നീനുവിന്റെ അച്ഛനും അമ്മയും മിശ്രവിവാഹിതര്‍, സഹോദരന്‍ സാനുവിന്റേതും പ്രണയവിവാഹം: പക്ഷെ നീനുവിന്റെ ഇഷ്ടത്തിനെ വീട്ടുകാര്‍ ഒറ്റക്കെട്ടായി എതിര്‍ത്തു

കൊല്ലം: പ്രണയത്തില്‍ പിറന്ന ഒരു കുടുംബമാണ് മകളുടെ ഇഷ്ടത്തിനെ എതിര്‍ത്ത് ഒരു ദുരഭിമാനക്കൊലയില്‍ ആ ബന്ധം അവസാനിപ്പിച്ചത്. നീനുവിന്റെ അച്ഛനും അമ്മയും മിശ്രവിവാഹിതരാണ്. കൊല്ലം തെന്മല ഒറ്റക്കല്‍ സാനുഭവനില്‍ ചാക്കോയുടെയും രഹന ബീവിയുടേയും കാല്‍നൂറ്റാണ്ടു മുമ്പ് നടന്ന ഒരു മിശ്രവിവാഹമാണ്. നീനുവിന്റെ വിവാഹത്തിനെ എതിര്‍ത്ത സഹോദരന്‍ സാനുവിന്റേതും തിരുവനന്തപുരം സ്വദേശിയുമായുളള പ്രണയവിവാഹം ആയിരുന്നു.

നീനുവിന്റെ മാതാപിതാക്കളുടെ ബന്ധത്തെ റോമന്‍ കാത്തലിക് വിഭാഗത്തില്‍ പെട്ട ചാക്കോയുടെ വീട്ടുകാര്‍ എതിര്‍ത്തപ്പോള്‍ മുസ്ലീം കുടുംബമായ രഹന ബീവിയുടേ കുടുംബം സമ്മതംമൂളി. ഇതിന്റെ പേരില്‍ കൊല്ലം തെന്മല പോലീസ് സ്‌റ്റേഷനില്‍ കേസുണ്ടായിരുന്നുവെന്നും സ്‌റ്റേഷനിലുണ്ടായ ഒത്തുതീര്‍പ്പിലൂടെയാണ് വിവാഹം നടന്നതെന്നും നാട്ടുകാര്‍ പറയുന്നു. വിവാഹത്തിനു ശേഷം ചാക്കോയുടെ വീട്ടുകാരുമായി ഇവര്‍ക്കു വലിയ ബന്ധം ഉണ്ടായിരുന്നില്ല. എന്നാല്‍ രഹനയുടെ വീട്ടുകാരുമായി നല്ല സഹകരണമാണ് ഇപ്പോഴും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുറച്ചു നാളുകള്‍ക്കു ശേഷം ചാക്കോ ജോലിക്കായി വിദേശത്തേക്ക് പോകുകയും, ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം രഹനയേയും കൊണ്ടുപോകുകയും ചെയ്തു. ജോലി മതിയാക്കി നാട്ടില്‍ വന്ന ചാക്കോ നാട്ടില്‍വന്നു സ്‌റ്റേഷനറി കട തുടങ്ങി. കട നോക്കിനടത്തുന്നതു ഭാര്യയാണ്. വിദേശത്തു ജോലിയുള്ള സാനു ഏതാനും ദിവസം മുമ്പാണു നാട്ടിലെത്തിയത്. പ്രണയത്തില്‍ പിറന്ന ഈ കുടുംബത്തിന് പക്ഷെ ദളിത് ക്രെസ്തവ കുടുംബത്തിലുള്ള കെവിനു മായുള്ള മകളുടെ ബന്ധം ദുരഭിമാനത്തിന്റെ പേരില്‍ സ്വീകരിക്കാനായില്ല. ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയില്‍ കഴിയുന്ന നീനുവിന്റെ കുടുംബത്തിന് കെവിന്റെ സാമ്പത്തികനിലയും പ്രശ്‌നമായി.

Top