വിഐപി സംസ്‌കാരത്തിന് തടയിടാന്‍ മോദി സര്‍ക്കാര്‍; വാഹനങ്ങളിലെ ബീക്കണ്‍ ലൈറ്റ് ഒഴിവാക്കി; പിന്തുണയുമായി സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: വിഐപികളുടെ വാഹനത്തില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയ നടപടിക്ക് പിന്തുണയുമായി സംസ്ഥാന സര്‍ക്കാരുകളും. കേരളത്തിലെ മന്ത്രിമാരായ തോമസ് ഐസക്കും മാത്യു ടി. തോമസും മന്ത്രിസഭാ യോഗത്തിന് എത്തിയത് ബീക്കണ്‍ ലൈറ്റുകള്‍ മാറ്റിയ കാറുകളിലാണ്. ഒഡീഷ, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങള്‍ ബീക്കണ്‍ ലൈറ്റുകള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കി. ഗോവ, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് മുഖ്യമന്ത്രിമാരും വാഹനങ്ങളില്‍ നിന്നും ബീക്കണ്‍ ലൈറ്റ് ഒഴിവാക്കി.

മെയ് ഒന്നു മുതല്‍ ബീക്കണ്‍ ലൈറ്റുകള്‍ തടയാനാണ് മന്ത്രിസഭ തീരുമാനിച്ചിരുന്നത്. എന്നാല്‍ അതിനുമുമ്പേ തന്നെ അനുകൂല പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പല സംസ്ഥാനങ്ങളും. രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ അതിപ്രധാന വ്യക്തികളുടെ വാഹനങ്ങളിലും ബീക്കണ്‍ ലൈറ്റുകള്‍ ഉണ്ടാകില്ല. എന്നാല്‍ ആംബുലന്‍സുകള്‍, പോലീസ് വാഹനങ്ങള്‍, ഫയര്‍ സര്‍വീസ് തുടങ്ങിയ അടിയന്തര സര്‍വീസുകളില്‍ ബീക്കണ്‍ ലൈറ്റുകള്‍ തുടര്‍ന്നും ഉപയോഗിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബീക്കണ്‍ വെളിച്ചം ഉപയോഗിക്കാന്‍ അധികാരമുള്ള വിഐപികളുടെ പട്ടിക തയ്യാറാക്കുന്നത് നിലവില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളാണ്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള ഈ അധികാരം റദ്ദാക്കാനാണ് കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചത്.
നിയമം ലംഘിച്ച് മേയ് ഒന്നിനുശേഷം ബീക്കണ്‍ ലൈറ്റുകള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരേ നടപടിയുണ്ടാകും. പുതിയ തീരുമാനം നടപ്പാക്കാനായി പുതിയ വിജ്ഞാപനം പുറത്തിറക്കുമെന്ന് ഗതാഗതമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് വിഐപി സംസ്‌കാരത്തിന് അറുതിവരുത്താനാണ് കേന്ദ്രത്തിന്റെ നീക്കം. എല്ലാ ഇന്ത്യക്കാരും വിഐപികളാണെന്നായിരുന്നു മന്ത്രിസഭാ തീരുമാനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത്.

Top