കൊച്ചി : ജാതി വിവാദം കേരള ബിജെപിയിലും !ഈഴവര്‍ മുതല്‍ താഴോട്ടുള്ള സമുദായങ്ങളോട് പാര്‍ട്ടിക്ക് ഇപ്പോഴും അകല്‍ച്ചയെന്ന് റിപ്പോര്‍ട്ട്.ബിജെപിയിലെ പ്രസിഡന്റുമാരില്‍ പതിമൂന്നും നായന്മാര്‍ മാത്രമായി .ന്യുനപക്ഷ സമുദായത്തിനെ അവഗണിച്ചു.പാര്‍ട്ടിയില്‍ അസംതൃപ്തരായി ബിജെപിയിലെ ഹിന്ദു ന്യൂനപക്ഷം മാറുന്നു എന്നതിന്റെ സൂചനയാണിപ്പോള്‍ . അമിത്ഷായുടെ വരവ് കേരളത്തില്‍ പ്രത്യേകിച്ച് ചലനങ്ങളൊന്നുമുണ്ടാക്കിയിട്ടില്ല. ഹൈന്ദവ ന്യൂനപക്ഷങ്ങളുടെ അസംതൃപ്തിക്കും കാരണമായി. തങ്ങളോടുള്ള അവഗണന ചര്‍ച്ച ചെയ്യുമെന്നു കരുതി ഹൈന്ദവന്യൂനപക്ഷം അമിത്ഷായെ കണ്ടത്. എന്നാല്‍, അവര്‍ പറയുന്നത് കേള്‍ക്കാനുള്ള സൗമനസ്യം പോലും ബിജെപി ദേശീയ പ്രസിഡന്റ് കാണിച്ചില്ല എന്നും ആരോപണം ഉയരുന്നു. പറയാനുള്ളത് എഴുതി കൊണ്ടുവന്നിട്ടുണ്ടെങ്കില്‍ തന്നിട്ടു പോകാനാണ് അമിത്ഷാ പറഞ്ഞത്. ആകെപ്പാടെ 30 മിനുട്ടു മാത്രമാണ് അമിത് ഷായുമായി കൂടി കാഴ്ച്ച നടത്തിയത് . സമുദായ നേതാക്കള്‍ക്ക് സംസാരിക്കാന്‍ കഷ്ടിച്ച് രണ്ടു മിനുട്ട് കിട്ടി. മറുപടി പ്രസംഗം ഏതാനും വാക്കുകളില്‍ അമിത്ഷാ ഒതുക്കി.
പിന്നാക്ക സമുദായങ്ങളില്‍ ചിലര്‍ അമിത് ഷായ്ക്ക് എഴുതി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ഇവയാണ്. കേരളത്തിലെ ബിജെപിയെന്ന് പറഞ്ഞാല്‍ നായര്‍ സമുദായത്തിന്റെ കുത്തകയാണ്. അവര്‍ മാത്രമേ ഇതില്‍ നെടുനായകത്വം വഹിക്കാവൂ എന്നതാണ് മനോഗതി. ഇതിനുള്ള ഉദാഹരണമാണ് ജില്ലാ പ്രസിഡന്റുമാരുടെ കാര്യം. 13 ജില്ലകളില്‍ നായര്‍ സമുദായാംഗങ്ങളാണ് പ്രസിഡന്റുമാര്‍. കാസര്‍കോഡാകട്ടെ ബ്രാഹ്മണ സമുദായാംഗവും. ജില്ലാ ജനറല്‍ സെക്രട്ടറിമാരില്‍ പകുതിയിലേറെയും നായര്‍സമുദായത്തില്‍പ്പെട്ടവര്‍. താക്കോല്‍ സ്ഥാനങ്ങളിലെല്ലാം നായന്മാര്‍ തന്നെ. ഈഴവര്‍ തൊട്ട് താഴേക്കുള്ള പ്രവര്‍ത്തകര്‍ക്കോ നേതാക്കള്‍ക്കോ ഒരു പരിഗണനയുമില്ല.
ന്യൂനപക്ഷ മോര്‍ച്ച, ഒബിസി മോര്‍ച്ച എന്നിങ്ങനെയുള്ള പോഷകസംഘടനകള്‍ രൂപീകരിച്ച് പിന്നാക്കക്കാരെ അവിടേക്ക് തള്ളുന്നു. നേതൃത്വം കൈയാളുള്ള ഈ സമുദായഭ്രഷ്ട് തെരഞ്ഞെടുപ്പുകളിലും തുടരുന്നു. നായന്മാര്‍ അവരുടെ സമുദായത്തിലുള്ള സ്ഥാനാര്‍ത്ഥിയാണെങ്കില്‍ മാത്രം ബിജെപിക്ക് വോട്ട് ചെയ്യും. കുട്ടനാട്ടില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി സുഭാഷ്വാസു തോല്‍ക്കാനുണ്ടായ കാരണം ഇതാണ്. നായര്‍ സ്ഥാനാര്‍ത്ഥിക്ക് മറ്റുള്ള സമുദായക്കാര്‍ വോട്ട് ചെയ്യണം. എന്നാല്‍, തിരിച്ച് നായന്മാര്‍ മറ്റു സമുദായത്തില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യുകയുമില്ല. ഈ വേര്‍തിരിവ് മറ്റു സമുദായാംഗങ്ങള്‍ തിരിച്ചറിഞ്ഞതാണ് കേരളത്തില്‍ പാര്‍ട്ടിയുടെ വളര്‍ച്ച മുരടിക്കാന്‍ കാരണം.കുമ്മനം വന്നതിന് ശേഷം ഈ സ്ഥിതി ഭീകരമായിരിക്കുകയാണ്. ഈഴവ സമുദായാംഗങ്ങളായ വി. മുരളീധരന്‍, കെ. സുരേന്ദ്രന്‍ എന്നിവരെ ഏഴയലത്ത് അടുപ്പിക്കാന്‍ നായര്‍ലോബി സമ്മതിക്കുന്നില്ല. സംസ്ഥാന പ്രസിഡന്റ് കുമ്മനമാണെങ്കിലും ഭരണം നടത്തുന്നത് പികെ കൃഷ്ണദാസും എഎന്‍ രാധാകൃഷ്ണനുമാണ്. ഇവര്‍ക്ക് വ്യക്തമായ അജണ്ടയുമുണ്ട്. ഈഴവരാദി പിന്നാക്ക സമുദായങ്ങളില്‍ നിന്ന് പിന്തുണ കിട്ടാത്ത കാലത്തോളം ബിജെപിക്ക് കേരളത്തില്‍ ക്ലച്ച് പിടിക്കാന്‍ കഴിയില്ലെന്നും സമുദായ നേതാക്കള്‍ അമിത് ഷായ്ക്ക് നല്‍കിയ കുറിപ്പില്‍ പറയുന്നു.ചര്‍ച്ചയ്ക്ക് എന്ന പേരില്‍ വിളിച്ചു വരുത്തിയിട്ട് തങ്ങളെ അപമാനിച്ചുവെന്ന തോന്നലാണ് ഭൂരിപക്ഷം പിന്നാക്ക സമുദായാംഗങ്ങള്‍ക്കുമുള്ളത്. ഇവരുടെ പ്രതികരണം അമിത്ഷാ കാര്യമായി എടുത്താല്‍ സംസ്ഥാനത്ത് പാര്‍ട്ടി പുനഃസംഘടന ഉറപ്പാണ്.
ജാതി വിവാദം കേരള ബിജെപിയിലും !ഈഴവര്‍ മുതല്‍ താഴോട്ടുള്ള സമുദായങ്ങളോട് പാര്‍ട്ടിക്ക് അകല്‍ച്ച.പ്രസിഡന്റുമാരില്‍ പതിമൂന്നും നായന്മാര്‍,ശേഷിച്ചത് ബ്രാഹ്മണന്‍.അസംതൃപ്തരായി ബിജെപിയിലെ ഹിന്ദു ന്യൂനപക്ഷം
Tags: bjp kerala