കോടികളുള്ള യേശുദാസിന്റെ സ്വന്തം സഹോദരന്റെ മരണം സാമ്പത്തിക ബാധ്യതയാലുള്ള ആത്മഹത്യയെന്ന് പോലീസ് !

കൊച്ചി:മലയാളികളുടെ പ്രിയപ്പെട്ട ഗായകന്‍ യേശുദാസിന്റെ ഇളയ സഹോദരന്‍ കെ.ജെ ജസ്റ്റിന്റെ മരണം ആത്മഹത്യയെന്ന് പോലീസ്. സാമ്പത്തിക പ്രയാസം കാരണം ജീവനൊടുക്കിയതാണോയെന്ന് സംശയിക്കുന്നതായും പോലീസ് വ്യക്തമാക്കി. ഇന്നലെയാണ് ജസ്റ്റിനെ കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജസ്റ്റിന്‍ കടുത്ത സാമ്പത്തിക പ്രയാസത്തില്‍ ആയിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്ന് മുളവുകാട് പോലീസ് പറഞ്ഞു. ഇതേതുടര്‍ന്ന് ജീവനൊടുക്കിയെന്നാണ് പ്രാഥമിക സംശയം. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ശേഷമേ വ്യക്തത വരൂ എന്നും കൊച്ചി പോലീസിനെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

കാക്കനാട് അത്താണിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ജസ്റ്റിനും കുടുംബവും. രാത്രി വൈകിയും വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തൃക്കാക്കര പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെ വല്ലാര്‍പാടം ഡി.പി വേള്‍ഡിന് സമീപം കായലില്‍ മൃതദേഹം അജ്ഞാത മൃതദേഹം കണ്ടെത്തിയെന്ന വിവരം ലഭിച്ചു. തുടര്‍ന്ന് രാത്രി പതിനൊന്നരയോടെ ബന്ധുക്കള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.

യേശുദാസിന്റെ ഇളയ സഹോദരൻ ആയിരുന്നു കെ.ജെ ജസ്റ്റിൻ. കുട്ടിക്കാലം മുതൽ ഒന്നിച്ച് ദാരിദ്ര്യത്തിൽ വളർന്ന സഹോദരങ്ങൾ. മിഠായി വാങ്ങാനും നല്ല വസ്ത്രങ്ങൾ അണിയാനും പോലും കഴിയാതിരുന്ന ഇരുവരുടേയും കുട്ടിക്കാലം. വീടിലും പട്ടിണി. വിശപ്പറ്റക്കാൻ പോലും വയ്യാതിരുന്ന കാലം. ഇതായിരുന്നു യേശുദാസിന്റെയും ജസ്റ്റിന്റെയും കുട്ടിക്കാലം. പിന്നെ ചെറുപ്പം. യുവത്വത്തിന്റെ തിളപ്പിൽ ലഹരിയും, കലയും, ഗാനവും ഒക്കെയായി. എന്നാൽ ഇതിൽ പാട്ടിന്റെ പാലാഴിയായത് യേശുദാസായിരുന്നു. പിന്നെ സഹോദരന്‍ യേശുദാസിനു വെച്ചടി കയറ്റം ആയിരുന്നു. അങ്ങിനെ യേശുദാസ് നൂറു കണക്കിനു കോടികളുടെ ആസ്തിയുള്ള കേരളത്തിലേ തന്നെ ഏറ്റവും വലിയ ധനവാന്മാരുടേയും കോടീശ്വരന്മാരുടേയും പട്ടികയിലേക്ക് ഉയർന്നപ്പോൾ ദാരിദ്ര്യം വിട്ടുമാറാതെ സഹോദരൻ കെ.ജെ ജസ്റ്റിൻ വറുതിയിൽ കഴിഞ്ഞു.പരേതരായ സംഗീതജ്ഞനും നാടക നടനുമായ അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും മകനാണ്. ജിജിയാണ് ജസ്റ്റിന്റെ ഭാര്യ.

Top