ഇടുക്കിയിൽ കോണ്‍ട്രാക്ടര്‍മാരുടെ സ്ഥാനാർത്ഥിയെ അംഗീകരിക്കില്ല !ജോസഫിന് മുന്നറിയിപ്പുമായി കോൺഗ്രസ്!

കട്ടപ്പന : യുഡിഎഫിൽ സീറ്റ് ചർച്ച ഭാഗികമായി തുടങ്ങിയപ്പോൾ തന്നെ ഇടുക്കിയിൽ എതിർശബ്ദം!ഇത്തവണ കോൺഗ്രസ് സ്ഥാനാർത്ഥിയെ തന്നെ വേണമെന്നാണ് പ്രവർത്തകരുടെ ആവശ്യം .ഇടുക്കിയിൽ കോൺട്രാക്ടര്മാരുടെ സ്ഥാനാർത്ഥിയെ അംഗീകരിക്കില്ല എന്ന് പി ജെ ജോസഫിന് മുന്നറിയിപ്പുമായി മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർ രംഗത്ത് എത്തിയിരിക്കയാണ് .കോൺഗ്രസിന് അതിശക്തമായ അടിത്തറയുള്ള ഇടുക്കി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ തന്നെ നിർത്തണം എന്ന ആവശ്യം ശക്തമായി ഉയർത്തുന്നത് നേതാക്കളും പ്രവർത്തകരും മണ്ഡലത്തിലെ കോൺഗ്രസിന്റെ ശക്തി തുറന്നുകാട്ടിക്കൊണ്ടാണ് .കോൺഗ്രസിന്റെ കുത്തക മണ്ഡലം പിജെ ജോസഫ് വിഭാഗത്തിന് വിട്ട് കൊടുക്കുന്നതിനെതിരെ അതിശക്തമായ പ്രതിഷേധം കോൺഗ്രസിലും യുഡിഎഫിലും ഉയരുകയാണ്.

ഇടുക്കി മണ്ഡലം എല്ലായിപ്പോഴും കോൺറാസിന്റെ ഉരുക്ക് കോട്ടയാണ് .ഈ സീറ്റ് ജോസഫ് വിഭാഗത്തിന് വിട്ടുകൊടുക്കരുത് എന്നാണ് കോൺഗ്രസുകാരുടെ ആവശ്യം .ഇടുക്കി നിയമസഭാ മണ്ഡലത്തിലെ 10 മണ്ഡലം കമ്മറ്റികളും പാസാക്കിയ പ്രമേയം അനുസരിച്ച് പിജെ ജോസഫോ ഫ്രാൻസിസ് ജോർജോ മത്സരിക്കാൻ നിന്നാൽ പിന്തുണക്കും .അല്ലാത്തപക്ഷം കോൺഗ്രസ് സ്ഥാനാർത്ഥികൾ വരണം .രാഹുൽ ഗാന്ധി നടത്തിയ സർവേയിൽ ജോയി വെട്ടിക്കുഴി മാത്യു കുഴൽനാടൻ എന്നിവർ മത്സരിച്ചാൽ വിജയിക്കും എന്നാണ് റിപ്പോർട്ട്.ഇടുക്കി രൂപതയുടെയും ഹൈറേഞ്ച് സംരക്ഷണ സമിതിയുടെയും സാന്നിധ്യം ഉണ്ടായിരുന്നപ്പോൾ പോലും കോൺഗ്രസ് ശക്തമായി സാന്നിധ്യം തെളിയിച്ചിരുന്നത് ഇടുക്കിയിൽ ആയിരുന്നു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ ഉൾപ്പെടുന്ന ​​അറക്കുളം, ഇടുക്കി​ – ​കഞ്ഞിക്കുഴി, വാഴത്തോപ്പ്, കുടയത്തൂർ പഞ്ചായത്തുകളും ഉടുമ്പഞ്ചോല താലൂക്കിലെ ​കാമാക്ഷി, കാഞ്ചിയാർ, ​ കൊന്നത്തടി, മരിയാപുരം, വാത്തിക്കുടി എന്നീ പഞ്ചായത്തുകളും ​കട്ടപ്പന മുനിസിപാലിറ്റിയും ഉൾപ്പെടുന്നതാണ് ഇടുക്കി നിയമസഭാ മണ്ഡലം.​കേരള കോൺഗ്രസിന്റെ കയ്യിൽ ഉണ്ടായിരുന്ന ഉറുമ്പൻചോലയും ദേവികുളവും കോൺഗ്രസിന് വിട്ടുകൊടുത്തതുകൊണ്ടാണ് ഇടുക്കി കേരള കോൺഗ്രസ് മാണി ഗ്രുപ്പ് ഏറ്റെടുക്കുന്നത് .2015 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ ആകമാനാം ഹൈറേഞ്ച് സംരക്ഷണസമിതി സ്വാധീനം ചെലുത്തിയ സമയത്ത് പോലും കോൺഗ്രസിനൊപ്പം ആയിരുന്നു നിലനിന്നിരുന്നത് .2016 ലെ നിയമസഭയിലും കോൺഗ്രസ് ഭൂരിപക്ഷം നേടി .

ഇത്തവണ 2020 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും 9 പഞ്ചായത്തും ഒരു മുനിസിപ്പാലിറ്റിയും കോൺഗ്രസിനൊപ്പം നിന്നു .കട്ടപ്പന മുനിസിപ്പാലിറ്റിയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി വാഴത്തോപ്പ് ഒപ്പത്തിനൊപ്പം എത്തുകയും ചെയ്തു .കാമാക്ഷി മാത്രമാണ് ഇടതുപക്ഷത്തിന് കിട്ടിയത് ഗ്രുപ്പ് തർക്കം മൂലം ആണ് ഈ പഞ്ചായത്ത് കോൺഗ്രസിന് നഷ്ടമായതും .കാഞ്ചിയാർ പഞ്ചായത്ത് ബിജെപി ആണ് ഭരിക്കുന്നത് .

ഇത്തവണ ഇടുക്കി മണ്ഡലം കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് അവകാശപ്പെട്ടതാണ് എന്ന രീതിയിൽ ചില കോൺട്രാക്ടർ മുതലാളിമാർ രംഗത്ത് എത്തിയിട്ടുണ്ട് .മുൻ ജില്ലാ പഞ്ചായത്ത് മെമ്പറെ സ്ഥാനാർഥി ആക്കണം എന്നാണ് ആവശ്യം .ചില കോൺട്രാക്ടർ മുതലാളിമാർ ജോസഫിന്റെ മകനെ മുൻനിർത്തിയാണ് കരുനീക്കം നടത്തുന്നത് എന്നും മണ്ഡലത്തിൽ ആരോപണം ശക്തമാണ് .ഇതിനെതിരെ കോൺഗ്രസ് പ്രവർത്തകർ കടുത്ത പ്രതിഷേധവുമായി എത്തിയിരിക്കയാണ് .സ്ഥാനാർത്ഥി മോഹിയായ ആൾ ജില്ലാ പഞ്ചായത്തത്‍ മെമ്പർ ആയ സമയത്ത് കോടികളുടെ ഷോപ്പിംഗ് കോംപ്ലക്സ് 99 വർഷത്തേക്ക് കോൺട്രാക്ടർ മുതലാളിമാർക്ക് തീറെഴുതി കൊടുത്തതതായി ആക്ഷേപം നിലവിൽ ഉണ്ട് .

1977-ല്‍ നിലവില്‍വന്ന ഇടുക്കി മണ്ഡലത്തില്‍ 2001 മുതല്‍ റോഷി അഗസ്റ്റിന്‍ ആണ് എം.എല്‍.എ. ഇത്തവണ അഞ്ചാംവട്ടമാണ് റോഷി മത്സരിക്കാന്‍ ഒരുങ്ങുന്നത്. 2016-ലെ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്.സ്ഥാനാര്‍ഥിയായ മുന്‍ എം.പി. ഫ്രാന്‍സിസ് ജോര്‍ജിനെ 9,333 വോട്ടിനാണ് പരാജയപ്പെടുത്തിയത്. പിന്നീട് ഫ്രാന്‍സിസ് ജോര്‍ജ് ജോസഫ് ഗ്രൂപ്പില്‍ ചേര്‍ന്നു. 2001-ല്‍ 13,719 ആയിരുന്നു റോഷിയുടെ ഭൂരിപക്ഷം. തുടര്‍ന്നുള്ള രണ്ട് തിരഞ്ഞെടുപ്പുകളില്‍ യഥാക്രമം യഥാക്രമം 16340, 15806 എന്നിങ്ങനെ ഭൂരിപക്ഷം നേടി. ഇതുവരെയുള്ളതില്‍ കുറഞ്ഞ ഭൂരിപക്ഷം 2016-ല്‍ ആണ്.ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നോക്കുമ്പോള്‍ യു.ഡി.എഫിന് ചെറിയ മേല്‍കൈ ഉണ്ട് . പൊതുവെ യു.ഡി.എഫ്. മണ്ഡലമാണ് ഇടുക്കി.

1977-ല്‍ ആദ്യ തിരഞ്ഞെടുപ്പില്‍ വി.ടി.സെബാസ്റ്റ്യന്‍ ആണ് ജയിച്ചത്. തുടര്‍ന്ന് ജോസ് കുറ്റിയാനി, റോസമ്മ ചാക്കോ, മാത്യു സ്റ്റീഫന്‍, പി.പി.സുലൈമാന്‍ റാവുത്തര്‍ എന്നിവരാണ് എം.എല്‍.എ.മാര്‍ ആയത്. 2001 മുതല്‍ റോഷി അഗസ്റ്റിനും. ഇതില്‍ സുലൈമാന്‍ റാവുത്തര്‍ ഒഴികെ എല്ലാവരും യു. ഡി.എഫ്. എം.എല്‍.എ.മാര്‍ ആണ്. യു.ഡി.എഫിന്റെ ഈ ആധിപത്യം തകര്‍ക്കാന്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ആയി വരുന്ന റോഷി അഗസ്റ്റിന് കഴിയുമോ എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ പ്രധാന ചോദ്യം.മണ്ഡലം രൂപീകൃതമായതിനുശേഷം സുലൈമാൻ റാവുത്തർ മാത്രമാണ് ഇടതു സ്ഥാനാർത്ഥിയായി വിജയിച്ചത്

നിയമസഭയിൽ ഇടുക്കി ജില്ലയിൽനിന്നുള്ള യുഡിഎഫിന്റെ അംഗബലം ഇപ്പോൾ ഒന്നുമാത്രമാണ് . ജോസ‌് കെ മാണിയുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ‌് എം മുന്നണി വിട്ട‌് എൽഡിഎഫുമായി സഹകരിക്കാൻ തീരുമാനിച്ചതോടെയാണിത‌്. ജില്ലയിലെ അഞ്ചുമണ്ഡലങ്ങളിൽ തൊടുപുഴ മാത്രമാണ‌് ഇനി യുഡിഎഫ‌് പക്ഷത്തുള്ളത‌്. ജില്ലയിൽ കോൺഗ്രസിന്‌ ഒരു എംഎൽഎ പോലുമില്ല. കേരള കോൺഗ്രസ‌് എം മത്സരിച്ച തൊടുപുഴ, ഇടുക്കി സീറ്റുകൾ മാത്രമേ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിന‌് വിജയിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. അതിൽ ഇടുക്കി സീറ്റിൽനിന്ന്‌ വിജയിച്ച റോഷി അഗസ്റ്റിനാണ്‌ ഇപ്പോൾ ഇടതുപക്ഷ നിലപാടിനൊപ്പം . 2006 മുതലുള്ള മൂന്ന്‌ തെരഞ്ഞെടുപ്പിൽ ജില്ലയിൽനിന്ന്‌ കോൺഗ്രസിന‌് ഒരാളെപ്പോലും വിജയിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. 91 ലും 2001 ലും മൂന്ന്‌ കോൺഗ്രസ‌് എംഎൽഎമാരാണ്‌ ഉണ്ടായിരുന്നത‌്‌. 96ൽ ദേവികുളത്ത്‌ മാത്രം വിജയിച്ചു.എൽഡിഎഫ‌് പക്ഷത്ത‌ുനിന്ന‌് 96ലും 2006ലും വിജയിച്ച പി ജെ ജോസഫ‌് പിന്നീട‌് യുഡിഎഫിലേക്ക‌് കൂറുമാറി. 2011, 2016 തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്‌ പിന്തുണയോടെ വിജയിച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽനിന്ന്‌ ഇടുക്കി സീറ്റും പിടിച്ചെടുക്കാൻ ജോസഫ്‌ ശ്രമം നടത്തിയത്‌ കോൺഗ്രസ്‌ പ്രവർത്തകരിൽ വലിയ എതിർപ്പിന്‌ ഇടയാക്കിയിരുന്നു.

Top