തിരുവനന്തപുരം: ഇന്ത്യയിലെ കോൺഗ്രസിന്റ ദയനീയ പരാജയത്തിൽ മുഖ്യ കാരണക്കാരിൽ ഒരാളായായി ആരോപിക്കപ്പെടുന്ന എ കെ ആന്റണിയും ഉമ്മൻ ചാണ്ടിയും കേരളത്തിൽ ഗ്രൂപ്പ് വീതം വേപ്പിന്റെ അണിയറയിലാണ് .കോൺഗ്രസ് പാർട്ടിയുടെ വിജയം അല്ല ,തങ്ങളുടെ പെട്ടിത്തൂക്കികളെ തിരുകി കയറ്റുക എന്ന നിലപാടാണ് ഈ രണ്ട് നേതാക്കൾക്കും .കോൺഗ്രസിന്റെ കയ്യിൽ ഉള്ള വട്ടിയൂർ കാവിൽ പരാജയത്തിന്റെ മുഖമായ വിഷ്ണുനാഥിന്റെ ഇറക്കാൻ കരുനീക്കം നടത്തുകയാണ് ഇരുവരും. ജാതി സമവാക്യങ്ങള്‍ പരിഗണിച്ചാണ് സ്ഥാനാര്‍ത്ഥി ചര്‍ച്ച പുരോഗമിക്കുന്നത്.വട്ടിയൂര്‍ക്കാവും അരൂരും എ,ഐ ഗ്രൂപ്പുകള്‍ വെച്ച് മാറാനുള്ള സാധ്യതയും തെളിഞ്ഞ് വരുന്നുണ്ട് . ഉപതിരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ ഇനി വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. എന്നാല്‍ ഇപ്പോഴും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനാവാതെ ഉഴലുകയാണ് കോണ്‍ഗ്രസ് നേതൃത്വം. ഇത്തവണ ശക്തമായ ത്രികോണ മത്സരം നടക്കാന്‍ സാധ്യതയുള്ള വട്ടിയൂര്‍ക്കാവും എല്‍ഡിഎഫിന്‍റെ സിറ്റിങ്ങ് സീറ്റായ അരൂരുമാണ് കോണ്‍ഗ്രസിന് തലവേദന സൃഷ്ടിക്കുന്നത്. സ്ഥാനാര്‍ത്ഥി തര്‍ക്കം മൂത്തതോടെ ഇന്ന് രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മന്‍ചാണ്ടിയും തിരുവനന്തപുരത്ത് ചര്‍ച്ച നടത്തും.
ഇക്കുറി ശക്തമായ ത്രികോണ മത്സരം നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ ഗ്രൂപ്പ് ചര്‍ച്ചകളില്‍ പെട്ട് സ്ഥാനാര്‍ത്ഥി നിര്‍ണയം വഴിമുട്ടിയിരിക്കുകയാണ്. വട്ടിയൂര്‍ക്കാവ് ഐ ഗ്രൂപ്പിന്‍റെ കൈവശമുള്ള സീറ്റാണ്. അരൂരില്‍ എ ഗ്രൂപ്പ് നേതാവായ ഷാനിമോള്‍ ഉസ്മാനെ മത്സരിപ്പിക്കാനുള്ള സാധ്യത തെളിയുന്നുണ്ട്. ഷാനി മോളെ മത്സരിപ്പിക്കണമെന്ന് എകെ ആന്‍റണി തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ വട്ടിയൂര്‍ക്കാവ് സീറ്റ് എ ഗ്രൂപ്പുമായി ഐ ഗ്രൂപ്പ് വെച്ച് മാറിയേക്കും. മുന്‍ എംഎല്‍എയും എഐസിസി സെക്രട്ടറിയുമായ പിസി വിഷ്ണുനാഥിന്‍റെ പേരാണ് ഇപ്പോള്‍ വട്ടിയൂര്‍ക്കാവിലേക്ക് എ ഗ്രൂപ്പ് പരിഗണിക്കുന്നത്. എല്‍ഡിഎഫ് വികെ പ്രശാന്തിനെ മത്സരിപ്പിച്ചാല്‍ യുവ നേതാവായ വിഷ്ണുനാഥിന് ശക്തമായ മത്സരം കാഴ്ചവെയ്ക്കാന്‍ കഴിയുമെന്നും എ വിഭാഗം നേതാക്കള്‍ കരുതുന്നുണ്ട്.
അതേസമയം എ ഗ്രൂപ്പിലെ ഒരു വിഭാഗം വിഷ്ണുനാഥിനെ പിന്തുണയ്ക്കുന്നില്ല. പകരം തമ്പാനൂര്‍ രവിയുടെ പേരാണ് ഇക്കൂട്ടര്‍ നിര്‍ദ്ദേശിക്കുന്നത്.ഈ പേരുകള്‍ക്കൊപ്പം പത്മജ വേണുഗോപാല്‍, മുന്‍ എംപി പീതാംബരക്കുറുപ്പ് എന്നിവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്. പത്മജയെ മത്സരിപ്പിക്കേണ്ടതില്ലെന്ന ആവശ്യം കെ മുരളീധരന്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. മണ്ഡലത്തിലേക്ക് തനിക്ക് നോമിനിയില്ലെന്നാണ് മുരളീധരന്‍ പറഞ്ഞിരിക്കുന്നത്. എങ്കിലും സീറ്റ് വെച്ചുമാറ്റത്തിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും മുരളീധരന്‍റെ നിലപാട് പ്രസക്തമാകും. അതേസമയം വട്ടിയൂര്‍ക്കാവും അരൂരും വെച്ച് മാറാനുള്ള തിരുമാനം എ,ഐ ഗ്രൂപ്പുകള്‍ തമ്മില്‍ അംഗീകരിച്ചാല്‍ ആലപ്പുഴ ഡിസിസി പ്രസിഡന്‍റ് എം ലിജുവിനെ കോന്നിയില്‍ മത്സരിപ്പിച്ചേക്കുമെന്ന് കണക്കാക്കപ്പെടുന്നുണ്ട്.
കോന്നിയില്‍ ഈഴവ സ്ഥാനാര്‍ത്ഥി വേണമെന്നാണ് യുഡിഎഫ് നിര്‍ദ്ദേശം. അതേസമയം സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാന്‍ തക്ക ഈഴവ നേതാക്കളൊന്നും കോന്നിയില്‍ ഇല്ല. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അടൂര്‍ പ്രകാശിന്‍റെ നിലപാട് നിര്‍ണായകമായേക്കും. ചര്‍ച്ചകള്‍ പുരോഗമിക്കുന്നു റോബിന്‍ പീറ്ററിനെയാണ് ഇവിടെ അടൂര്‍ പ്രകാശ് നിര്‍ദ്ദേശിക്കുന്നത്. അതേസമയം ഹിന്ദുവല്ലാത്ത സ്ഥാനാര്‍ത്ഥിയെ കോന്നിയില്‍ മത്സരിപ്പിച്ചാല്‍ വട്ടിയൂര്‍ക്കാവിലും ഇത് പ്രതിഫലിച്ചേക്കുമെന്ന ആശങ്കയും യുഡിഎഫില്‍ ഉയരുന്നുണ്ട്. കോന്നിയിൽ ശോഭ സുരേന്ദ്രനും വട്ടിയൂര്‍ക്കാവിൽ കുമ്മനം രാജശേഖരനും ബിജെപി സ്ഥാനാര്‍ത്ഥിയായെത്തുമെന്നും സൂചനകളുണ്ട് .
എന്നാൽ വിഷ്ണുനാഥ് എത്തിയാൽ സോളാർ കേസും സരിത വിഷയവും ചർച്ചയാകുമോ എന്നും കോൺഗ്രസ് ഭയക്കുന്നുണ്ട് .പിസി വിഷ്ണുനാഥിന്റെ ഒരു ഫോണില്‍ നിന്നും 175 തവണയും മറ്റൊന്നില്‍ നിന്ന് 12 തവണയും വിളിച്ചെന്ന് സരിത.വിഷ്ണുനാഥ് തന്നെ നിരന്തരം വിളിച്ചിരുന്നതായി സരിത ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ തെളിവുകള്‍ ഹാജരാക്കിയിരുന്നു.
ബെന്നി ബഹനാനും പിസി വിഷ്ണുനാഥിനും ലക്ഷങ്ങള്‍ നല്‍കിയെന്ന് സരിതയുടെ മൊഴി. ബഹനാന് പാര്‍ട്ടി പ്രവര്‍ത്തക ഫണ്ടില്‍ 2011 നവംബറില്‍ അഞ്ച് ലക്ഷം രൂപ സംഭാവന നല്‍കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരിക്കെ പിസി വിഷ്ണുനാഥ് നയിച്ച മാനവികയാത്രയ്ക്കിടെ അദ്ദേഹത്തിന് 2012 ഒക്ടോബറില്‍ പ്രവര്‍ത്തന ഫണ്ടായി ഒറ്റപ്പാലത്ത് കൊണ്ടുപോയി ഒരു ലക്ഷം രൂപ നേരിട്ട് നല്‍കി.ഒക്ടോബര്‍ 9ന് ഗസ്റ്റ് ഹൗസിലെത്തി ഒരു ലക്ഷം രൂപ കൂടി നല്‍കി. റസീപ്റ്റ് നല്‍കാമെന്ന് പറഞ്ഞെങ്കിലും തന്നില്ലെന്നും സരിത പറഞ്ഞിരുന്നു .മുൻ മുഖ്യമന്ത്രിഉമ്മൻ ചാണ്ടിയുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന ബെന്നി ബഹനാനെതിരേയും പി സി വിഷ്ണുനാഥിന് എതിരേയും സരിത മൊഴി നല്‍കിയിരുന്നു .2011-ല്‍ നവംബറില്‍ കോണ്‍ഗ്രസിന് പാര്‍ട്ടി പ്രവര്‍ത്തക ഫണ്ടിലേക്ക് അഞ്ച് ലക്ഷം രൂപ നല്‍കി. ബന്നി ബെഹനാണ് ഈ തുക കൈമാറിയത്.