കോഴിക്കോട്:ഇന്ന് ഹര്‍ത്താല്‍ ആണെന്ന് പറഞ്ഞ് പലയിടത്തും വാഹനങ്ങള്‍ തടയുന്നു. കാസര്‍ഗോഡ് വിദ്യാനഗര്‍, അണങ്കൂര്‍ എന്നിവിടങ്ങളിലും മലപ്പുറത്തെ വള്ളുവന്പ്രം, കോഴിക്കോട് ജില്ലയിലെതാമരശ്ശേരി,ബേപ്പൂര്‍,വടകര,കിണാശ്ശേരി,കടിയങ്ങാട്,തലയാട്എന്നിവിടങ്ങളിലുമാണ് വാഹനങ്ങള്‍ തടഞ്ഞത്. കെഎസ്ആര്‍ടിസി വാഹനങ്ങളും സ്വകാര്യവാഹനങ്ങളുമടക്കം ഇതു കാരണം പലയിടത്തും കുടുങ്ങി. ജനകീയ സമിതിയുടെ പേരിലാണ് പലയിടത്തും വാഹനങ്ങള്‍ തടയുന്നത്. പോലീസെത്തി വാഹനങ്ങള്‍ തടഞ്ഞവരെ തുരത്തിയോടിക്കുന്നുണ്ട്. കത്വ,ഉന്നാവ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കണമെന്ന് ആഹ്വാനം ചെയ്തു കൊണ്ടൊരു സന്ദേശം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഉറവിടം വ്യക്തമല്ലാത്ത ഈ സന്ദേശത്തിന്‍റെ പേരിലാണ് ഇപ്പോള്‍ വാഹനങ്ങള്‍ തടയുന്നത്. ഇത്തരമൊരു സമരപരിപാടിക്ക് ഒരു സാമൂഹിക–രാഷ്ട്രീയ സംഘടനയും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.
ഹര്‍ത്താലണെന്ന് പറഞ്ഞ് വാഹനങ്ങള്‍ തടയുന്നു
Tags: harthal