ക്രിസ്ത്യൻ വിഭാഗത്തെ കൂടെ നിർത്തും .ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ അട്ടിമറി വിജയം നേടാൻ അമിത് ഷാ ഇന്ന് തൃശൂരിൽ.തെരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്ര അഭ്യന്തര മന്ത്രിയുടെ ചടുല നീക്കങ്ങൾ

തൃശൂർ: കേരളത്തിലും ഭരണം പിടിക്കാനുള്ള ചടുല നീക്കങ്ങളുമായി ബിജെപി .ഇരു മുന്നണികളുമായി ഇടഞ്ഞു നിൽക്കുന്ന ക്രിസ്ത്യൻ വിഭാഗത്തെ കൂടെ നിർത്താൻ ബിജെപിയും കേന്ദ്ര മന്ത്രിസഭയും നീക്കം തുടങ്ങി .ക്രിസ്ത്യൻ വോട്ടുകൾ ബിജെപിക്ക് സ്വന്തമാക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചരടുവലികൾ തുടങ്ങി .

അമിഷ് ഷാ ഇന്ന് തൃശൂരിലെത്തും. 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള പൊതുപരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. ഉച്ചയ്‌ക്ക് നെടുമ്പാശേരിയിലെത്തുന്ന അമിത് ഷാ 1.30 ഓടെ ഹെലികോപ്റ്റർ മാർഗം തൃശൂരിലെത്തും. രണ്ട് മണിക്ക് ശക്തൻ തമ്പുരാൻ സാമാധി സ്ഥലത്ത് പുഷ്‌പാർച്ചന നടത്തും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൂന്നിന് ജോയ്സ് പാലസ് ഹോട്ടലിൽ നടക്കുന്ന തൃശൂർ പാർലമെന്റ് മണ്ഡലം ബിജെപി കാര്യകർത്താക്കളുടെ യോ​ഗത്തിൽ അമിത് ഷാ പങ്കെടുക്കും. വരുന്ന തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ച് മാർ​ഗരേഖ നേതാക്കന്മാരുമായി ചർച്ച ചെയ്യും.

അതിനുശേഷം വടക്കുന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്തും. 4.30ന് നടക്കുന്ന തേക്കിൻകാട് മൈതാനിയിലെ പൊതുയോഗത്തിൽ പ്രസംഗിക്കും. യോഗത്തിൽ ദേശീയ വക്താവ് പ്രകാശ് ജാവഡേക്കർ, സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, ജനറൽ സെക്രട്ടറി എം ടി രമേശ്, സുരേഷ് ഗോപി, ജില്ലാ പ്രസിഡന്റ് കെ കെ അനീഷ്കുമാർ, സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിക്കും.

Top