികളിലെ എത്ര സങ്കീര്‍ണ്ണമായ ചികിത്സകളും പൂര്‍ത്തിയാക്കാന്‍ സാധിക്കും.

വളരെ നേര്‍ത്ത മുറിവ് മാത്രമായതിനാല്‍ രോഗികളെ സംബന്ധിച്ച് വളരെ ആശ്വാസകരവും, വേദന കുറവുമായിരിക്കും മാത്രമല്ല രക്തനഷ്ടക്കുറവ്, ഇന്‍ഫക്ഷന്‍ സാധ്യതക്കുറവ്, വളരെ വേഗത്തിലുള്ള രോഗമുക്തി, ദൈനംദിന ജീവിതത്തിലേക്ക് വളരെ പെട്ടെന്നുള്ള തിരിച്ച് വരവ്, ആശുപത്രി അഡ്മിഷന്‍ ആവശ്യമില്ല തുടങ്ങിയ നേട്ടങ്ങള്‍ കൂടിയുണ്ട്.

Top