കേരളകേണ്‍ഗ്രസ് ജേക്കബ് വിഭാഗവുമായി ലയന ചർച്ചകൾ നടക്കുന്നുണ്ടെന്ന് പി.ജെ ജോസഫ്.

കൊച്ചി :വളരും തോറും പിളരുന്ന പാർട്ടി എന്നാണ് കേരള കോൺഗ്രസിനെ വിശേഷിപ്പിക്കുന്നത്. അര ഡസൻ കേരള കോൺഗ്രസും ഇപ്പോഴുണ്ട് . കേരള കോണ്‍ഗ്രസ് എമ്മില്‍ മുന്നണിമാറ്റ ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നു. കേരള കോണ്‍ഗ്രസുകളെ ഒന്നിപ്പിച്ച് യു.ഡി.എഫില്‍ തുടരാന്‍ ജോസഫ് ശ്രമിക്കുബോള്‍ ജോസ് കെ. മാണി വിഭാഗം എല്‍.ഡി.എഫുമായി അടുക്കുന്നുവെന്ന സൂചനകളാണ് പുറത്ത് വരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ഇക്കാര്യത്തില്‍ വ്യക്തത വരും.

ജേക്കബ് വിഭാഗം അടക്കമുള്ളവരെ ഒപ്പം ചേര്‍ത്ത് യു.ഡി.എഫില്‍ ശക്തി തെളിയിക്കാനുള്ള നീക്കത്തിലാണ് പി.ജെ ജോസഫ്. ജേക്കബ് ഗ്രൂപ്പിന് പിന്നാലെ പിന്നാലെ ഫ്രാന്‍സിസ് ജോര്‍ജ്ജും പി.സി ജോര്‍ജ്ജും ജോസഫിനൊപ്പം എത്തിയേക്കും. ഈ നീക്കങ്ങള്‍ ഒരു വശത്ത് സജീവമാകുമ്പോള്‍ തന്നെയാണ് മറുഭാഗത്ത്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജോസ് വിഭാഗം എല്‍.ഡി.എഫിനോട് അടുക്കുന്നത്. കെ.എം മാണി സ്മാരകത്തിന് ബജറ്റില്‍ അഞ്ച് കോടി അനുവധിച്ചതടക്കം ഇതിന്‍റെ സൂചനയായിട്ടാണ് വിലയിരുത്തുന്നത്. എന്നാല്‍ ഈ നീക്കം ജോസ് കെ. മാണി അടക്കമുള്ളവര്‍ നിഷേധിക്കന്നുണ്ട്. കുട്ടനാട് സീറ്റിന്‍റെ കാര്യത്തില്‍ യു.ഡി.എഫ് ആരുടെ കൂടെ നില്‍ക്കുമെന്നതാണ് ഇനി നിര്‍ണ്ണായകം. നിയമസഭ തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസുകളെ ഒപ്പം നിര്‍ത്താനുള്ള നീക്കം മുന്നണികള്‍ ശക്തമാക്കിയിട്ടുണ്ട്

Top