ദുരിതാശ്വാസത്തിന് 21 കോടി നല്‍കി നിത അംബാനി; 50 കോടിയുടെ അവശ്യ സാധനങ്ങളും നല്‍കും; മലയാളികള്‍ വിസ്മയമെന്നും നിത

പ്രളയ ദുരന്തത്തില്‍ വലയുന്ന കേരളത്തിന് കൈത്താങ്ങാകാന്‍ നിത അംബാനി. ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട് ദുരിതാശ്വാസ ക്യാമ്പില്‍ നേരിട്ടെത്തിയാണ് നിത അംബാനി കേരളീയര്‍ക്ക് ആശ്വാസമേകിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 21 കോടി സംഭാവന ചോയ്‌തെന്ന കാര്യം നിത വെളിപ്പെടുത്തി. പുറമേ 50 കോടി രൂപയുടെ ദുരിതാശ്വാസ സാമഗ്രികള്‍ 7.5 ലക്ഷം ഡ്രസ്സുകള്‍, 1.5 ലക്ഷം ചെരിപ്പുകള്‍ എന്നിവ റിലയന്‍സ് ഫൗണ്ടേഷന്റെ പേരില്‍ വെള്ളപൊക്ക ദുരിതാശ്വാസ സഹായമായി കേരളത്തിന് നല്‍കി ആറ് ജില്ലകളിലായിരിക്കും ഇവ വിവതരണം ചെയ്യുക.

പ്രളയദുരിതം സംസ്ഥാനത്ത് വീശിയടിച്ചപ്പോള്‍ പരസ്പരം കൈത്താങ്ങായി നിന്ന മലയാളികള്‍ വിസ്മയമാണെന്നും ലോകത്തിന് തന്നെ മാതൃകയാണ് എന്നും അവര്‍ പറഞ്ഞു.കേരളം വൈവിധ്യപൂര്‍ണമായ സംസ്ഥാനമാണെന്നും പരസ്പര സഹായത്തില്‍ ലോകത്തിനു തന്നെ മാതൃകയായിരിക്കുകയാണെന്നും നിത അംബാനി വ്യക്തമാക്കി. ക്യാംപിലെ കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ നോക്കിക്കാണുകയും അവരുമായി സംസാരിക്കുകയും ചെയ്ത അവര്‍ ക്യാംപിലെ അടുക്കളയിലെത്തി അവിടുള്ളവരോടും വിവരങ്ങളെല്ലാം ചോദിച്ചറഞ്ഞു. ഏകദേശം ഒരു മണിക്കൂറോളം പള്ളിപ്പാട്ടെ ക്യാംപില്‍ ചെലവഴിച്ചശേഷമാണ് അവര്‍ മടങ്ങിയത്. പ്രത്യേക ഹെലിക്കോപ്റ്ററിലാണ് അവര്‍ പള്ളിപ്പാട്ടെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍പ്പെട്ടവര്‍ക്ക് സഹായവുമായി എത്തുമെന്ന് നേരത്തെ തന്നെ റിലയന്‍സ് ഫൗണ്ടേഷന്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടൊപ്പം പ്രളയക്കെടുതിബാധിതരെ പുനരധിവസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഒരു ദീര്‍ഘ കാല പദ്ധതിയും റിലയന്‍സ് ഫൗണ്ടേഷന്‍ ആവിഷ്‌കരിക്കും.നിലവില്‍ സംസ്ഥാനത്തു വിവിധ പ്രളയ മേഖലകളില്‍ ദുരിതാശ്വാസ, സഹായ പരിപാടികളുമായി സജീവമാണ് റിലയന്‍സ് ഇന്‍ഡസ്ട്രിസ്സും, റിലയന്‍സ് ഫൗണ്ടേഷനും. റിലയന്‍സ് റീടെയ്ല്‍ വഴി 50,000 പേര്‍ പാര്‍ക്കുന്ന 160 ഓളം ദുരിതാശ്വസകേന്ദ്രങ്ങളിലേക്ക് ഇതിനകം ഭക്ഷ്യ സാധനങ്ങളും, ഗ്ലുകോസും, സാനിറ്ററി നാപ്കിന്‌സും എത്തിച്ചു കഴിഞ്ഞു.2.6 മെട്രിക് ടണ്‍ ആവശ്യ സാധനങ്ങള്‍ മഹാരാഷ്ട്ര സര്‍ക്കാറിന് എല്പിച്ചു. 7.5 ലക്ഷം യുണിറ്റ് വസ്ത്രങ്ങളും 1.5 ജോഡി ചെരുപ്പുകളും, ഭക്ഷ്യ സാധനങ്ങളും ഇതിനോടക്കം വിതരണത്തിനായി സജ്ജികരിച്ചിട്ടുണ്ട്. ഏകദേശം 50 കോടി രൂപയുടെ വിലമതിക്കുന്ന പ്രളയ ദുരിതാശ്വാസ സാമഗ്രികളാണ് സമാഹരിച്ചിട്ടുള്ളത്.

ഒരു ഉത്തരവാദിത്തപ്പെട്ട കോര്‍പ്പറേറ്റ് ഫൗണ്ടേഷന്‍ എന്ന നിലക്ക് റിലയന്‍സ് ഫൗണ്ടേഷന്റെ കടമയും ജോലിയുമാണ് കേരളത്തിലെ പ്രളയത്തിലകപ്പെട്ട സഹോദരി സഹോരന്മാരുടെ കഷ്ടതകള്‍ക്കൊപ്പം നിന്ന് അവരുടെ രക്ഷാ, ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളെ സജീവമായി പിന്തുണയ്‌ക്കേണ്ടതെന്ന് റിലയന്‍സ് ഫൗണ്ടേഷന്‍ പ്രസിഡന്റ് നിത എം അംബാനി പറഞ്ഞു. രാജ്യത്തു ഏതൊരു ദുരന്തമുണ്ടായാലും റിലയന്‍സ് പ്രസ്ഥാനവും രക്ഷാ പ്രവര്‍ത്തനങ്ങളില്‍ മുന്‍ നിരയില്‍ തന്നെയുണ്ടാകുമെന്നും, കേരളത്തിലെ പ്രളയജലമൊഴിഞ്ഞു ജനജീവിതം സാധാരണ നിലയിലാകുന്നത് വരെ ഫൗണ്ടേഷന്‍ കേരളത്തിനൊപ്പമുണ്ടാകുമെന്നും നിതാ അംബാനി കൂട്ടിച്ചേര്‍ത്തു.

ഇതിനു പുറമെ സംസ്ഥാനത്തു പ്രളയക്കെടുതിയില്‍ തകര്‍ന്ന സ്‌കൂളുകളുടെയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും കണക്കുകള്‍ ശേഖരിച്ചു വരികയാണ് ഫൗണ്ടേഷന്‍. തിരഞ്ഞെടുക്കപ്പെട്ട തകര്‍ന്ന കെട്ടിടങ്ങള്‍ പുനര്‍നിര്‍മ്മിക്കുകയും അറ്റകുറ്റപണികള്‍ നടത്തുകയും ചെയ്യും. തകര്‍ന്ന സ്‌കൂളുകള്‍, കൊളേജുകള്‍, റോഡുകള്‍ എന്നിവ പുനര്‍നിര്‍മ്മിക്കുവാന്‍ വേണ്ട നിര്‍മ്മാണ സാമഗ്രികള്‍ ഫൗണ്ടേഷന്‍ വിതരണം ചെയ്യും. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട മേസ്തിരിമാര്‍, തടിപ്പണിക്കാര്‍, ഇലക്ട്രീഷ്യന്മാര്‍ എന്നിവരെ റിലയന്‍സ് ഇന്ഡസ്ട്രിസിന്റെ കോണ്‍ട്രാക്ടര്‍മാര്‍ വഴി വിട്ടു കൊടുക്കും.

മാത്രമല്ല, വീടുകളില്‍ വെള്ളം കയറിയ നശിച്ച ഗൃഹോപകരണങ്ങള്‍ സൗജന്യമായി നന്നാക്കി നല്‍കാന്‍ റിലയന്‍സ് ഡിജിറ്റലിന്റെ മേല്‍നോട്ടത്തില്‍ റിപ്പയര്‍ ക്ലിനിക്കുകള്‍ ആരംഭിക്കും.കേരളത്തിലങ്ങോളമിങ്ങോളം തടസ്സമില്ലാതെ ഫോണ്‍ ബന്ധത്തിനായി റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് ഇതിനോടകം തന്നെ ഡാറ്റ ഉള്‍പ്പെടെ 7 ദിവസത്തെ സൗജന്യ വോയ്സ് പാക്ക് നല്‍കുന്നുണ്ട്. പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂന്നു ജില്ലകളില്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ ആരംഭിക്കും. ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും സാന്നിധ്യം ഉറപ്പാക്കും. ജില്ലാ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് വേണ്ട മരുന്നിനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്യും

Top