കാരുണ്യ സ്പർശം 2021: യൂത്ത് കോൺഗ്രസ് രണ്ടാംഘട്ട ജീവകാരുണ്യപ്രവർത്തനം ഉദ്ഘാടനം 11 ന്

സ്വന്തം ലേഖകൻ

കോട്ടയം: യൂത്ത് കോൺഗ്രസ് ചങ്ങനാശ്ശേരി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്തിൽ നടപ്പിലാക്കുന്ന ജീവകാരുണ്യ പ്രവർത്തങ്ങളുടെ രണ്ടാം ഘട്ട ഉദ്ഘാടനം സെപ്റ്റംബർ 11 ന് നടക്കും. രാവിലെ 10 ന് പെരുമ്പനച്ചിയിലുള്ള മാടപ്പള്ളി സർവീസ് സഹകരണ ബാങ്ക് ഹാളിൽ ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ അധ്യക്ഷൻ നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്യും.

കഴിഞ്ഞ നൂറു ദിനം കൊണ്ട് യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി കുടുക്ക നൽകി അതിൽ നിന്ന് കിട്ടിയ തുക കൊണ്ട് ഏകദേശം 50000 രൂപയുടെ ചികിത്സാ സഹായങ്ങൾ നൽകാൻ നമുക്ക് സാധിക്കും. പാവപെട്ട നിർധനരായ ഡയാലിസിസ് രോഗികൾക്ക് കഴിഞ്ഞ ഒരു വർഷക്കാലം ഡയാലിസിസ് കിറ്റ് നൽകുവാനും ഏകദേശം ഒന്നരലക്ഷം രൂപയോളം അതിന് ചിലവഴിക്കാനും നമുക്ക് സാധിച്ചു. വിദേശത്തുള്ള മലയാളി സുഹൃത്തുക്കളും നമ്മുടെ സംഘടനകളും ഇതിനായി നമ്മളെ ഒട്ടനവധി സഹായിച്ചിരുന്നു. കാരുണ്യ സ്പർശം 2021രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് നിങ്ങൾ ഏവരും നൽകിയ പിന്തുണക്കും സഹകരണത്തിനും യൂത്ത് കോൺഗ്രസ് നന്ദി അറിയിച്ചു.

Top