കെവിന്‍ വധത്തില്‍ പ്രതികള്‍ക്കെതിരെ കൂടുതല്‍ തെളിവ്: വാളുകള്‍ കണ്ടെത്തി

കോട്ടയം: പ്രണയ വിവാഹത്തിന്റെ പേരില്‍ പേരില്‍ കോട്ടയം മാന്നാനം സ്വദേശി കെവിന്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ പ്രതികള്‍ ഉപയോഗിച്ച വാളുകള്‍ കണ്ടെത്തി. കേസിലെ പ്രതി വിഷ്ണുവിന്റെ വീട്ടിനടുത്തുളള തോട്ടില്‍ നിന്നാണ് നാല് വാളുകള്‍ അന്വേഷണ സംഘം കണ്ടെത്തിയത്. കോട്ടയത്തുനിന്ന് നാല് പ്രതികളെ തെന്മലയില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഐജി വിജയ് സാഖറെയുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ്.

തന്റെ കഴുത്തില്‍ വാള്‍ വച്ച് ഭീഷണിപ്പെടുത്തിയ ശേഷമാണ് കെവിനേയും തന്നേയും തട്ടിക്കൊണ്ടു പോയതെന്ന് കെവിന്റെ ബന്ധു അനീഷ് പൊലീസിന് മൊഴി നല്‍കിയിരുന്നു. തെളിവെടുപ്പിനായി ഇന്ന് പുലര്‍ച്ചെ പ്രതികളെ കൊണ്ടുപോകാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. കേസില്‍ അഞ്ചു പേര്‍കൂടി പൊലീസിന്റെ പിടിയിലായതോടെ ആദ്യഘട്ടത്തിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റു ചെയ്യാനായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നീനുവിന്റെ മാതാവ് രഹ്ന ഇപ്പോഴും ഒളിവിലാണ്. രഹ്നയെയും പ്രതി ചേര്‍ക്കാന്‍ ആലോചന നടക്കുന്നുണ്ട്. രഹ്നയാണു കെവിനെ കൊന്നു കളയാന്‍ മകന്‍ ഷാനുവിനോട് പറഞ്ഞതെന്നാണ് അനീഷിന്റെ മൊഴി. മാത്രമല്ല സംഭവത്തിനു തലേന്ന് മാന്നാനത്ത് എത്തി അനീഷിന്റെ വീടും മറ്റും കണ്ടെത്തി എല്ലാവിധ തയ്യാറെടുപ്പുകളും നടത്താന്‍ രഹ്നയാണു മുന്നിട്ടു നിന്നിരുന്നത്. അതിനാല്‍ അവരും കേസിലെ പ്രതിയാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. മേയ് 27ന് പുലര്‍ച്ചെ, കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരന്‍ സാനു ചാക്കോയും പത്തംഗ സംഘവും കൂടിയാണ് കെവിനേയും അനീഷിനേയും തട്ടിക്കൊണ്ടു പോയത്.

Top