കൊച്ചി:കെവിന്‍ കൊലക്കേസില്‍ പൊലീസ് ഉദ്യോഗസ്ഥറീ പിരിച്ചുവിട്ടേക്കും . എസ്ഐ ഷിബു, എഎസ്ഐ ടി.എം.ബിജു, സിപിഒ അജയകുമാർ എന്നിവരെ പിരിച്ചുവിടുന്നത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നത് ഗുരുതരമായ കൃത്യവിലോപവും വീഴ്‌ചയും കോട്ടയം ഗാന്ധിനഗര്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായതായി കെവിന്‍ വധക്കേസിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്‌ഥനായ ഐ.ജി: വിജയ് സാഖറെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേരള പോലീസ് ആക്‌ട് (ക്രിമിനല്‍ നടപടി ക്രമം) അനുസരിച്ചാണ് ഗാന്ധിനഗര്‍ എസ്.ഐ: എം.എസ്. ഷിബു, എ.എസ്.ഐ: ടി.എം. ബിജു, ഡ്രൈവര്‍ അജയകുമാര്‍ എന്നിവര്‍ക്കെതിരേയാണ് കൈക്കൂലി, സ്വജനപക്ഷപാതം, കൃത്യവിലോപം എന്നീ കുറ്റങ്ങള്‍ ചുമത്തി നടപടിയെടുക്കുന്നത്. ഇവര്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. കേസിലെ പ്രധാന പ്രതി ഷാനു ചാക്കോയില്‍നിന്ന് കൈക്കൂലി വാങ്ങി കേസെടുക്കല്‍ വൈകിപ്പിച്ചുവെന്നാണു പ്രധാന കുറ്റാരോപണം. കൈക്കൂലിക്കാരായ ഉദ്യോഗസ്‌ഥര്‍ക്കുള്ള മുന്നറിയിപ്പാണു പിരിച്ചുവിടല്‍ നടപടിയെന്നു സര്‍ക്കാര്‍വൃത്തങ്ങള്‍ പറഞ്ഞു. എഎസ്ഐ സണ്ണിമോനെ കർശന നടപടിയിൽ നിന്ന് ഒഴിവാക്കിയേക്കും. നിയമപരമായ എല്ലാ സാധ്യതകളും തേടാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഐജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും നടപടി. കെവിന്റെ തിരോധാനം 14 മണിക്കൂര്‍ എസ്.ഐ. മറച്ചുവച്ചതായി റിപ്പോര്‍ട്ടിലുണ്ട്.രാവിലെ ആറിന് അറിഞ്ഞെങ്കിലും അന്വേഷണം തുടങ്ങിയത് രാത്രി എട്ടിനാണ്. റിപ്പോര്‍ട്ട് ഇന്ന് ഡിജിപിക്ക് കൈമാറും. മുഖ്യമന്ത്രി, ഐ.ജി., എസ്.പി. എന്നിവരുടെ നിര്‍ദേശം അവഗണിച്ചുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇത് വെറുമൊരു കുടുംബപ്രശ്നമായി ഒഴിവാക്കിയെന്ന കുറ്റപ്പെടുത്തലുമുണ്ട്.
മുങ്ങിമരണമാണ് എന്ന് പൊലീസ് ആവര്‍ത്തിക്കുന്നതിനിടെ, കെവിന്‍റെ മരണം കൊലപാതകമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചു. ദുരഭിമാനക്കൊല കേരളത്തില്‍ നടക്കാന്‍ പാടില്ലാത്തതാണ്. പൊലീസുകാരുടെ വീഴ്ചയില്‍ കൂടുതല്‍ നടപടിയുണ്ടാകും.
ഇതില്‍ അനാവശ്യമായി രാഷ്ട്രീയം കൊണ്ടുവരേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ കെവിന്‍റെ മരണം സിബിഐ അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. കെവിനെ കൊണ്ടുപോയതും കൊണ്ടുകൊല്ലിച്ചതും സിപിഎമ്മാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി . പൊലീസിന്‍റേത് ഗുരുതര വീഴ്ചയാണെന്നും നീനുവിനെ പിതാവ് പൊലീസ് നോക്കിനില്‍ക്കെ മര്‍ദിച്ചെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.
കോട്ടയം ജില്ലാ പോലീസ് മേധാവിയായിരുന്ന മുഹമ്മദ് റഫീഖിനെതിരേ അന്വേഷണം പൂര്‍ത്തിയായാലുടന്‍ നടപടിയുണ്ടാകുമെന്നാണ് സൂചന. കുറ്റവാളികളായ പോലീസുകാര്‍ക്കെതിരേ സര്‍ക്കാര്‍ മൃദുസമീപനം സ്വീകരിക്കുകയാണെന്നു കഴിഞ്ഞ 31 നു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മുന്‍ ഡി.ജി.പിമാരുടെയും മുന്‍ ചീഫ് സെക്രട്ടറിമാരുടെയും യോഗത്തില്‍ അഭിപ്രായമുയര്‍ന്നിരുന്നു എന്ന മംഗളം റിപ്പോർട്ട് ചെയ്യുന്നു . ഇവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടായില്ലെങ്കില്‍ സേന പുഴുക്കുത്തുകളെകൊണ്ടു നിറയുമെന്നും യോഗം അഭിപ്രായപ്പെട്ടിരുന്നു. പോലീസുകാര്‍ മനഃപൂര്‍വമുണ്ടാക്കുന്ന തെറ്റുകള്‍ പൊറുക്കില്ലെന്ന് ഇതേത്തുടര്‍ന്നു മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. ഈ പശ്‌ചാത്തലത്തിലാണ് കടുത്ത നടപടിക്കു മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്.
അതേസമയം കെവിൻ കൊലക്കേസിൽ അറസ്റ്റിലായ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കെവിൻ കൊലക്കേസിൽ പ്രതിരോധത്തിലായ സിപിഎമ്മിന്റെ വിശദീകരണ യോഗവും ഇന്നാണ്. കോട്ടയം തിരുന്നക്കര മൈതാനത്ത് നടക്കുന്ന യോഗത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസംഗിക്കും.