കേരളം സ്വന്തം മദ്യം നിര്‍മിക്കണമെന്ന് മദ്യ ഉപഭോക്തൃസംരക്ഷണ സമിതി

പയ്യന്നൂര്‍: ക്യൂബയെയും ജമൈക്കയെയും മാതൃകയാക്കി കേരളം സ്വന്തം ബ്രാന്‍ഡില്‍ മദ്യം നിര്‍മ്മിക്കണമെന്ന് മദ്യ ഉപഭോക്തൃസംരക്ഷണ സമിതി. മദ്യപര്‍ സമൂഹത്തില്‍ അനുഭവിക്കുന്ന അവഗണനയ്ക്ക് എതിരേ നടത്തിയ കൂട്ടായ്മയിലാണ് സ്വന്തം ബ്രാന്‍ഡ് ഉണ്ടാക്കാനുള്ള ആവശ്യമുയര്‍ന്നത്.

കേരളത്തിന്റെ അത്രയും വലിപ്പമില്ലാത്ത ജമൈക്കയ്ക്കും ക്യൂബയ്ക്കും സ്വന്തം ബ്രാന്‍ഡില്‍ മദ്യമുണ്ട്. കേരളത്തില്‍ സുലഭമായ ചക്കയില്‍നിന്നും മാങ്ങയില്‍നിന്നും മദ്യം ഉണ്ടാക്കാന്‍ സാധിക്കും. എന്നിട്ടും ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തെ മാത്രം ആശ്രയിക്കുകയാണ് നമ്മളെന്ന് കൂട്ടായ്മ ഉദ്ഘാടനം ചെയ്ത മധു നായര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മദ്യ ഉപഭോക്താക്കളുടെ ആകുലതകളും ആശങ്കകളും പങ്കുവെക്കാന്‍ സംഘടിപ്പിച്ച കൂട്ടായ്മയിലായിരുന്നു ഈ അഭിപ്രായമുയര്‍ന്നത്. മദ്യവര്‍ജനത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ അതിനുള്ള പ്രതിവിധി മദ്യനിരോധനം അല്ല. ശരിയായ രീതിയില്‍ മദ്യം സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വഴി വിതരണം ചെയ്യുകയാണ് വേണ്ടതെന്നും കൂട്ടായ്മ അഭിപ്രായപ്പെട്ടു.
കൂട്ടായ്മയ്ക്ക് കാഴ്ച്ചക്കാരായി ഏറെ പേര്‍ എത്തിയെങ്കിലും സദസ്സിലെത്താന്‍ പലരും വിമുഖത കാട്ടുകയായിരുന്നു. വി.കെ. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ശിവകുമാര്‍ കാങ്കോല്‍, കെ.എന്‍. ഷാജി, നാദിര്‍ഷാ, എം. ദാമോദരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Top