കെവിന്‍റെ കൊലപാതകം: മുഖ്യപ്രതി ഷാനു ചാക്കോയും പിതാവ് ചാക്കോ ജോണും അറസ്റ്റിൽ. പിടിയിലായത് കണ്ണൂരില്‍ നിന്ന്; പ്രതികളെ കോട്ടയത്തെത്തിച്ച് ചോദ്യം ചെയ്യും

കണ്ണൂർ: കെവിൻ കൊലപാതക കേസിൽ കെവിന്‍ കൊലപാതകത്തിലെ മുഖ്യപ്രതികള്‍ അറസ്റ്റിൽ നീനുവിന്റെ സഹോദരനായ ഒന്നാം പ്രതി ഷാനു ചാക്കോ അഞ്ചാം പ്രതി പിതാവ് ചാക്കോ ജോണ്‍ എന്നിവരാണ് കണ്ണൂരില്‍ നിന്ന് പിടിയിലായത്. ഇവരെ കോട്ടയത്തേക്ക് കൊണ്ടുവരുന്നു. കോട്ടയത്തെത്തിച്ച് വിശദമായി ചോദ്യം ചെയ്യും. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇവരെ പോലീസ് കണ്ണൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് തന്നെ കോട്ടയത്തേക്ക് കൊണ്ടുവരും. ഇരുവരും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചതിന് പിന്നാലെയായിരുന്നു പോലീസ് അറസ്റ്റ്.

കണ്ണൂരിലെ ഇരിട്ടിയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാൻ കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടശേഷം ഇരുവരും കണ്ണൂർ വഴി ബംഗളൂരുവിലേക്ക് കടക്കാനായിരുന്നു പദ്ധതി. ഇരിട്ടിയിൽ നിന്നും ബംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെയാണ് അറസ്റ്റുണ്ടായത്. ഇവർ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെവിനെ കോട്ടയം മാങ്ങാനത്തെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയത് ഷാനുവിന്‍റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. ഞായറാഴ്ച പുലർച്ചെ തട്ടിക്കൊണ്ടുപോയ കെവിന്‍റെ മൃതദേഹം തിങ്കളാഴ്ച രാവിലെ പുനലൂരിന് സമീപം ചാലിയക്കര തോട്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നു.എങ്ങനെയാണ് കെവിൻ മരിച്ചതെന്ന് ഉൾപ്പടെയുള്ള നിർണായക വിവരങ്ങൾ പോലീസിന് ലഭിക്കാൻ മുഖ്യപ്രതികളുടെ അറസ്റ്റ് സഹായകമാകും. കോട്ടയത്ത് എത്തിച്ചിട്ടാവും പ്രതികളെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കുക.shanu chacko

ഗള്‍ഫിലായിരുന്ന ഷാനു നാട്ടിലെത്തി കൂട്ടുകാരേയും ചില ക്വട്ടേഷന്‍ സംഘങ്ങളേയും കൂട്ടിയാണ് കൃത്യം നിര്‍വഹിച്ചത് എന്നാണ് പൊലീസിന്റെ നിഗമനം. തെന്മലയിലെ ചാക്കോയുടെ വീട് വളഞ്ഞ് പൊലീസ് നേരത്തെ തിരച്ചില്‍ നടത്തിയിരുന്നു. ഇവിടെ നിന്ന് പാസ്‌പോര്‍ട്ടും മറ്റ് രേഖകളും പൊലീസ് കണ്ടെത്തിയിരുന്നു.

അതിനിടെ കെവിന്‍ വെള്ളം കുടിച്ച് മുങ്ങിമരിച്ചതാകാമെന്ന നിര്‍ണായക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലാണ് പോസറ്റ്‌മോര്‍ട്ടം നടന്നത്. ശരീരത്തില്‍ 20ല്‍ അധികം മുറിവുകളും ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്തരിക അവയവങ്ങളുടെ പരിശോധന നടത്തിയ ശേഷമാകും അന്തിമ റിപ്പോര്‍ട്ട് തയാറാക്കുക. മര്‍ദ്ദിച്ച് വെള്ളത്തിലിട്ടതോ ഓടി രക്ഷപ്പെടുമ്പോള്‍ വെള്ളത്തില്‍ വീണതോ ആകാമെന്നാണ് നിഗമനം. പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതിന് ശേഷമാകും ഇതിന് ഉത്തരം കിട്ടുക.

അതേസമയം, പ്രതികള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി എത്തി. കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതില്‍ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയ്ക്ക് പുറമെ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്ന് പൊലീസിന് വ്യക്തമായിരുന്നു. നീനുവിന്റെ പിതാവ് ചാക്കോയ്ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സ്ഥിരീകരിച്ച പൊലീസ് ഇയാളെ പ്രതി ചേര്‍ക്കുകയായിരുന്നു. എന്നാല്‍ കെവിന്റെ കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും നിരപരാധികളെന്നും കാട്ടിയാണ് ഇവര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.

Top