കൊവിഡ് പ്രതിരോധത്തിന് ഊന്നല്‍; ജനഹൃദയ ബജറ്റ് , നികുതി ബാധ്യതകളില്ല കോവിഡിനെ നേരിടാന്‍ 20000 കോടിയുടെ രണ്ടാം പാക്കേജ്, സൗജന്യ വാക്സിന്‍ ലഭ്യമാക്കാന്‍ 1000 കോടി

കൊച്ചി: ജനഹൃദയപരമായ ബജറ്റുമായി അധിക നികുതി ബാധ്യതകളില്ലാത്തതുമായി ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ കന്നി ബജറ്റ്. കൃത്യം ഒരു മണിക്കൂര്‍ സമയം മാത്രം നീണ്ട ബജറ്റ് വായന രാവിലെ ഒമ്പതിന് തുടങ്ങി കൃത്യം 10 മണിക്ക് പൂര്‍ത്തിയായി പിരിഞ്ഞു. ബജറ്റ് വായനയില്‍ തന്നെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ബജറ്റ് അവതരണങ്ങളില്‍ ഒന്നായി ബാലഗോപാലിന്റെ കന്നി ബജറ്റ്.

കേരളത്തിലെ കോവിഡ് സാഹചര്യം നേരിടാന്‍ 20000 കോടിയുടെ രണ്ടാം പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കോവിഡ് രണ്ടാം തരംഗത്തിന്റെ വെല്ലുവിളികളെ നേരിടുന്നതിന് പ്രത്യേക പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കി കൊണ്ടാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റെന്ന് വ്യക്തമാക്കികൊണ്ടായിരുന്നു ധനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം. ആരോഗ്യ അടിയന്തിരാവസ്ഥ നേരിടാന്‍ 2500 കോടി രൂപ നീക്കി വച്ചതിന് പിന്നാലെയാണ് രണ്ടാം കോവിഡ് പാക്കേജ് പ്രഖ്യാപിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഉപജീവനം പ്രതിസന്ധിയിലായവര്‍ക്ക് നേരിട്ട് പണം കൈയ്യിലെത്തിക്കുന്നതിന് 8900 കോടി രൂപ നീക്കിവയ്ക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. എല്ലാവര്‍ക്കും സൗജന്യ കോവിഡ് വാക്സിന്‍ സര്‍ക്കാരിന്റെ ചെലവിലാണെങ്കിലും ഉടന്‍ ലഭ്യമാക്കും. മെഡിക്കല്‍ കോളേജുകളില്‍ പകര്‍ച്ച വ്യാധികള്‍ തടയുന്നതിനായി പ്രത്യേക ബ്ലോക്കുകള്‍, പുതിയ ഓക്സിജന്‍ പ്ലാന്റ് എന്നിവ ആരംഭിക്കുമെന്നും ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.

വാക്സിന്‍ ഗവേഷണത്തിനും, വാക്സിന്‍ ഉത്പാദന യൂണിറ്റുകള്‍ ആരംഭിക്കുന്നതിനും 10 കോടി നീക്കിവയ്ക്കുമ്പോള്‍ കോവിഡ് ചികിത്സ അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 500 കോടി രൂപയും ബജറ്റ് വകയിരുത്തിയിട്ടുണ്ട്.

കേരളത്തിന്റെ ഭാവി വികസനത്തിന് ബജറ്റ് സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നുവെന്നായിരുന്നു ബജറ്റ് അവതരണത്തിന് മുന്‍പ് ധനമന്ത്രി പ്രതികരിച്ചത്. കേരളത്തിന്റെ സാമ്പത്തിക, തൊഴില്‍, ആരോഗ്യ മേഖലയില്‍ എല്ലാം പുരോഗതിയുണ്ടാവണമെന്നും കേരളത്തിലെ ജനങ്ങള്‍ക്ക് പരമാവധി മുന്നോട്ട് പോകാന്‍ കഴിയുന്ന നിര്‍ദേശങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നുമായിരുന്നു കെ എന്‍ ബാലഗോപാലിന്റെ പ്രതികരണം.

അതേസമയം രാഷ്ട്രീയ പ്രസംഗം കുത്തിനിറച്ചതാണെന്ന് ബജറ്റെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.നയപ്രഖ്യാപനത്തിൽ പറയേണ്ട രാഷ്ട്രീയമാണ് ബജറ്റിൽ കുത്തി നിറച്ചത്. ഇത് ബജറ്റിന്റെ പവിത്രത തകർത്തു. ബജറ്റിൽ അവതരിപ്പിച്ച കണക്കുകളിലും അവ്യക്ത ഉണ്ട്. രണ്ടാം കൊവിഡ് പാക്കേജ് പൊള്ളത്തരമാണെന്നും വിഡി സതീശൻ പറഞ്ഞു.

Top