കേരളം മുഴുവന്‍ ഇടത് തരംഗം; അഞ്ച് മന്ത്രിമാര്‍ കടപുഴകിവീണു;അടിപതറിയത് അഴിമതിയില്‍

കൊച്ചി: വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ 92 സീറ്റുകളില്‍ മുന്നിട്ട് ഇടതുമുന്നണി ഉജ്ജ്വല വിജയത്തിലേയക്ക്, യുഡിഎഫ് 47 സീറ്റിലും എന്‍ഡിഎ ഒരിടത്തും മുന്നിലാണ്. കൊല്ലം തൃശൂര്‍ ജില്ലകള്‍ പൂര്‍ണ്ണമായും ഇടതുകോട്ടകളായി മാറി. സംസ്ഥാനത്ത് ബിജെപി ഇത്തവണ രാജഗോപാലിലൂടെ നിയമസഭയിലെത്തി. മഞ്ചേശ്വരത്ത് 84 വോട്ടുകള്‍ക്ക് സീറ്റു നഷ്ടപ്പെട്ടു.
അഴിമതി വിരുദ്ധ വികാരത്തിലാണ് കേരളത്തില്‍ ഇടതു തരംഗമുണ്ടായതെന്നാണ് വിലയിരുത്തല്‍. മന്ത്രിമാരായ ഷിബുബേബി ജോണും,കെപി മോഹനനും, കെ ബാബുവും, ജയലക്ഷമിയും, അബ്ദുറബ്ബും കടപുഴകി. ആര്‍എസ്പി ജനതാദള്‍ എന്നിവര്‍ക്ക് ഒരു സീറ്റുപോലും കിട്ടാതെ തോല്‍വി ഏറ്റവാങ്ങേണ്ടിവന്നു.
കല്‍പ്പറ്റയില്‍ എം വി ശ്രേയംസ്‌കുമാര്‍, എം വി നികേഷ് കുമാര്‍, എന്നിവരും തോറ്റ പ്രമുഖരില്‍ പെടുന്നു. വെള്ളാപ്പള്ളി ബിജെപി കൂട്ടുകെട്ട് എല്‍ഡിഎഫിന് കാര്യമായ ഭീഷണിയായില്ല.

Top