ഷാനു ചാക്കോയെ സഹായിച്ച പോലീസുകാരന്‍ സ്‌റ്റേഷനില്‍ നിന്നിറങ്ങിയോടി: സഹപ്രവര്‍ത്തകര്‍ ഓടിച്ചിട്ട് അറസ്റ്റ് ചെയ്തു

കോട്ടയം: കെവിന്റെ കൊലപാതക കേസില്‍ തുടക്കം മുതല്‍ ഉയര്‍ന്നു കേള്‍ക്കുന്നതാണ് പ്രതികള്‍ക്കു വേണ്ടി കോട്ടയം ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ പോലീസുകാരുടെ വഴിവിട്ട സഹായം. ഒടുവില്‍ പ്രതികളെ സഹായിച്ച ഉദ്യോഗസ്ഥന്‍ പിടിയില്‍. അജയ്കുമാര്‍ എന്ന പോലീസുകാരനാണ് കസ്റ്റഡിയിലായത്. ഇന്നു പുറത്തു വന്ന ഫോണ്‍സംഭാഷണത്തിന്റെ അടസ്ഥാനത്തില്‍ പ്രതിയായ ഉദ്യോഗസ്ഥനെ തിരിച്ചറിയുകയായിരുന്നു. താന്‍ പിടിക്കപ്പെടുമെന്ന ഘട്ടമെത്തിയപ്പോള്‍ ഇയാള്‍ ഇറങ്ങിയോടിയത് സ്‌റ്റേഷനില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു.

രക്ഷാശ്രമമായി ഇറങ്ങിയോടിയ ഉദ്യോഗസ്ഥനെ ഒടുവില്‍ സഹപ്രവര്‍ത്തകര്‍ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. കേസില്‍ ഇയാളുടെ പങ്ക് വ്യക്തമായാല്‍ പ്രതി ചേര്‍ക്കുമെന്നും സൂചനയുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെവിനേയും സുഹൃത്ത് അനീഷിനേയും തട്ടിക്കൊണ്ടു പോകുമ്പോള്‍ പ്രതികള്‍ക്ക് പൂര്‍ണ്ണ സഹായം നല്‍കി ഫോണില്‍ ഒരു പോലീസുകാരനുണ്ടായിരുന്നെന്ന് അനീഷ് പറഞ്ഞിരുന്നു. പിന്നീട് വാഹനത്തിലിരിക്കുമ്പോഴും പോലീസുകാരന്‍ വിളിച്ചിരുന്നു. ഒന്നാം പ്രതി ഷാനു ചാക്കോയും ഇയാളുമായുള്ള സംഭാഷണങ്ങള്‍ ഇന്ന് പുറത്തു വന്നിരുന്നു. ഇതില്‍ തന്നാല്‍ കഴിയുന്ന എല്ലാ സഹായവും ചെയ്യാമെന്ന് പോലീസുകാരന്‍ പ്രതിക്ക് ഉറപ്പു നല്‍കുന്നുണ്ട്.

Top