വട്ടിയൂർക്കാവിൽ നടന്നത് വി.വി. രാജേഷിനായുള്ള ചരടുവലി..!! എസ്.സുരേഷ് ഒത്തു തീർപ്പ് സ്ഥാനാർത്ഥി; കുമ്മനം പുറത്തായത് ഇങ്ങനെ

ഉപതിരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനെ സ്ഥാനാർഥിത്വത്തിൽ നിന്ന് ഒഴിവാക്കിയതിനെച്ചൊല്ലി ബിജെപിക്കുള്ളിൽ അമർഷം പുകയുന്നു. മുതിർന്ന നേതാവും പെ‍ാതുസമ്മതനുമായ കുമ്മനം സ്ഥാനാർഥിയാകുമെന്ന് ഉറപ്പിച്ച് പ്രവർത്തകർ പ്രചാരണം തുടങ്ങിയതായിരുന്നു. അപ്രതീക്ഷിതമായാണ് ജില്ലാ പ്രസിഡന്റ് എസ്.സുരേഷിന്റെ സ്ഥാനാർഥിത്വ പ്രഖ്യാപനം വട്ടിയൂർക്കാവിൽ ഉണ്ടായത്.

കോഴ വിവാദത്തിലെ സസ്‌പെന്‍ഷനുശേഷം മടങ്ങിയെത്തി മണ്ഡലത്തില്‍ കണ്ണുവച്ചിരുന്ന പാര്‍ട്ടി സെക്രട്ടറി വി.വി. രാജേഷിനായി ചരടുവലി മുറുകിയ സാഹചര്യത്തിലാണ് കുമ്മനത്തിന് മാറേണ്ടി വന്നതെന്നാണ് മണ്ഡലത്തിൽ നിന്നും ലഭിക്കുന്ന സൂചന. എന്നാൽ രാജേഷിനെതിരെ അണികളുടെ വികാരം മുറുകിയപ്പോൾ ഒത്തുതീര്‍പ്പു സ്ഥാനാര്‍ഥിയായി പാര്‍ട്ടി എസ്. സുരേഷിനെ രംഗത്തിറക്കുകയായിരുന്നുവെന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ രണ്ടാംസ്ഥാനത്തെത്തിയ കുമ്മനത്തെ സ്ഥാനാർഥിയാക്കാനാണു കീഴ്ഘടകങ്ങൾ ആവശ്യപ്പെട്ടത്. മത്സരിക്കാനില്ലെന്നു കുമ്മനവും കെ.സുരേന്ദ്രനും നേരത്തെ മുതൽ നിലപാടെടുത്തെങ്കിലും ഇരുവരും മത്സരിക്കണമെന്ന് ആർഎസ്എസും ആവശ്യപ്പെട്ടു. സുരേന്ദ്രൻ സ്ഥാനാർഥിയാകുമെന്ന രീതിയിൽ സംസ്ഥാന പ്രസിഡന്റ് പ്രസ്താവനയും ഇറക്കി.

വി.വി.രാജേഷ്, എസ്.സുരേഷ് എന്നിവരുടെ പേരും വട്ടിയൂർക്കാവ് പട്ടികയിൽ ഉണ്ടായിരുന്നു. കുമ്മനമാണു സ്ഥാനാർഥിയെന്നു മുതിർന്ന നേതാവ് ഒ.രാജഗേ‍ാപാൽ എംഎൽഎയും പ്രഖ്യാപിച്ചതേ‍ാടെ പ്രവർത്തകർ ഒരുക്കങ്ങളുമാരംഭിച്ചു. ഇന്നലെ തിരുവനന്തപുരത്ത് തിരിച്ചെത്തിയ കുമ്മനം ഔദ്യേ‍ാഗിക പ്രഖ്യാപനം വന്നശേഷം പ്രചാരണത്തിനിറങ്ങാമെന്നാണു കരുതിയത്. നാമനിർദേശപത്രികാ നടപടി പൂർത്തിയാക്കി ഇരിക്കുമ്പോഴാണു സ്ഥാനാർഥി പ്രഖ്യാപനം വന്നത്.

തുടർന്നുള്ള കുമ്മനത്തിന്റെ പ്രതികരണത്തിൽ കേന്ദ്ര നടപടിയിലെ നാടകീയതയും അസ്വസ്ഥതയും പ്രകടമായി. കുമ്മനം മത്സരരംഗത്തുണ്ടാകില്ലെന്നു കഴിഞ്ഞദിവസം തന്നെ തിരുവനന്തപുരത്തെ ചില ജില്ലാ നേതാക്കൾക്കു വിവരം ലഭിച്ചതായാണു സൂചന. ഇതനുസരിച്ചു പുതിയ ബാങ്ക് അക്കൗണ്ട് തുറക്കാൻ ബന്ധപ്പെട്ടവർക്കു നിർദേശവും ലഭിച്ചു. കൂടുതൽ പേ‍ാസ്റ്ററുകൾ തയാറാക്കേണ്ടന്ന അറിയിപ്പും നൽകി.

കുമ്മനത്തെയും സുരേന്ദ്രനെയും മത്സരിപ്പിക്കാൻ നടത്തിയ നീക്കംതന്നെ സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പർട്ടിക്കുള്ളിലെ ചിലരുടെ തന്ത്രമാണെന്നും പ്രവർത്തകർ സംശയിക്കുന്നു. കുമ്മനത്തിനു പാർട്ടിയുടെ ദേശീയതലത്തിലേ‍ാ അല്ലാതെയേ‍ാ ഉയർന്ന പദവി നൽകുമെന്നതിന്റെ സൂചനയാണു സ്ഥാനാർഥിയാക്കാത്തതെന്ന വാദവുമുണ്ട്. യുവാവായ സുരേഷിന്റെ സ്ഥാനാർഥിത്വം വട്ടിയൂർക്കാവിൽ ബിജെപിയുടെ വിജയസാധ്യത ഉറപ്പിച്ചതായി നേതൃത്വം അവകാശപ്പെടുന്നു.

തിരുവനന്തപരം ലോക്സഭാ മണ്ഡലത്തില്‍ ശശി തരൂര്‍ ഒരുലക്ഷത്തിനടുത്ത് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചപ്പോള്‍, വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനെക്കാള്‍ 2,536 വോട്ടിന് മാത്രമായിരുന്നു മുന്നിൽ. ഈ കണക്കുകൾ ഉപതിരഞ്ഞെടുപ്പിൽ മറികടക്കാനാവും കുമ്മനവും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും കരുതി. ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കാലത്തുതന്നെ ഒരു വിഭാഗത്തിന്റെയും ഭാഗമാകാതിരുന്ന കുമ്മനത്തെ വിഭാഗീതയ ഏറെ അലട്ടിയിരുന്നുവെന്നും അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സ്ഥാനാർഥിത്വ നിഷേധമെന്നും പറയപ്പെടുന്നു.

Top