പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജനങ്ങള്‍ക്ക് ഗുണകരം; സ്‌കൂളുകള്‍ ഹൈട്ടക്കാറ്റി മാറ്റും; ഭൂമിയില്ലാത്തവര്‍ക്ക് 3സെന്റ് ഭൂമി

thomas-issac-budget

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജനങ്ങള്‍ക്ക് ആശ്വാസമേകും. ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് അവതരിപ്പിച്ചുക്കൊണ്ടിരിക്കുകയാണ്. ഭൂമിയില്ലാത്തവര്‍ക്ക് മൂന്ന് സെന്റ് ഭൂമി നല്‍കാന്‍ ബജറ്റില്‍ പറയുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 10കോടിയും സ്‌കൂളുകള്‍ ഹൈട്ടക്കാക്കി മാറ്റാന്‍ 500 കോടി നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.

1. കൊച്ചി സ്മാര്‍ട് സിറ്റിയിലേക്ക് കുടിവെള്ളം എത്തിക്കാന്‍ 500കോടി രൂപയുടെ പദ്ധതി

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2.ജലച്ചോര്‍ച്ച തടയാന്‍ പഴക്കം ചെന്ന എല്ലാ പൈപ്പുകളും പമ്പുകളും മാറ്റിസ്ഥാപിക്കും

3.ആയുര്‍വേദ ഗവേഷണത്തിനും പദ്ധതി തയ്യാറാക്കും

4.തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയെ എയിംസ് നിലവാരത്തിലെത്തിക്കും

5.എല്ലാ ക്ഷേമ പെന്‍ഷനുകള്‍ ഉയര്‍ത്തും

6.60 കഴിഞ്ഞ മുഴുവന്‍ തൊഴിലാളികള്‍ക്കും പെന്‍ഷന്‍

7.പെന്‍ഷനുകള്‍ ബാങ്ക് വഴിയാക്കും
8.കുടിശിക ഓണത്തിനു മുമ്പ് കൊടുത്തു തീര്‍ക്കും
10.എല്ലാ സാമൂഹിക പെന്‍ഷനുകളും 1,000 രൂപയാക്കും
11.സാമ്പത്തികമാന്ദ്യം മറികടക്കാന്‍ പ്രത്യേക നിക്ഷേപ പദ്ധതി
12.12,000 കോടി രൂപയുടെ മാന്ദ്യവിരുദ്ധ പാക്കേജ്
13.തൊഴിലുറപ്പ് പദ്ധതിയില്‍പെട്ടവര്‍ക്ക് ആരോഗ്യപദ്ധതി
14.ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് 68 കോടി
15.അന്ധര്‍ക്ക് സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാന്‍ പരിശീലനത്തിന് ഒന്നരകോടി
16.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് 100 കോടി
17.ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി നിയമനിര്‍മാണം
18.മുന്നോക്ക വികസന കോര്‍പറേഷന് 35 കോടി രൂപ
19.പട്ടികവര്‍ഗക്കാര്‍ക്ക് വീടും സ്ഥലവും വാങ്ങാന്‍ 450 കോടി
20.അഗതികള്‍ക്കുള്ള ആശ്രയപദ്ധതി വിപുലീകരിക്കും
21.പണി പൂര്‍ത്തിയാകാത്ത വീടുകള്‍ക്ക് പ്രത്യേക പദ്ധതി
22.വീടൊന്നിന് രണ്ടു ലക്ഷം രൂപ സഹായം
23.ഭൂമിയില്ലാത്തവര്‍ക്ക് മൂന്നു സെന്റ് വീതമെങ്കിലും നല്കും
24.ഭൂമി ഏറ്റെടുക്കുന്നതിന് 8,000 കോടി
25.അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി 20,000 കോടിയുടെ പാക്കേജ്

26.പെട്രോള്‍ സെസസും മോട്ടോര്‍ വാഹന നികുതിയുടെ ഒരു ഭാഗവും ഫണ്ടിലേക്ക്
27.കെഎസ്ഡിപിയുടെ കീഴില്‍ പൊതുമേഖലയില്‍ മരുന്നു നിര്‍മാണ കമ്പനി
28.പച്ചക്കറി വിപണന സഹായത്തിന് 25 കോടി
29.നാളികേര വികസനത്തിന് 100 കോടി കൂടി
30.വയല്‍ നികത്തല്‍ വ്യവസ്ഥ റദ്ദാക്കി
31.നെല്‍ സംഭരണത്തിന് 385 കോടി
32.നെല്‍വയല്‍ ഡാറ്റാ ബാങ്ക് ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും
33.റബര്‍ ഉത്തേജന പാക്കേജ് തുടരും
34.റബര്‍ വിലസ്ഥിരതാ ഫണ്ടിലേക്ക് 500 കോടി രൂപ

Top