ബജറ്റ് അവതരണം ആരംഭിച്ചു; കർഷകരെ സഹായിക്കാൻ 600 കോടി ബജറ്റ് സബ്സിഡി; വിലക്കയറ്റ ഭീഷണി നേരിടാന്‍ 2000 കോടി

തിരുവനന്തപുരം: സംസ്ഥാനം വളർച്ചയുടെ പാതയിലാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. അതിജീവനത്തിന്റെയും വീണ്ടെടുപ്പിന്റെയും പ്രതീക്ഷകൾ യഥാർഥ്യമായ വർഷം. പ്രതിസന്ധികളെ അതിജീവിക്കാനായി. ആഭ്യന്തര ഉൽപ്പാദനം കൂടി. കാർഷിക വ്യവസായിക മേഖലയിൽ വളർച്ച രേഖപ്പെടുത്തി.

തനത് വരുമാനം വർധിച്ചു. വരുമാനം 85000 കോടിയായി വർധിക്കുമെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി പറഞ്ഞു. കൊല്ലം കാസർഗോഡ് ജില്ലകളിൽ പെറ്റ് ഫുഡ് കമ്പനികൾ ആരംഭിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അയ്യൻ‌കാളി തൊഴിലുറപ്പ് പദ്ധതിക്ക് 10 കോടി, സ്മാർട്ട് കൃഷിഭവൻ പദ്ധതിക്ക് 10 കോടി, കുടുംബശ്രീയ്ക്ക് 260 കോടി, ക്ഷീര ഗ്രാമം പദ്ധതിക്ക് 2.4 കോ ടി, ഫിഷറിസ് മേഖലയ്ക്ക് 321.31 കോടി, ഡയറി പാർക്കിനായി ആദ്യഘട്ടത്തിൽ രണ്ട് കോടി, കടലിൽ നിന്ന് പ്ലാസ്റ്റിക് നീക്കം ചെയ്യാൻ 5.5 കോടി രൂപ.

വിള ഇൻഷുറൻസിന് 30 കോടി, കേരളത്തിലെ സർവകലാശാലകളും അന്താരാഷ്ട്ര സർവകലാശാലകളും തമ്മിലുള്ള സ്റ്റുഡൻ്റ് എസ്ചേഞ്ച് പദ്ധതിക്കായി 10 കോടി മാറ്റിവച്ചു, മേക്കിങ് കേരളയ്ക്കായി ഈ വർഷം 100 കോടി, കെഎസ്ആര്‍ടിസിക്ക് 3400 കോടി നല്‍കിയെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു.

വിലക്കയറ്റ ഭീഷണി നേരിടാന്‍ 2000 കോടി.വിലക്കയറ്റ ഭീഷണി നേരിടാന്‍ 2000 കോടി, റബർ കർഷകരെ സഹായിക്കാൻ 600 കോടി ബജറ്റ് സബ്സിഡി എന്നിവയും പ്രഖ്യാപനത്തിലുണ്ട്.

Top