തിരുവനന്തപുരം :തലസ്ഥാനത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനേയും ഡിജിപി ലോക് നാഥ് ബെഹ്റയേയും ഗവര്‍ണര്‍ വിളിച്ചു വരുത്തി. ഇന്ന് രാവിലെ രാജ് ഭവനിലെത്തിയാണ് ഗവര്‍ണറെ മുഖ്യമന്ത്രി കണ്ടത്. രാവിലെ പതിനൊന്നരയോടെയായിരുന്നു കൂടിക്കാഴ്ച്ച. അരമണിക്കൂര്‍ നീണ്ടു നിന്ന കൂടിക്കാഴ്ച്ചയില്‍ കുറ്റവാളികള്‍ക്കു നേരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന നിലപാട് മുഖ്യമന്ത്രി അറിയിച്ചു. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം തന്നെയാണ് ട്വിറ്ററിലൂടെ കൂടിക്കാഴ്ച്ചയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അറിയിച്ചത്.നല്‍കിയതായി ഗവര്‍ണര്‍ അറിയിച്ചു.സാധാരണ ഗതിയില്‍ ഉറപ്പു നല്‍കി സംസ്ഥാനത്ത് സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് വിശദീകരണം തേടുകയാണ് പതിവ്.
കേന്ദ്രം സംസ്ഥാനത്തുണ്ടാകുന്ന സംഘര്‍ഷത്തെ വളരെ ഗൗരവകരമായാണ് കാണുന്നത് എന്നതാണ് കൂടിക്കാഴ്ച്ചയിലൂടെ വ്യക്തമാകുന്നത്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തിരുവനന്തപുരത്ത് അക്രമങ്ങൾ തുടർക്കഥയാകുകയാണ്. ഇന്നലെ ശ്രീകാര്യത്ത് ആർഎസ്എസ് പ്രവർത്തകൻ രാജേഷ് കൊല്ലപ്പെട്ടിരുന്നു. ശാഖ കഴിഞ്ഞ് മടങ്ങുകയായിരുന്ന രാജേഷിനെ ഒരു സംഘം പിന്തുടർന്നെത്തി അക്രമിക്കുകയായിരുന്നു. കൊലപാതകത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു.വെള്ളിയാഴ്ച സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീടിനു നേരെയും ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരയും ആക്രമണം നടന്നിരുന്നു. ഇതിന് ശേഷവും തിരുവനന്തപുരത്തുൾപ്പെടെ പല സ്ഥലങ്ങളിലും അക്രമങ്ങൾ നടന്നു. നേരത്തെ ഡിവൈഎഫ്ഐ നേതാവ് ഐ പി ബിനുവിന്റെ വീടിനു നേരെ ആക്രമണം ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് വ്യാപക അക്രമം അരങ്ങേറിയതെന്നാണ് കരുതപ്പെടുന്നത്.
State Police Chief Sh.Loknath Behra briefed me at Kerala Raj Bhavan about law and order in Kerala pic.twitter.com/gQxmyCP6aI
— Kerala Governor (@KeralaGovernor) July 30, 2017
നിലവിൽ എല്ലാ പ്രതികളെയും പിടിക്കാനായി പൊലീസിന് സാധിച്ചിട്ടുണ്ട്. മറ്റ് അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിലാണെന്ന സർക്കാർ വാദമാണ് മുഖ്യമന്ത്രി ഗവർണറെ അറിയിക്കുക. സംഭവങ്ങളുമായി ബന്ധപ്പെട്ട് ഏത് അടിയന്തിര പ്രശ്നവും നേരിടണമെന്ന് പൊലീസിന് സർക്കാർ കർശന നിർദ്ദേശം നൽകിയത് ഇതിനോടകം മുഖ്യമന്ത്രി ഗവർണറെ അറിയിച്ചിരുന്നു. അക്രമവുമായി ബന്ധപ്പെട്ട സർക്കാർ നടപടികളെല്ലാം സംബന്ധിച്ച വിശദമായ റിപ്പോർട്ട് മുഖ്യമന്ത്രി ഗവർണർക്ക് നൽകിയിട്ടുണ്ട്.
Chief minister @CMOKerala said he’d have meeting with @KummanamRajasekharan and State RSS chief and make public appeal to maintain peace pic.twitter.com/ksvFu4siji
— Kerala Governor (@KeralaGovernor) July 30, 2017