ഗായകൻ യേശുദാസിന് അനുജന്റെ ദുരൂഹ മരണം ഒഴിവാക്കാമായിരുന്നു.ബന്ധുവാര്‌.. ശത്രുവാര് …ബന്ധനത്തിൻ …?

കൊച്ചി: ഗായകന്‍ യേശുദാസിന്റെ ഇളയ സഹോദരന്‍ കെ.ജെ ജസ്റ്റിനെ കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാക്കനാട് അത്താണിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ജസ്റ്റിനും കുടുംബവും. രാത്രിയായിട്ടും ജസ്റ്റിന്‍ വീട്ടിലെത്താത്തതിനാല്‍ ബന്ധുക്കള്‍ തൃക്കാക്കര പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയിരുന്നു. അപ്പോഴാണ് ഇതേ പ്രായത്തിലുള്ള ഒരാളുടെ മൃതദേഹം മുളവുകാട് സ്‌റ്റേഷന്‍ പരിധിയില്‍ കണ്ടെന്ന വിവരം അറിഞ്ഞത്.

ബന്ധുവാര്‌ ശത്രുവാര്‌…..?ഗായകൻ കെ.ജെ യേശുദാസിന്റെ സഹോദരൻ കെ.ജെ ജസ്റ്റിൻ ദുരൂഹ സാഹചര്യത്തിൽ കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പരക്കുന്ന ഒരു ഗാന ശകലമാണിത്. കെ.ജെ യേശുദാസ്.ലോകമാകെ നിറഞ്ഞ് നില്ക്കുന്ന പൂത്തുലഞ്ഞ ഗാന ഗന്ധർവ്വൻ. അതേ രക്തത്തിൽ അതേ പിതാവിലും മാതാവിലും പിറന്ന സഹോദരൻ ആണ്‌ കെ.ജെ ജസ്റ്റിൽ. കെ.ജെ എന്ന ഈ അക്ഷരങ്ങൾ ഇരുവർക്കും സ്വന്ത. യേശുദാസിന്റെ ഇളയ സഹോദരൻ ആയിരുന്നു കെ.ജെ ജസ്റ്റിൻ. കുട്ടിക്കാലം മുതൽ ഒന്നിച്ച് ദാരിദ്ര്യത്തിൽ വളർന്ന സഹോദരങ്ങൾ. മിഠായി വാങ്ങാനും നല്ല വസ്ത്രങ്ങൾ അണിയാനും പോലും കഴിയാതിരുന്ന ഇരുവരുടേയും കുട്ടിക്കാലം. വീടിലും പട്ടിണി. വിശപ്പറ്റക്കാൻ പോലും വയ്യാതിരുന്ന കാലം. ഇതായിരുന്നു യേശുദാസിന്റെയും ജസ്റ്റിന്റെയും കുട്ടിക്കാലം. പിന്നെ ചെറുപ്പം. യുവത്വത്തിന്റെ തിളപ്പിൽ ലഹരിയും, കലയും, ഗാനവും ഒക്കെയായി. എന്നാൽ ഇതിൽ പാട്ടിന്റെ പാലാഴിയായത് യേശുദാസായിരുന്നു. പിന്നെ സഹോദരന്‍ യേശുദാസിനു വെച്ചടി കയറ്റം ആയിരുന്നു. അങ്ങിനെ യേശുദാസ് നൂറു കണക്കിനു കോടികളുടെ ആസ്തിയുള്ള കേരളത്തിലേ തന്നെ ഏറ്റവും വലിയ ധനവാന്മാരുടേയും കോടീശ്വരന്മാരുടേയും പട്ടികയിലേക്ക് ഉയർന്നപ്പോൾ ദാരിദ്ര്യം വിട്ടുമാറാതെ സഹോദരൻ കെ.ജെ ജസ്റ്റിൻ വറുതിയിൽ കഴിഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജസ്റ്റിനുമായി അടുത്ത അറിഞ്ഞ സുഹൃത്തുക്കൾ പറയുന്നത് കേട്ടാൽ യേശുദാസിനു കുറച്ചു കൂടി സഹോദരനോട് കരുണ കാണിക്കാമായിരുന്നു എന്നും അഭിപ്രായം സോഷ്യൽ മീഡിയയിൽ വരുന്നു. നൂറു കണക്കിനു കോടി ആസ്ത്രിയുള്ള യേശുദാസിനു ചോരയിൽ പിറന്ന സ്വന്തം സഹോദരനു ഒരു കൂര വയ്ച്ച് കൊടുക്കാമായിരുന്നു. മരിക്കാതിരിക്കാൻ ആവശ്യമായ മരുന്നും, സൈകര്യവും ഒക്കെ നല്കാമായിരുന്നു. പല വേദികളും മതവും ജാതിയും ഒന്നും ഇല്ലാത മാനവീകത ഉദ്ബോദിപ്പിക്കുന്ന ഗാന ഗന്ധവർവൻ ഇതെല്ലാം കേട്ടിട്ട് ഇപ്പോൾ നെടുവീർപ്പും മറ്റും ഇടുന്നുണ്ടാകും.അതേ ഇനി ആ സഹോദരനെ ശത കോടീശവർനായ യേശുദാസിനു രക്ഷിക്കാൻ ആകില്ല. അദ്ദേഹത്തിനെ ഇനി ലഭിക്കില്ല. അദ്ദേഹം പോയി മറഞ്ഞിരിക്കുന്നു. ലോകത്തിന്റെ കഷ്ടപാടിൽ നിന്നും നന്ദി ഇല്ലായ്മയിൽ നിന്നും.

ഉന്നതിയിലേക്ക് ഉയർന്ന യേശുദാസ് ദാരിദ്ര്യത്തില്‍ കഴിഞ്ഞ സഹോദരനെ മറന്നു പോയി എന്ന് വലിയ വിമർശനം ഉയർന്നു. ഗാന ഗന്ധർവൻ കെ.ജെ യേശുദാസിന്റെ ഒരു അഭിമുഖത്തിനും ഇന്റർവ്യൂവിനു പോലും ഇന്ന് അദ്ദേഹത്തിനു പ്രതിഫലം കൊടുക്കണം. ധനവാനായി അമേരിക്കൻ പൗരത്വം എടുത്ത് യേശുദാസ് അമേരിക്കയിൽ സ്ഥിരതാമസവും ഇന്ത്യയിൽ ഇടക്ക് വിസിറ്റും നടത്തി ശിഷ്ടകാലം തള്ളി നീക്കുകയാണ്‌. അപ്പോൾ സ്വന്തം ചോരയിൽ പിറന്ന സഹോദരൻ ഒരു ഗതിയും പരഗതിയും ഇല്ലാത വാടകയ്ക്ക് കിടക്കുന്നു. സ്വന്തമായി ഒരു സെന്റ് മണ്ണില്ല, വീടില്ല. ജോലിയില്ല, വരുമാനമില്ല. ഹൃദ്രോഗമടക്കം അനവധി രോഗങ്ങൾ.

ഇതിനിടെ കെ.ജെ.ജസ്റ്റിനെ സഹായിക്കാൻ യേശുദാസിനെ മനുഷ്യ സ്നേഹികളും മറ്റും സ്വാധീനം ചെലുത്തി. സഹോദരനു മാസം അര ലക്ഷത്തോളം രൂപ അക്കൗണ്ടിലേക്ക് ഇട്ടു കൊടുക്കുന്ന സംവിധാനമായി. ഇതിൽ നിന്നും വീട്ടു ചിലവ്, മരുന്ന്, വാടക, കുടുംബത്തിന്റെ മരുന്നും ചിലവും എല്ലാം ജസ്റ്റിൻ നടത്തി.

ഇപ്പോൾ എല്ലാവരെയും നിരാശപ്പെടുത്തി ജെസ്റ്റിൻ യാത്രയായി. കൊച്ചി കായലിൽ മൃതദേഹം കണ്ടു എങ്കിലും സംഭവം കാര്യമായി അന്വേഷിക്കാതെ പോലീസിനെ സ്വാധീനിച്ചത് ആരാകും. കെ.ജെ ജസ്റ്റിൻ മരിച്ചത് അപകടമരണമോ, അതോ ആത്മഹത്യയോ എന്നെങ്കിലും അറിയാനുള്ള അവകാശം പൊതു സമൂഹത്തിനുണ്ട്. ഗാന ഗന്ധർവൻ യേശുദാസിന്റെ സഹോദരൻ ആയതിനാൽ മാത്രം ദുരൂഹതകൾ ആറടി മണ്ണിൽ അടക്കാൻ പാടില്ല.

കാക്കനാട് അത്താണിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ജസ്റ്റിനും കുടുംബവും. വല്ലാര്‍പാടം ഡി.പി. വേള്‍ഡിന് സമീപം കായലില്‍ ബുധനാഴ്ച രണ്ടോടെയാണ് മൃതദേഹം കണ്ടത്. രാത്രിയായിട്ടും ജസ്റ്റിന്‍ വീട്ടിലെത്താത്തതിനാല്‍ ബന്ധുക്കള്‍ തൃക്കാക്കര പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയിരുന്നു. അപ്പോഴാണ് ഇതേ പ്രായത്തിലുള്ള ഒരാളുടെ മൃതദേഹം മുളവുകാട് സ്‌റ്റേഷന്‍ പരിധിയില്‍ കണ്ടെന്ന വിവരം അറിഞ്ഞത്. രാത്രി 11.30 ഓടെ ബന്ധുക്കള്‍ സ്‌റ്റേഷനിലും തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തി മൃതദേഹം ജസ്റ്റിന്റേതാണെന്ന് സ്ഥിരീകരിച്ചു. ഭാര്യയുടെ സഹോദരന്മാരാണ് മൃതദേഹം തിരിച്ചറിഞ്ഞത്. പരേതരായ, സംഗീതജ്ഞനും നാടക നടനുമായ അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും മകനാണ്. ജിജിയാണ് ജസ്റ്റിന്റെ ഭാര്യ. മറ്റുസഹോദരങ്ങള്‍: ആന്റപ്പന്‍, മണി, ജയമ്മ, പരേതരായ ബാബു, പുഷ്പ.

എന്തായാലും കെ.ജെ ജസ്റ്റിൻ എങ്ങിനെ കായലിൽ വന്നു. എങ്ങിനെ മരിച്ചു…ഇതെല്ലാം അന്വേഷിക്കണം. പ്രത്യേകിച്ച് യേശുദാസിന്റെ സഹോദരൻ ആയതിനാൽ ജസ്റ്റിനും താര മൂല്യം മരണ ശേഷം ഉണ്ട്.

കെ.ജെ ജസ്റ്റിൻ യേശുദാസിനേക്കാൾ നന്നായി പാടുന്നയാളായിരുന്നു.യേശുദാസിന്റെ ഇളയ സഹോദരനുള്ളിലെ പ്രതിഭാശാലിയായ ഗായകനെ മലയാളികൾക്ക് പരിചയവും അറിവും ഇല്ലാതെ പോയി. ജയിച്ചത് യേശുദാസ് മാത്രം. ജ്യേഷ്ഠനുമായി ശബ്ദസാമ്യമുണ്ടെന്ന് പലരും പറഞ്ഞുകേട്ടിട്ടുള്ള, ആദ്യകാലത്ത് ധാരാളം ഗാനമേളകളിൽ പാടിയിട്ടുള്ള ജസ്റ്റിൻ പിന്നീട് എങ്ങുപോയി മറഞ്ഞു എന്നറിയാൻ പലർക്കും താല്പര്യം ഉണ്ടാകുമെന്ന് സൂചിപ്പിച്ചപ്പോൾ ജസ്റ്റിൻ പറഞ്ഞു: “ആരും അറിയാതെ ഞാൻ ഇങ്ങനെ ജീവിച്ചുപോകട്ടെ. ഒതുങ്ങി ജീവിക്കാനാണ് എനിക്കിഷ്ടം….”

നല്ലൊരു ഗായകനായിരുന്നു ജസ്റ്റിൻ. കൂടപ്പിറപ്പുകളായ മണിക്കും ജയമ്മക്കും ഒപ്പം ഗാനഗന്ധർവന്റെ അമേരിക്കൻ പര്യടനത്തിൽ വരെ പങ്കെടുത്തിട്ടുള്ള ആൾ. പിന്നീടെപ്പോഴോ ജസ്റ്റിൻ സംഗീതത്തിൽ നിന്നകന്നു; സംഗീതം ജസ്റ്റിനിൽ നിന്നും. മകന്റെ അകാലമരണമായിരുന്നു ഏറ്റവും വലിയ ആഘാതം. ഏകാന്തതയുടെ തുരുത്തിൽ നിന്ന് പിന്നീടൊരിക്കലും പുറത്തുകടക്കാൻ ആഗ്രഹിച്ചില്ല അദ്ദേഹം. ഇപ്പോഴിതാ അറുപത്തിരണ്ടാം വയസ്സിൽ മരണം വന്ന് ജസ്റ്റിനെ കൂട്ടിക്കൊണ്ടുപോയിരിക്കുന്നു.

Top