കെവിന്‍ വധം; കോ​ട്ട​യം സെ​ഷ​ന്‍​സ് കോ​ട​തി ഇന്ന് വിധി പറയും

കെ​വി​ന്‍ വ​ധ​ക്കേ​സി​ല്‍ കോ​ട്ട​യം സെ​ഷ​ന്‍​സ് കോ​ട​തി​ ഇന്ന് വിധി പറയും. ഈ ​മാ​സം പ​തി​മൂ​ന്നാം തീയതി വി​ധി പ​റ​യാ​നാ​യി നി​ശ്ച​യി​ച്ചി​രുന്നുവെങ്കിലും കേസ് ദുര​ഭി​മാ​ന​ക്കൊ​ല​യാ​ണോ​ എ​ന്നതില്‍ വ്യ​ക്ത​ത വ​രു​ത്തു​ന്ന​തിനായാണ് വി​ധി ഇന്ന് പറയാനായി മാറ്റിയത്.

അ​തേ​സ​മ​യം, കേ​സ് അ​പൂ​ര്‍​വ​ങ്ങ​ളി​ല്‍ അ​പൂ​ര്‍​വ​മാ​ണെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷന്‍റെ വാദം. സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ ദു​ര​ഭി​മാ​ന​ക്കൊ​ല​യാ​യി പ​രി​ഗ​ണി​ച്ച ഈ കേസി​ല്‍ മൂ​ന്ന് മാ​സം കൊ​ണ്ടാ​ണ് കോ​ട്ട​യം സെ​ഷ​ന്‍​സ് കോ​ട​തി​വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. കെ​വി​ന്‍റെ ഭാര്യ നീ​നു​വി​ന്‍റെ പി​താ​വും സ​ഹോ​ദ​ര​നു​മ​ട​ക്കം പ​തിനാ​ല് പേരാണ് കേ​സി​ലെ പ്രതികള്‍.

പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരില്‍ കെവിനെ നീനുവിന്‍റെ സഹോദരനും കൂട്ടരും തട്ടിക്കൊണ്ടു പോകുകയായിരുന്നു. പിന്നീട് കെവിന്‍റെ മൃതദേഹം പോലീസ് കണ്ടെടുക്കുകയായിരുന്നു.

Top