മലയാളികള്‍ക്ക് കഴിക്കാന്‍ അര്‍ബുദത്തിന് കാരണമാകുന്ന ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം

മലയാളികള്‍ കഴിക്കുന്നത് ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യമാണെന്ന് കണ്ടെത്തല്‍. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മത്സ്യത്തില്‍ മൃതദേഹങ്ങള്‍ കേടുവരാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു ഉപയോഗിക്കുന്നതായി കണ്ടെത്തി.  ഫോര്‍മാലിനെന്ന രാസവസ്തു മാരകമായ അളവില്‍  മത്സ്യത്തില്‍ അടങ്ങിയിട്ടുണ്ടെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ കണ്ടെത്തല്‍. ഒരു കിലോ മീനില്‍  63.6% അളവില്‍ ഫോര്‍മാലിന്‍ ഉണ്ടെന്ന്പരിശോധനയില്‍ നിന്ന് കണ്ടെത്തി.

ഇതേതുടര്‍ന്നുള്ള അന്വേഷണത്തില്‍ അമരവിള, വാളയാര്‍ ചെക്ക്‌പോസ്റ്റുകളില്‍ നിന്ന് 14,000 കിലോ മത്സ്യം പിടിച്ചെടുത്ത് തിരിച്ചയച്ചു. ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം കഴിക്കുന്നത് അര്‍ബുദത്തിനും അള്‍സറിനും കാരണമാകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിക്കുന്ന മീനിനൊപ്പം ഫോര്‍മാലിന്‍ എന്ന രാസവസ്തുകൂടിയാണ് ശരീരത്തെലെത്തുന്നതെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ഭക്ഷ്യസുരക്ഷവകുപ്പിന്റ പരിശോധന റിപ്പോര്‍ട്ടിലൂടെ പുറത്തുവരുന്നത്. തിങ്കളാഴ്ച ഹൈദരാബാദില്‍ നിന്ന് ഇടപ്പഴഞ്ഞി മാര്‍ക്കറ്റിലേയ്ക്ക് കൊണ്ടുവന്ന ആറായിരം കിലോ മത്സ്യം ഭക്ഷ്യസുരക്ഷാ വിഭാഗം അമരവിള ചെക്‌പോസ്റ്റില്‍ പിടിച്ചു. പ്രാഥമിക പരിശോധനയില്‍ തന്നെ ഫോര്‍മാലിന്റെ സാന്നിധ്യം കണ്ടെത്തി. ഇതോടെ മത്സ്യം മുഴുവനായും തിരിച്ചയക്കുകയായിരുന്നു. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയില്‍ നടത്തിയ വിശദമായ പരിശോധനയുടെ ഫലത്തില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍.

കൊല്ലം നീണ്ടകരയില്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിച്ച ഐസിലും രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തി. ഫോര്‍മാലിന്‍ ശരീരത്തിലെത്തിയാല്‍ ശ്വസനവ്യവസ്ഥയിലെ അര്‍ബുദത്തിനും രക്താര്‍ബുദത്തിനും ദഹനവ്യവസ്ഥയില്‍ ഗുരുതരമായ അള്‍സറിനും കാരണമാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

Top