തിരുവനന്തപുരം : പൊലീസ് തലപ്പത്ത് അഴിച്ചുപണി. ഐ.ജി എസ്.ശ്രീജിത്തിന് എ.ഡി.ജി.പി റാങ്ക് നൽകി ക്രൈം ബ്രാഞ്ച് മേധാവിയായി നിയമിച്ചു. വിജയ് സാക്കറയ്ക്കും എ.ഡി.ജി.പി റാങ്ക് നൽകി ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിച്ചു.സുദേഷ് കുമാറിന് ഡി.ജി.പി റാങ്ക് നൽകി വിജിലൻസ് ഡയറക്ടറായി നിയമിച്ചു. ബി.സന്ധ്യയാണ് ഫയർഫോഴ്‌സ് മേധാവി. യോഗേഷ് ഗുപ്തയെ ബവ്‌കോ എം.ഡിയായി നിയമിക്കും.ഷെയ്ക്ക് ദർവേഷ് സഹേബിന് കേരള പൊലീസ് അക്കാദമി ഡയറക്ടർ, എ.ഡി.ജി.പി ട്രെയിനിംഗ് എന്നീ ചുമതലകൾ നൽകി.
വിരമിച്ച ആർ.ശ്രീലേഖയുടെ സ്ഥാനത്ത് ബി.സന്ധ്യ ഫയര്‍ഫോഴ്സ് മേധാവിയാകും. വിജയ് സാഖറെയെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയാക്കി. എഡിജിപി അനില്‍കാന്ത് ആണ് റോഡ് സുരക്ഷാ കമ്മിഷണര്‍. സിറ്റി പൊലീസ് കമ്മിഷണര്‍മാര്‍ക്കും മാറ്റമുണ്ട്. സി.എച്ച്.നാഗരാജ് പുതിയ കൊച്ചി കമ്മിഷണര്‍. കണ്ണൂരില്‍ ആര്‍.ഇളങ്കോയാണ് കമ്മിഷണര്‍. എ.അക്ബര്‍ തൃശൂര്‍ റേഞ്ച് ഡിഐജി. ബെവ്കോ എംഡി സ്ഥാനത്തുനിന്ന് സ്പര്‍ജന്‍കുമാറിനെ മാറ്റി, പകരം യോഗേഷ് ഗുപ്തയ്ക്ക് ചുമതല നൽകി.
അഴിച്ചുപണിക്ക് പുറമെ പൊലീസ് സേനയിൽ പുതിയ ചുമതലകളും നൽകിയിട്ടുണ്ട്. പൊലീസ് ആസ്ഥാനത്ത് എ.ഡി.ജി.പി ( protection of civil rights) തസ്തിക രൂപീകരിച്ചു. എ.ഡി.ജി.പി ട്രെയിനിങ് തസ്തിക എക്‌സ് കേഡർ തസ്തിക ആക്കി. ഡിഐജി ഹെഡ് ക്വാർട്ടർസ് എക്‌സ് കേഡർ തസ്തിക ആക്കി. കണ്ണൂരിൽ റൂറൽ, സിറ്റി പരിധികൾ ആയി തിരിച്ചു.