സര്‍ക്കാരിന്റെ പിടിപ്പുകേടാണ് വെള്ളപ്പൊക്കത്തെ മഹാപ്രളയമാക്കിയത് -കെ.മുരളീധരന്‍

തിരുവനന്തപുരം: പ്രളയം മനുഷ്യസൃഷ്ടിയെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണത്തെ പിന്തുണച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും രംഗത്ത് . സര്‍ക്കാരിന്റെ പിടിപ്പുകേടാണ് വെള്ളപ്പൊക്കത്തെ മഹാപ്രളയമാക്കിയതെന്ന് കെ.മുരളീധരന്‍ ആരോപിച്ചു . ആദ്യം മുതല്‍ ഡാമുകള്‍ കുറച്ച് തുറന്നെങ്കില്‍ കൂട്ടത്തോടെ തുറക്കല്‍ ഒഴിവാക്കാമായിരുന്നു. അതാണ് വെള്ളപ്പൊക്കത്തെ പ്രളയമാക്കി മാറ്റിയത്. ഡാമിലെ വെള്ളം എത്ര ഉയരാന്‍ സാധ്യതയുണ്ട്. എന്ത് തയ്യാറെടുപ്പ് വേണം എന്ന് ഡാം സുരക്ഷാ അതോറിറ്റിയാണ് തീരുമാനിക്കേണ്ടത്. ഇതൊന്നും നോക്കാന്‍ അവര്‍ക്ക് സമയം കിട്ടിയില്ലെന്നും മുരളീധരന്‍ ആരോപിച്ചു.

അന്നേരം 20 ാമത്തെ മന്ത്രിയെ വെക്കുന്ന ചര്‍ച്ചയിലായിരുന്നു സര്‍ക്കാര്‍. സിപിഐക്ക് എന്ത് പകരം കൊടുക്കണം എന്ന ചര്‍ച്ചയും അതിനിടെ. ഇതെല്ലാം കഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ മഴ ശക്തമായി. അപ്പോഴും ട്രയല്‍ റണ്‍ വേണമെന്ന് മന്ത്രി മണി പറഞ്ഞു. വേണ്ടെന്നാണ് ജലവിഭവ മന്ത്രി അന്നേരവും പറഞ്ഞത്.. ഈ സമയത്തൊക്കെ മഴ പെയ്യുകയായിരുന്നു. പിന്നെ കണ്ട് എല്ലാ ഡാമും ഒരേ സമയം തുറക്കുന്നതാണ്. മുഖ്യമന്ത്രി പറയുന്നത് അണക്കെട്ട് തുറക്കാതിരുന്നിടത്തും പ്രളയമുണ്ടായി എന്നാണ്. അവിടങ്ങളില്‍ കാല്‍നനയുന്ന പോലെയെ വെള്ളം ഉയര്‍ന്നുള്ളൂ. ഇത് മനുഷ്യനെ മുക്കിയ ദുരന്തമാണുണ്ടായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജൂലായ് 17ന് മുഖ്യമന്ത്രി തിരിച്ചെത്തുമ്പോള്‍ ഇതുപോലെ വെള്ളപ്പൊക്ക കെടുതികളിലായിരുന്നു കുട്ടനാട്ടിലുമൊക്കെ. ആരും അങ്ങോട്ട് തിരിഞ്ഞുനോക്കിയില്ല. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ് കുട്ടനാട് എംഎല്‍എ പോലും ചെല്ലുന്നത്.

ബാണാസുര സാഗര്‍ ഡാം ഏഴാം തീയതി തുറന്ന് എട്ടാം തീയതി ഉച്ചയ്ക്കാണ് മുന്നറിയിപ്പ് കൊടുത്തത്. ദുരിതാശ്വാസ ക്യാമ്പില്‍ ആളുകള്‍ കൂടുതലുണ്ടായിരുന്നത് ആദ്യം വയനാട്ടിലാണ്. ഗുരുതരമായ സാഹചര്യമുണ്ടാക്കിയതിന് ഡാം സുരക്ഷ അതോറിറ്റിക്ക് വീഴ്ചയുണ്ടായിട്ടുണ്ട്. അല്ലെങ്കില്‍ അടുത്ത വര്‍ഷവും ഇത് ആവര്‍ത്തിക്കും. അതുകൊണ്ടാണ് ജുഡീഷ്യല്‍ അന്വേഷണം വേണം എന്ന് പറയുന്നത്.chennithala1

അടിയന്തരമായി ഡാമിന്റെ സുരക്ഷയെക്കുറിച്ച് പരിശോധിക്കണം. ആദ്യമായി 50,000 പേര്‍ കുടുങ്ങിയിട്ടുണ്ടെന്ന് പറഞ്ഞത് സജി ചെറിയാനാണ്. പിന്നെ വീണ ജോര്‍ജ് പറഞ്ഞു ഏകീകരണം ഇല്ലായെന്ന്. ഇന്നലെ രാജു ഏബ്രഹാമും പറഞ്ഞു ഒരു മുന്നറിയിപ്പും നല്‍കിയില്ല എന്ന്. വിഡി സതീശന്‍ മാത്രമാണ് ഭരണപക്ഷത്ത് നിന്ന് പറഞ്ഞത്. നാല് എംഎല്‍എമാരില്‍ മൂന്നു പേരും ഭരണപക്ഷത്തുള്ളവരാണ് വീഴ്ച തുറന്ന് പറഞ്ഞത്. ചീഫ് സെക്രട്ടറി പറഞ്ഞില്ലേ മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ചയുണ്ടായി എന്ന്. റവന്യു സെക്രട്ടറിയെ ചുമതലയില്‍ നിന്ന മാറ്റിയത് എന്തിനാണ്. പി.എച്ച് കുര്യനെ ശാസിച്ച കാര്യം നിങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തില്ലേ.

ഇപ്പോള്‍ റിലീഫ് ക്യാമ്പുകളില്‍ പോലും ആവശ്യത്തിന് ഭക്ഷണം എത്തുന്നില്ല. ആളുകള്‍ മരിക്കുന്നത് ജാതിയും പാര്‍ട്ടിയും നോക്കിയല്ല. മനസ്സ് അറിഞ്ഞ് തരുന്ന സഹായമാണ് യുഎഇയുടേത്. ഗള്‍ഫ് രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചവരുടെ നാടിന് ഒരു ആപത്ത് വരുമ്പോള്‍ സന്മസനോട് കൂടി അവര്‍ സഹായം തരുമ്പോള്‍ അത് വേണ്ടെന്ന് പറയരുത്. 500 കോടിയാണ് ആകെ കേന്ദ്രം തന്നത്. അതില്‍ കൂടുതല്‍ 700 കോടി യുഎഇ തന്നപ്പോള്‍ അത് വാങ്ങേണ്ട എന്ന ദുഷ്ടലാക്കാണ്. വെള്ളപ്പൊക്കമുണ്ടായ ജില്ലയിലെ ഒരു എംഎല്‍എയെ പോലും വിളിക്കാതെയാണ് മഴ കഴിഞ്ഞ് വെള്ളം ഇറങ്ങിയപ്പോള്‍ ജര്‍മ്മനിയില്‍ നിന്ന് വന്ന മന്ത്രി ചില ഉദ്യോഗസ്ഥരെ മാത്രം വിളിച്ച് യോഗം നടത്തിയത്. ഈ മന്ത്രിയെ പുറത്താക്കാന്‍ ആ പാര്‍ട്ടിയും മുഖ്യമന്ത്രിയും തയ്യാറാകണം.

മന്ത്രി എ.കെ ബാലന് പൈലറ്റ് പോകാന്‍ വാഹനം എത്താത്തതിന്റെ പേരില്‍ എസ്.ഐക്കെതിരെ നടപടി ശരിയല്ല. എല്ലാവരും ദുരിതാശ്വാസ ക്യാമ്പില്‍ അഹോരാത്രം സഹായത്തിനായി ഓടുമ്പോഴാണിത്. വീട് പൂര്‍ണമായി നഷ് ടപ്പെട്ടവര്‍ക്ക് ഒരു 15 ലക്ഷമെങ്കിലും കൊടുത്തില്ലെങ്കില്‍ നല്ല ഒരു അടിത്തറയിട്ട് നാളെ ഒലിച്ചുപോകാത്ത ഒരു വീട് വെക്കാനാകൂ. കേടുപാട് സംഭവിച്ച വീട്ടുകാര്‍ക്ക് ഒരു 10 ലക്ഷമെങ്കിലും കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തെ കേരളത്തില്‍ നാശം വിതച്ച പ്രളയം മനുഷ്യസൃഷ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ലാഭക്കൊതിയന്മാരായ വൈദ്യുതി ബോര്‍ഡ് ഡാമുകള്‍ തുറക്കുന്ന കാര്യത്തില്‍ കുറ്റകരമായ അനാസ്ഥ കാണിച്ചുവെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

1924ലേത് പ്രകൃതി സൃഷ്ടിച്ച വെള്ളപ്പൊക്കമാണ്. എന്നാലിപ്പോഴുണ്ടായത് തെറ്റായ നയങ്ങളെ തുടര്‍ന്നുണ്ടായ പ്രളയമാണ്. ഡാമുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നുതാണ് പ്രളയത്തിന് കാരണം. കാലാവസ്ഥയെ കുറിച്ച്‌ പഠിച്ചില്ല. പമ്പയിലേയും ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലെ ഡാമുകള്‍ ഒരുമിച്ച്‌ തുറക്കുകയായിരുന്നു. ഡാമുകള്‍ തുറക്കുന്നതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചും ആലോചിച്ചില്ല. ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചില്ലെന്നും ചെന്നിത്തല പറഞ്ഞു.

ഡാം തുറക്കുന്നത് സംബന്ധിച്ച്‌ മന്ത്രിമാര്‍ക്കും വീഴ്‌ചവന്നു. വൈദ്യുത മന്ത്രി എം.എം.മണിയും ജലവിഭവ മന്ത്രി മാത്യു ടി.തോമസും തമ്മിലുള്ള അഭിപ്രായ വ്യത്യാസം ഇടുക്കി ഡാം തുറക്കുന്നതില്‍ കാലതാമസമുണ്ടാക്കി.ചെറിയ ഡാമുകള്‍ തുറന്നതുകൊണ്ട് 2013ലെ പ്രളയത്തെ തടയാന്‍ കഴിഞ്ഞു. ഇതേരീതി ഇത്തവണയും ചെയ്തിരുന്നതെങ്കില്‍ പ്രളയത്തെ തടയാന്‍ കഴിയുമായിരുന്നു. ഇടുക്കിയിലെ ജലനിരപ്പ് 2397 അടിയാകുമ്പോള്‍ ട്രയല്‍ റണ്‍ നടത്തുമെന്നാണ് മന്ത്രി മണി പറഞ്ഞത്. എന്നാലിത് പാലിക്കപ്പെട്ടിട്ടില്ല. കനത്ത മഴയുണ്ടായിട്ടും ചെങ്ങന്നൂര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ യാതൊരു മുന്നറിയിപ്പും നല്‍കിയില്ല. ഒരിക്കലും വെള്ളത്തില്‍ മുങ്ങേണ്ട സ്ഥലമല്ല ചെങ്ങന്നൂര്‍. പമ്പയിലെ ഒമ്ബത് ഡാമുകള്‍ നേരത്തേ തന്നെ തുറക്കാമായിരുന്നു. വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ട് ജില്ലാ അധികാരികളെ പോലും അറിയിക്കാതെയാണ് തുറന്നത്. അപ്പര്‍ ഷോളയാര്‍ തുറക്കുന്നതില്‍ നിന്നും സര്‍ക്കാരിന് തമിഴ്നാടിനെ പിന്തിരിപ്പിക്കാമായിരുന്നു. ഷോളയാര്‍ ഡാം തമിഴ്നാട് തുറന്നതോടെ ചാലക്കുടിയില്‍ ദുരിതം ഇരട്ടിയായെന്നും അദ്ദേഹം പറഞ്ഞു.

Top