കേരളത്തിന് സഹായവുമായി തെലങ്കാന; 25 കോടി രൂപ സഹായം നല്‍കുമെന്നു മുഖ്യന്ത്രി കെ.ചന്ദ്രശേഖര റാവു

മഴക്കെടുതിയില്‍ അകപ്പെട്ട കേരളത്തിന് 25 കോടി രൂപ ധനസഹായം നല്‍കുമെന്ന് തെലങ്കാന. 25 കോടി രൂപ സഹായം നല്‍കുമെന്നു മുഖ്യന്ത്രി കെ.ചന്ദ്രശേഖര റാവു അറിയിച്ചു. അടിയന്തരമായി പണം കൈമാറാൻ ചീഫ് സെക്രട്ടറിക്കു നിർദ്ദേശം. നേരത്തെ 10 കോടി രൂപ ധനസഹായം നല്‍കുമെന്ന്ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചിരുന്നു. 10 കോടി രൂപയുടെ സഹായം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പ്രഖ്യാപിച്ചിരുന്നു. നേരത്തെ തമിഴ്‌നാട് 5 കോടി രൂപ, കര്‍ണാടകം 10 കോടി രൂപ, പുതുച്ചേരി 1 കോടിരൂപ നല്‍കിയിരുന്നു.

കേരളം വലിയ പ്രളയക്കെടുതി അനുഭവിക്കവേ സഹായഹസ്തം നീട്ടി വീണ്ടും തമിഴ്‌നാട് സിനിമാ ലോകം രംഗതെത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടന്‍ വിജയ് സേതുപതി 25 ലക്ഷം രൂപ നല്‍കി. നടന്‍ ധനുഷ് 15 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ള നിരവധി സിനിമാ പ്രവര്‍ത്തകര്‍ ആരാധകരോടും സുഹൃത്തുക്കളോടും കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നടന്‍ സിദ്ധാര്‍ത്ഥ് ഇന്ന് കാലത്ത് 10 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ദേശീയ മാധ്യമങ്ങളോടും കേന്ദ്രസര്‍ക്കാരിനോടും ദുരിതത്തെ കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സണ്‍ ടിവി നെറ്റവര്‍ക്ക് 1 കോടി രൂപ നല്‍കി.

ദുരിതംപേറുന്നവര്‍ക്ക് കൈത്താങ്ങാകുവാന്‍ സഹായിച്ച് തെലുങ്ക് സിനിമാ ലോകവും രംഗതെത്തിയിരുന്നു. നടന്‍ രാംചരണ്‍ തേജ 60 ലക്ഷം രൂപയും 10 ടണ്‍ അരിയും നല്‍കും. ഭാര്യ ഉപാസന കാമിനേനി 1.20 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതായി യോ വിസാഗ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നടന്‍ പ്രഭാസ് 1 കോടി രൂപ നല്‍കും. നടന്‍ അല്ലു അര്‍ജുന്‍ 25 ലക്ഷം രൂപയാണ് നല്‍കിയത്.

മലയാള സിനിമാ മമ്മൂട്ടിയും മോഹന്‍ലാലും ദുല്‍ഖര്‍ സല്‍മാനും ധനസഹായം നല്‍കിയിരുന്നു.സിനിമാനടന്‍ മമ്മൂട്ടിയും മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷമാണ് സംഭാവന നല്‍കിയത്. വിജയ് ദേവരകൊണ്ട അഞ്ച് ലക്ഷം രൂപയും സംഭാവന നല്‍കിയിരുന്നു.

കേരളത്തിലെ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് വേണ്ടി കേരളത്തിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നല്‍കുമെന്ന് നടനും തമിഴ് താരസംഘടന ജനറല്‍ സെക്രട്ടറിയുമായ വിശാല്‍. നേരത്തെ 25 ലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്ന നടന്‍ കാര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പണം കൈമാറി.

Top