ചിലരുടെ ഏകാധിപത്യം മലയാള സംഗീതലോകത്തെ ബഹുസ്വരത ഇല്ലാതാക്കി: യേശുദാസിനെതിരെ രൂക്ഷ വിമര്‍ശനവുമായി അലന്‍സിയര്‍

യേശുദാസിനെതിരെ പരോക്ഷവിമര്‍ശനവുമായി നടന്‍ അലന്‍സിയര്‍ രംഗത്ത് . ‘ചിലരുടെ ഏകാധിപത്യം മലയാള സംഗീതലോകത്തെ ബഹുസ്വരത നഷ്ടപ്പെടുത്തി. എല്ലാം അവരുടെ വരുതിയിലാക്കാനാണ് ചിലരുടെ ആഗ്രഹം. പലര്‍ക്കും ലഭിക്കേണ്ട വിശാല സാദ്ധ്യതകളാണ് ഇവര്‍ ഇല്ലാതാക്കിയത്. അലന്‍സിയര്‍ പറഞ്ഞു. ബഹുഭൂരിപക്ഷം കലാകാരന്മാരും ദേശീയ പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിച്ചെങ്കിലും ആദ്യം പ്രതിഷേധത്തിന് പിന്തുണ നല്‍കിയ ശേഷം ഗായകന്‍ പിന്നീട് നിലപാട് മാറ്റി ചടങ്ങില്‍ പങ്കെടുത്തത് വന്‍ വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അലന്‍സിയറുടെ പ്രതികരണം.

പതിനൊന്ന് പേര്‍ക്ക് മാത്രമേ രാഷ്ട്രപതി പുരസ്‌കാരം സമ്മാനിക്കുകയുള്ളൂ എന്ന തീരുമാനത്തെ തുടര്‍ന്നാണ് അറുപത്തിയഞ്ചാമത് ചലച്ചിത്രപുരസ്‌കാര വേദിയില്‍ വിവാദങ്ങള്‍ പൊട്ടിപുറപ്പെടുന്നത്. ഇതിനെ തുടര്‍ന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി അവാര്‍ഡ് ജേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയമാവുകയും എഴുപതില്‍ പരം ജേതാക്കള്‍ ചടങ്ങ് ബഹിഷ്‌കരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ആദ്യം ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് വ്യക്തമാക്കിയ യേശുദാസും ജയരാജും പിന്നീട് തീരുമാനം മാറ്റി ചടങ്ങില്‍ സംബന്ധിക്കുകയായിരുന്നു. എതിര്‍പ്പ് വ്യക്തമാക്കി വാര്‍ത്താവിതരണ മന്ത്രാലയത്തിന് കൈമാറാനായി തയ്യാറാക്കിയ കത്തില്‍ ഇരുവരും ഒപ്പുവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവസാന നിമിഷം ചടങ്ങ് ബഹിഷ്‌കരിക്കില്ലെന്ന് ഇരുവരും വ്യക്തമാക്കുകയായിരുന്നു.

ഫഹദ് ഫാസില്‍, പാര്‍വതി, ദിലീഷ് പോത്തന്‍ തുടങ്ങിയ മലയാളി താരങ്ങളടക്കം അവാര്‍ഡ് വിതരണത്തിലെ വിവേചനത്തില്‍ പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്‌കരിച്ച സാഹചര്യത്തില്‍ ജയരാജും യേശുദാസും പങ്കെടുത്തത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിയൊരുക്കിയത്.

Top