കൊച്ചി:കൊച്ചി:ജീവന്മരണ പോരാട്ടം നടക്കുന്ന 2019 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും മുഴുവൻ സീറ്റും നേടുക എന്ന ലക്ഷ്യത്തോടെ തന്ത്രങ്ങൾ മെനയുകയാണ് കോൺഗ്രസ് .കോൺഗ്രസിന്റെ ഉരുക്കുകോട്ടയായിരുന്ന കോട്ടയം കഴിഞ്ഞ തവണ നഷ്ടപ്പെടുത്തിയത് തിരിച്ചുപിടിക്കാൻ ഉമ്മൻ ചാണ്ടിയെ രംഗത്ത് ഇറക്കും എന്നാണ് പുതിയ വിവരം .കോട്ടയം സീറ്റിൽ മല്സരിക്കും എന്നായിരുന്നു നേരത്തെ സൂചന എന്നാൽ വിഭാഗം സീറ്റ് വിട്ടുകൊടുക്കാൻ സാധ്യതയില്ല എന്നാണു വിവരം .നഷ്ടപ്പെട്ട ഇടുക്കി തിരിച്ചുപിടിക്കാൻ ഉമ്മൻ ചാണ്ടിക്ക് കഴിയും എന്നാണ് വിലയിരുത്തൽ .അഞ്ചു സംസ്ഥാനങ്ങളിലെ തിരെഞ്ഞെടുപ്പ് കഴിഞ്ഞു .കേരളത്തിൽ കൂടുതൽ സീറ്റുകൾ സ്വന്തമാക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ്.
ഇടുക്കി സീറ്റ് മോഹവുമായി കാത്തിരുന്ന മാത്യു കുഴൽനാടന് കനത്ത തിരിച്ചടിയായിരിക്കയാണ് ഉമ്മൻ ചാണ്ടി മത്സരിക്കും എന്ന സൂചനകൾ. കഴിഞ്ഞതവണയും ഇടുക്കിയിൽ കണ്ണുവെച്ച മാത്യു കുഴൽനാടന് അവസാന നിമിഷമാണ് സീറ്റ് നഷ്ടമായത് .ഗ്രൂപ്പില്ലാ നേതാവ് എന്ന പ്രതീതിയിൽ നടന്ന മാത്യു കുഴൽ നാടൻ അവസാനം ചെന്നിത്തലയുടെ കാലുപിടിച്ച് ഐ ഗ്രൂപ്പിൽ ഇടം നേടിയത് എന്നാണ് പരക്കെ ആരോപണം .കെപി.സി.സി എക്സിക്യുട്ടീവിലേക്ക് പ്രതിനിധിയായിട്ടാണ് മാത്യു ഇടം നേടിയത് . സീറ്റ് ലക്‌ഷ്യം വെച്ചുള്ള കരുനീക്കം കുഴൽനാടൻ നടത്തുന്നു എന്നും കോൺഗ്രസിനുള്ളിൽ റൂമറുണ്ട് .കഴിഞ്ഞ തവണ ഡീൻ കുര്യാക്കോസ് മത്സരിച്ച് എട്ടുനിലയിൽ പൊട്ടിയ ഇടുക്കിയിൽ കുഴൽ നാടൻ മല്സരിച്ചാൽ വിജയിക്കും എന്ന ചർച്ചകൾ ഗ്രൗണ്ട് വർക്ക് നടത്തി പാർട്ടി ഫോറങ്ങളിൽ എത്തിക്കുന്നതിൽ ചില നീക്കം കുറെ കാലമായി നടക്കുന്നുണ്ട് .നിലവിൽ ഡീൻ കുര്യാക്കോസിന്റെ പേര് തന്നെ ഉയർന്നു വന്നാൽ മാത്യു കുഴൽനാടന് നറുക്ക് വീഴാൻ സാധ്യത ഉണ്ട് എന്ന തിരിച്ചറിവിൽ ‘എ ‘ഗ്രൂപ്പ് തന്നെയാണ് ഉമ്മൻ ചാണ്ടിയെ രംഗത്ത് ഇറക്കാൻ നോക്കുന്നത് എന്നും പാർട്ടിയിൽ ചിലർ സൂചിപ്പിക്കുന്നു . ഉമ്മൻ ചാണ്ടി എത്തിയാൽ സഭയും ക്രിസ്ത്യാനികളും പിന്തുണക്കും എന്നാണ് കരുതുന്നത്.നിലവില്‍ ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ നീക്കങ്ങള്‍ അണിയറയില്‍ സജീവമായിരുന്നു .രാഹുൽ ഗാന്ധിയുടെ പിന്തുണ കുഴൽനാടാനുണ്ട് എന്നതും പ്രഫഷണൽ കോൺഗ്രസിന്റെ നേതാവ് എന്നതിലൂടെ തരൂരും കുഴൽനാടനെ പിന്തുണക്കും എന്നും -വിജയിക്കാൻ സാധ്യത ഉള്ള നേതാവ് എന്ന ‘പൊളിറ്റിക്കൽ ഗ്രൗണ്ട് ചർച്ച രൂപീകരിക്കാനും കുഴല്നാടന് ടീമുകൾ നടത്തുന്നു എന്ന റൂമറുകളും പാർട്ടി ഫോറങ്ങളിൽ ചർച്ചയാകുന്നുണ്ട് .
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയോടെ ഉമ്മന്‍ചാണ്ടിയെ ദേശീയനേതൃത്വം കൈവിട്ട മട്ടായിരുന്നു. വിഎം സുധീരനെ രാഹുല്‍ ഗാന്ധി കെപിസിസി അധ്യക്ഷനാക്കിയത് ഉമ്മന്‍ചാണ്ടിയുടെ എതിര്‍പ്പ് മറികടന്നായിരുന്നു. എന്നാല്‍ പിന്നീട് ഉമ്മന്‍ചാണ്ടിയെ അവഗണിച്ച് കൊണ്ടൊരു മുന്നോട്ട് പോക്ക് സാധ്യമല്ല എന്ന തിരിച്ചറിവ് ദേശീയ നേതൃത്വത്തിനുണ്ടായി.കേന്ദ്രത്തില്‍ ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോകുന്ന രാഹുല്‍ ഗാന്ധി ഉമ്മന്‍ചാണ്ടിയെന്ന, കളിയേറെ കണ്ടിട്ടുളള രാഷ്ട്രീയ ചാണക്യനെ ആന്ധ്ര പ്രദേശില്‍ നിയോഗിച്ചത് ഒന്നും കാണാതെ അല്ല. ഇരുവരും തമ്മിലുളള മഞ്ഞുരുക്കത്തിന്റെ കൂടി സൂചനയായിരുന്നു അത്. അടപടലം താളം തെറ്റിയ കോണ്‍ഗ്രസിനെ ആന്ധ്രയില്‍ നേര നിര്‍ത്താന്‍ ഉമ്മന്‍ചാണ്ടിക്കായി. ചാണ്ടിക്ക് താല്‍പര്യം കേരളമാണെങ്കിലും ദേശീയ ഗോദയാവും രാഹുല്‍ ഒരുക്കുക എന്ന് വേണം കരുതാന്‍.ഇടുക്കിയില്‍ മത്സരിപ്പിച്ച് ഉമ്മന്‍ചാണ്ടിയെ ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുപോയേക്കും രാഹുല്‍ എന്നുളള ചര്‍ച്ചകള്‍ അണിയറയില്‍ കൊണ്ട് പിടിച്ച് നടക്കുന്നുണ്ട് . രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ ഒരു സര്‍ക്കാര്‍ വന്നാല്‍ അതില്‍ ഉമ്മന്‍ചാണ്ടിക്ക് ഒരു മന്ത്രിക്കസേര ഉറപ്പാണ് താനും. ഇടുക്കിയിലെ നഷ്ടപ്രതാപം തിരിച്ചുപിടിക്കുകയുമാകാം.
ദേശീയതലത്തില്‍ കോണ്‍ഗ്രസ് വീണ്ടു ചുവടുറപ്പിക്കുന്ന ചിത്രമാണ് കാണുന്നത്. മോദി സര്‍ക്കാരിന്റെ പല നടപടികളും ജനങ്ങളിലുണ്ടാക്കുന്ന മടുപ്പിനെ വോട്ടാക്കി മാറ്റാന്‍ കോണ്‍ഗസിനും രാഹുല്‍ ഗാന്ധിക്കും കഴിയുമെന്നാണ് നടന്ന തെരഞ്ഞെടുപ്പുകളിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനം രാഹുല്‍ ഗാന്ധിയിലേക്ക് ചുരുങ്ങുന്നു എന്നത് ഒരു പോരായ്മയാണ്.2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം പിടിച്ചടക്കാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ്. പാര്‍ട്ടി അദ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി നിര്‍ണയത്തിലടക്കം ഇടപെടുന്നത് അണികളില്‍ ആര്‍ജവം പകരുന്നുണ്ട്. കേരളത്തിലെ സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കുന്നതിന് മുമ്പായി രാഹുല്‍ ഗാന്ധി കര്‍ണാടകയിലെ സ്വകാര്യ ഏജന്‍സിയെ നിയോഗിച്ച് കേരളത്തില്‍ പഠനവും നടത്തിയിരുന്നു. പഠനത്തിന്റെ അടിസ്ഥാനത്തില്‍ സാധ്യതാപട്ടികയില്‍ ഇടം പിടിച്ചവരില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും യുവനേതാക്കളും ഉള്‍പ്പെട്ടിട്ടുള്ളതാായണ് പുറത്തുവരുന്ന സൂചനകള്‍. ഈ മാസം അവസാനത്തോടെ സാധ്യതാ പട്ടിക പുറത്തുവിടും.കേരളത്തിൽ പത്ത് സീറ്റിൽ രാഹുലിന്റെ സ്വന്തം സ്ഥാനാർത്ഥികൾ കടന്നു വരും എന്നും സൂചനയുണ്ട് .ദേശീയ തലത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിന് കരുത്ത് പകരാന്‍ മുതിര്‍ന്ന, പരിചയസമ്പന്നരായ നേതാക്കളുടെ സാന്നിധ്യം പാര്‍ട്ടി ആവശ്യപ്പടുന്നുണ്ട്. കേരളത്തിലെ ഏറ്റവും ശക്തനായ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയെ ആന്ധ്ര പ്രദേശിലേക്ക് കളം മാറ്റിച്ചത് അതിനൊരു തുടക്കം മാത്രമാണ്.